ദുല്‍ഖറിന് പിന്നാലെ ഫഹദും അങ്ങോട്ട് തന്നെ പോയി! മലയാള സിനിമയ്ക്ക് ഇത് തിരിച്ചടിയാണോ?
ഫഹദ് ഫാസിലിന് ഇത് വിജയങ്ങളുടെ കാലമാണ്. മലയാളത്തില്‍ സിനിമകള്‍ വിജയിക്കുന്നതിന് പിന്നാലെ താരം തമിഴ് സിനിമയില്‍ കൂടി അരങ്ങേറ്റം നടത്തിയിരിക്കുകയാണ്. ശിവകാര്‍ത്തികേയനൊപ്പം ഫഹദും പ്രധാന വേഷത്തിലഭിനയിക്കുന്ന വേലൈകകാരന്‍ ഈ മാസം അവസാനം തിയറ്ററുകളിലേക്കെത്തുകയാണ്.
തമിഴില്‍ നിന്നും മണിരത്‌നം സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രം വരാന്‍ പോവുകയാണ്. ചിത്രത്തില്‍ ഫഹദ് ഫാസില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. പ്രമുഖ താരങ്ങള്‍ അഭിനയിക്കുന്നുണ്ടെന്ന് പല റിപ്പോര്‍ട്ടുകളും വന്നിരുന്നെങ്കിലും ഇപ്പോള്‍ സിനിമയില്‍ ബാക്കി ആരൊക്കേയാണ് അഭിനയിക്കുന്നതെന്ന കാര്യത്തില്‍ വ്യക്തത വന്നിരിക്കുകയാണ്.

ചിത്രത്തില്‍ നാല് നായകന്മാരുണ്ടെന്നായിരുന്നു ആദ്യം വന്ന വാര്‍ത്തകള്‍. അഭിഷേക് ബച്ചന്‍, നാനി, രാം ചരണ്‍, ഫഹദ് എന്നിവരാണ് ആദ്യം ചിത്രത്തില്‍ അഭിനയിക്കുന്നതെന്ന് പറഞ്ഞത്. പിന്നീട് ദുല്‍ഖര്‍ സല്‍മാന്‍, ഫഹദ് ഫാസില്‍, വിജയ് സേതുപതി,എന്നിവര്‍ അഭിനയിക്കുന്നുവെന്നും ഇപ്പോഴാണ് ഔദ്യോഗികമായ റിപ്പോര്‍ട്ട് വന്നിരിക്കുന്നത്.


Click it and Unblock the Notifications