മണിരത്‌നത്തിനൊപ്പം ഫഹദ് തന്നെ
മലയാളത്തിന്റെ യുവതാരം ഫഹദ് ഫാസിലിന്റെ അഭിനയം കണ്ടാല്‍ അദ്ദേഹത്തിന്റെ ആരാധകരായി മാറാത്തവരുണ്ടാകില്ല. തീര്‍ത്തും വ്യത്യസ്തവും പുതുമയുള്ളതുമാണ് ഫഹദിന്റെ അഭിനയരീതി. ഓരോ ചിത്രത്തിലെയും കഥാപാത്രങ്ങളായി ഫഹദ് മാറുന്നത് ആരാധകരിലുണ്ടാക്കുന്ന അതിശയങ്ങള്‍ക്ക് കണക്കില്ല. 2013ല്‍ ഫഹദിന്റേതായി ഒട്ടേറെ ചിത്രങ്ങള്‍ ഇറങ്ങിയിട്ടുണ്ട്. ഇതില്‍ വലിയ വിജയമായവും ശരാശരിയില്‍ നിന്നവയുമെല്ലാമുണ്ട്. 2014ലും ഫഹദിന് ഒട്ടേറെ പ്രൊജക്ടുകളുണ്ട്. ഇതില്‍ പ്രധാനപ്പെട്ടതാണ് പ്രമുഖ സംവിധായകന്‍ മണിരത്‌നത്തിന്റെ ചിത്രം.
ഫഹദ് മണിരത്‌നം ചിത്രത്തില്‍ അഭിനയിക്കാന്‍ പോകുന്നുവെന്ന് നാളുകള്‍ക്ക് മുമ്പേ വാര്‍ത്ത വന്നിരുന്നു. എന്നാല്‍ അന്ന് ഈ പ്രൊജക്ടിനെക്കുറിച്ച് ഉറപ്പിച്ച് ഒന്നും പറയാറായിട്ടില്ലെന്നാണ് ഫഹദ് പറഞ്ഞിരുന്നത്. എന്നാല്‍ ഇപ്പോള്‍ മണിരത്‌നം ചിത്രത്തില്‍ ഫഹദ് ഉണ്ടെന്നുള്ളകാര്യം ഉറപ്പായിരിക്കുകയാണ്. ഫഹദ് തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയിരിക്കുന്നത്.

മലയാളത്തിലെ മികച്ച മുന്‍നിര താരങ്ങളെ വച്ച് തമിഴില്‍ പടമെടുത്ത് ഹിറ്റാക്കിയിട്ടുള്ള സംവിധായകനാണ് മണിരത്‌നം. മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് തുടങ്ങിയവരെല്ലാം ഇത്തരത്തില്‍ മണിരത്‌നം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ഈ നിരയിലെ പുതിയ നായകനടനാണ് ഫഹദ്. തമിഴിലും മലയാളത്തിലുമായിട്ടായിരിക്കും മണിരത്‌നം ചിത്രം തയ്യാറാവുകയെന്നാണ് സൂചന.
കാട്ര് എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നതെന്ന് നേരത്തേ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇക്കാര്യത്തില്‍ ഇതുവരെ സ്ഥിരീകരണമായിട്ടില്ല. മാത്രമല്ല ചിത്രത്തിന്റെ കഥ എന്താണ്, ഫഹദിന്റെ റോള്‍ ഏത് തരത്തിലുള്ളതാണ് എന്നീ കാര്യങ്ങളെല്ലാം അറിയണമെങ്കില്‍ പ്രേക്ഷകര്‍ ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications