ഫഹദ് ഫാസിലിനെ മലയാള സിനിമയ്ക്ക് നഷ്ടമാവുമോ? ഡിസംബര്‍ 22 മുതല്‍ എങ്ങും വേലൈക്കാരന്‍ തരംഗമായിരിക്കും!!
ശിവകാര്‍ത്തികേയനും നയന്‍താരയും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമ ഡിസംബര്‍ 22 നാണ് തിയറ്ററുകളിലേക്ക് റിലീസിനെത്തുന്നത്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നേടി പ്രദര്‍ശനത്തിനെത്താന്‍ പോവുന്ന സിനിമയുടെ വിശേഷങ്ങളെല്ലാം പുറത്ത് വന്നിരിക്കുകയാണ്.

ഈ വര്‍ഷാവസാനം തമിഴ് സിനിമാ ലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമ കൂടിയാണ് വേലൈക്കാരന്‍. മലയാളികള്‍ക്ക് അഭിമാനിക്കാന്‍ വകയൊരുക്കി ഫഹദ് ഫാസിലും സിനിമയുടെ ഭാഗമാവുന്നുണ്ടെന്നുള്ളതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ഇന്നത്തെ മെഡിക്കല്‍ മാഫിയെ കുറിച്ച് സമൂഹം വളരെയധികം പ്രധാന്യത്തോടെ ചിന്തിക്കേണ്ട കാര്യവുമാണ് വേലൈക്കാരനിലൂടെ പറയാന്‍ പോവുന്നത്.
ശിവകാര്‍ത്തികേയന്‍ നായകനാവുമ്പോള്‍ നയന്‍താരയാണ് നായിക. ഫഹദ് ഫാസില്‍, സ്‌നേഹ, പ്രകാശ് രാജ്, എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തനി ഒരുവന്‍ എന്ന ഹിറ്റ് സിനിമയ്ക്ക് ശേഷം മോഹന്‍രാജയാണ് വേലൈക്കാരന്‍ സംവിധാനം ചെയ്യുന്നത്.


Click it and Unblock the Notifications











