»   » മലയാളത്തില്‍ മാത്രമല്ല തമിഴിലും ഫഹദ് തിളങ്ങുമെന്ന് സംവിധായകന്‍ !

മലയാളത്തില്‍ മാത്രമല്ല തമിഴിലും ഫഹദ് തിളങ്ങുമെന്ന് സംവിധായകന്‍ !

Posted By: Nihara
Subscribe to Filmibeat Malayalam

മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന താരമായ ഫഹദ് ഫാസിലിന്റെ തമിഴ് അരങ്ങേറ്റത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വളരെ മുന്‍പേ തന്നെ പ്രചരിച്ചിരുന്നു. മോഹന്‍രാജ, ത്യാഗരാജന്‍ കുമാരരാജ എന്നിവരുടെ ചിത്രങ്ങളിലൂടെയാണ് താരം തമിഴില്‍ അരങ്ങേറുന്നത്. മലയാളത്തില്‍ ഒടുവിലായി പുറത്തിറങ്ങിയ തൊണ്ടിമുതലും ദൃക്‌സാക്ഷിയും മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് താരം കാഴ്ച വെച്ചതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന വേലൈക്കാരനില്‍ വില്ലന്‍ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെടുന്നത്. ശിവകാര്‍ത്തികേയന്‍, നയന്‍താര, സ്‌നേഹ തുടങ്ങിയവര്‍ക്കൊപ്പമാണ് ചിത്രത്തില്‍ താരം വേഷമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിങ്ങ് ഇതിനോടകം തന്നെ ആരംഭിച്ചിട്ടുണ്ട്.

വിജയ് സേതുപതിയും സാമന്തയും വേഷമിടുന്ന ത്യാഗരാജന്‍ കുമാരരാജയുടെ ചിത്രത്തില്‍ പ്രധാന കഥാപാത്രമായി ഫഹദ് ഫാസില്‍ എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. ചിത്രത്തിന് വേണ്ടി യാതൊരുവിധ മേക്കോവറുകളും ഫഹദ് നടത്തേണ്ടതില്ലെന്നാണ് സംവിധായകന്‍ പറയുന്നത്. സംവിധായകന്‍ ആഗ്രഹിക്കുന്ന ലുക്കിലാണ് താരം ഇപ്പോഴുള്ളത്. ഇനി പ്രത്യേകിച്ച് തയ്യാറെടുപ്പുകളൊന്നും ആവശ്യമായി വരില്ലെന്നാണ് സംവിധായകന്‍ അറിയിച്ചിട്ടുള്ളത്.

Fahad

ചിത്രത്തിന്റെ ആദ്യ ഷോട്ടില്‍ തന്നെ ഫഹദ് തന്നെ അത്ഭുതപ്പെടുത്തിയെന്ന് സംവിധായകന്‍ പറയുന്നു.ഇത്രയും മികച്ച രീതിയില്‍ താരം അത് ചെയ്യുമെന്ന് താന്‍ കരുതിയിരുന്നില്ലെന്നും ഫഹദ് പറയുന്നു. മലയാളത്തില്‍ മാത്രമല്ല തമിഴിലും താരം തിളങ്ങും. ചിത്രത്തിന് വേണ്ടി തമിഴില്‍ ഡബ്ബ് ചെയ്യാനും താന്‍ തയ്യാറാണെന്ന് ഫഹദ് ഇതിനോടകം തന്നെ സംവിധായകനെ അറിയിച്ചിട്ടുണ്ട്.

English summary
For the latter, Fahadh plays one of the protagonists, along with Vijay Sethupati and Samantha. "His is an urban character. He hasn't undergone any major makeover for the film as we wanted the character to blend with the crowd," says Thiagarajan, who had helmed the National Award-winning film Aaranya Kaandam.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam