»   » ആ തമിഴ് ചിത്രം 20 തവണ കണ്ടു.. ഫഹദിനെ വിസ്മയിപ്പിച്ച തമിഴ് ചിത്രം ഏതാ? അറിയുമോ?

ആ തമിഴ് ചിത്രം 20 തവണ കണ്ടു.. ഫഹദിനെ വിസ്മയിപ്പിച്ച തമിഴ് ചിത്രം ഏതാ? അറിയുമോ?

Posted By: Nihara
Subscribe to Filmibeat Malayalam
ഫഹദ് 20 തവണ കണ്ട തമിഴ് ചിത്രം? | Filmibeat Malayalam

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ഫഹദ് ഫാസില്‍ തമിഴകത്തും സജീവമാവാന്‍ പോവുകയാണ്. മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനും ത്യാഗരാജന്‍ കുമാരരാജ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രവുമാണ് താരത്തിന്റേതായി പുറത്തിറങ്ങാനുള്ളത്.

ഒടുക്കം എല്ലാം കാവ്യയിലേക്ക്...അഭിനേത്രിയായ ആ മാഡം കാവ്യ മാധവന്‍ തന്നെയോ?

ബിജി ബാലിന്‍റെ പ്രാണന്‍..ദിയയുടെയും ദേവദത്തിന്റെയും അമ്മ ..അപ്രതീക്ഷിതമായ വിയോഗം

നയന്‍താര, ശിവകാര്‍ത്തികേയന്‍, സ്‌നേഹ തുടങ്ങിയവരാണ് വേലൈക്കാരനിലെ താരങ്ങള്‍. വിജയ് സേതുപതി. മിഷ്‌കിന്‍, നദിയ മൊയ്തുവുമൊക്കെയാണ് കുമരാരാജയുടെ ചിത്രത്തില്‍ വേഷമിടുന്നത്. അതിനിടയില്‍ മണിരത്‌നത്തിന്റെ അടുത്ത തമിഴ് ചിത്രത്തില്‍ ഫഹദിന് റോളുണ്ടെന്ന തരത്തിലും വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്.

തമിഴ് സിനിമകളെക്കുറിച്ച് ശ്രദ്ധിക്കാറുണ്ട്

തമിഴ് സിനിമകള്‍ കാണാറുണ്ടെന്നും നിരവധി നല്ല മാറ്റങ്ങള്‍ തമിഴകത്ത് സംഭവിക്കുന്നുണ്ടെന്നും ഫഹദ് പറയുന്നു. അടുത്ത കാലത്ത് കണ്ടതില്‍ വെച്ച് തന്നെ ഏറെ വിസമയിപ്പിച്ച സിനിമ തമിഴിലെയായിരുന്നുവെന്നും താരം പറയുന്നു. പ്രമുഖ സിനിമാവാരികയ്ക്ക് നല്‍കിയ അഭിമുഖത്തിനിടെയാണ് താരം കാര്യങ്ങള്‍ വ്യക്തമാക്കിയത്.

20 ല്‍ കൂടുതല്‍ തവണ കണ്ടു

അടുത്തിടെ കണ്ട സിനിമകളില്‍ തന്നെ ഏറെ വിസ്മയിപ്പിച്ചത് വിസാരണൈ എന്ന തമിഴ് സിനിമയായിരുന്നുവെന്ന ഫഹദ് പറയുന്നു. ഇരുപതിലേറെ തവണ ഈ ചിത്രം കണ്ടു.

മുന്നോട്ടുള്ള തീരുമാനം

നിരവധി നല്ല കാര്യങ്ങളാണ് തമിഴ് സിനിമയില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. മാറ്റങ്ങളെക്കുറിച്ച് മനസ്സിലാക്കാറുണ്ട്. സമയം കിട്ടുമ്പോഴൊക്കെ തമിഴ് ചിത്രം കാണാറുണ്ട്.

വേലൈക്കാരനെ ആശ്രയിച്ചിരിക്കും

തമിഴ് സിനിമയില്‍ തുടരണോ വേണ്ടയോ എന്നതിനെക്കുറിച്ച് തീരുമാനിക്കണമെങ്കില്‍ ആദ്യ സിനിമായായ വേലൈക്കാരന്‍ പുറത്തിറങ്ങണം. അതിന്റെ വിജയപരാജയങ്ങളെ ആശ്രയിച്ചായിരിക്കും ഭാവി കാര്യങ്ങള്‍ തീരുമാനിക്കുന്നതെന്നും ഫഹദ് പറഞ്ഞു.

വേലൈക്കാരന്‍ തിയേറ്ററുകളിലേക്കെത്തുന്നത്

സെപ്റ്റംബര്‍ 29 നാണ് മോഹന്‍രാജ ചിത്രമായ വേലൈക്കാരന്‍ തിയേറ്ററുകളിലേക്കെത്തുന്നത്. ഫഹദിന്‍റെ തമിഴ് അരങ്ങേറ്റ ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍.

English summary
Fahad Fazil about his favourite Tamil movie.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam