»   » ഫഹദ് ഫാസില്‍ തമിഴിലേക്ക്... തുടക്കം നയന്‍താരയ്‌ക്കൊപ്പം...

ഫഹദ് ഫാസില്‍ തമിഴിലേക്ക്... തുടക്കം നയന്‍താരയ്‌ക്കൊപ്പം...

Posted By:
Subscribe to Filmibeat Malayalam


മലയാളത്തിലെ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം നടന്‍ ഫഹദ് ഫാസില്‍ തമിഴില്‍ അരങ്ങേറ്റം കുറിയ്ക്കുന്നു. മോഹന്‍ രാജയുടെ പുതിയ ചിത്രത്തിലാണ് ഫഹദ് തുടക്കം കുറിയ്ക്കുന്നത്.

ചിത്രത്തില്‍ ശിവകാര്‍ത്തികേയന്‍, നയന്‍താര എന്നിവരാണ് മറ്റ് താരങ്ങള്‍. ചിത്രത്തിന്റെ നിര്‍മ്മാതാക്കളായ 24 എഎം സ്റ്റുഡിയോസ് ആണ് ചിത്രത്തിന്റെ വിവരം ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടത്.

fahad-doublebarrel-

ചിത്രത്തിന്റെ പേര് ഇത് വരെയും തീരുമാനിച്ചിട്ടില്ല. ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ ഷൂട്ടിങ് ആരംഭിക്കും എന്നാണ് റിപ്പോര്‍ട്ട്.

മഹേഷിന്റെ പ്രതികാരം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഫഹദിന്റെ രണ്ട് മലയാള ചിത്രങ്ങളുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ഫഹദിന്റെ ആദ്യ തമിഴ് ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് മോളിവുഡും കോളിവുഡും കാത്തിരിക്കുന്നത്.

English summary
fahad fazil entry to kollywood with mohanraja film
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam