»   » നയന്‍സിന്റെ പുതിയ സിനിമയില്‍ വില്ലനാവുന്നത് മലയാളത്തിന്‍രെ പ്രിയതാരം !!

നയന്‍സിന്റെ പുതിയ സിനിമയില്‍ വില്ലനാവുന്നത് മലയാളത്തിന്‍രെ പ്രിയതാരം !!

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയിലെ മികച്ച അഭിനേതാക്കളിലൊരാളായ ഫഹദ് ഫാസില്‍ തമിഴകത്ത് അരങ്ങേറുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിട്ട് അധികമായിട്ടില്ല. മുന്‍പ് നിരവധി തവണ ഫഹദിന്റെ തമിഴ് പ്രവേശത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ പ്രചരിച്ചിരുന്നുവെങ്കിലും ഇതാദ്യമായാണ് അതു സംഭവിക്കാന്‍ പോകുന്നത്. ആദ്യമായി തമിഴിലേക്ക് അരങ്ങേറുന്നതിന്റെ ത്രില്ലിലാണ് ഫഹദ് ഫാസില്‍.

ഫഹദിന്റെ അരങ്ങേറ്റ ചിത്രത്തില്‍ സ്‌നേഹ , നയന്‍താര തുടങ്ങിയവരും വേഷമിടുന്നുണ്ട്. ശിവകാര്‍ത്തികേയനാണ് ചിത്രത്തിലെ നായകന്‍. വില്ലനായാണ് ഫഹദ് ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്.

മോഹന്‍രാജ ചിത്രത്തിലൂടെ തുടക്കം

തനി ഒരുവനു ശേഷം മോഹന്‍രാജ് സംവിധാനം ചെയ്യുന്ന അടുത്ത ചിത്രമായ വേലൈക്കാരനിലൂടെയാണ് ഫഹദ് തമിഴകത്തേക്ക് അരങ്ങേറുന്നത്.

വില്ലനായി അരങ്ങേറുന്നു

തമിഴകത്ത് അരങ്ങേറാന്‍ തയ്യാറെടുക്കുന്ന ഫഹദ് ഫാസില്‍ ഇതുവരെ നെഗറ്റീവ് ടച്ചുള്ള കഥാപാത്രമോ വില്ലന്‍ വേഷമോ ചെയ്തിട്ടില്ല. തമിഴ് സിനിമയിലൂടെ ഫഹദ് വില്ലനാവുകയാണ്.

ഫഹദിന്റെ നായികയായി എത്തുന്നത്

ഫഹദ് ഫാസിലിന്റെ നായികയായി തമിഴകത്തിന്റെ പ്രിയതാരം സ്‌നേഹ എത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. വിവാഹവും പ്രസവുമൊക്കെയായി തടി കൂടിയ താരം ഈ ചിത്രത്തിന് വേണ്ടി തടി കുറയ്ക്കുകയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

നയന്‍താരയ്‌ക്കൊപ്പം ശിവകാര്‍ത്തികേയന്‍

തമിഴകത്തിന്‍രെ സ്വന്തം താരമായ ശിവകാര്‍ത്തികേയനൊപ്പം ആദ്യമായാണ് നയന്‍താര വേഷമിടുന്നത്. നയന്‍സിനെ നായകനാക്കണമെന്ന് താരം സംവിധായകനോട് ആവശ്യപ്പെട്ടിരുന്നുവെന്ന തരത്തില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

English summary
Fahadh Fazil Plays Villain In Nayanthara's Movie.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam