»   » രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത

രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത

Posted By:
Subscribe to Filmibeat Malayalam

സ്‌റ്റൈല്‍ മന്നന്‍ രജനികാന്ത് മരിച്ചെന്ന് വ്യാജ വാര്‍ത്ത. ഒരു തമിഴ് മാധ്യമത്തിലാണ് രജനികാന്ത് ഹൃദയാഘാതംമൂലം അന്തരിച്ചുവെന്ന് വ്യാജ വാര്‍ത്ത നല്‍കിയത്. അമേരിക്കയില്‍ വച്ച് മരിച്ചുവെന്നാണ് വാര്‍ത്തയില്‍. എന്നാല്‍ വ്യാജ വാര്‍ത്തയാണെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും രജനിയുടെ കുടുംബം അറിയിച്ചു.

പുതിയ ചിത്രം കബാലിയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയതിന് ശേഷം രജനികാന്ത് അടുത്തിടെ അമേരിക്കയില്‍ പോയിരുന്നു. കബാലിയുടെ ഓഡിയോ ലോഞ്ചിനും താരം പങ്കെടുത്തിരുന്നില്ല. അവധിക്കാലം ആഘോഷിക്കാന്‍ പോയതായിരുന്നു താരം. എന്നാല്‍ രജനികാന്ത് ചികിത്സയ്ക്ക് വേണ്ടി പോയതാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.

rajinikanth

പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കബാലി ജൂലൈ ഒന്നിന് തിയേറ്ററുകളില്‍ പ്രദര്‍ശനത്തിനെത്തും. ചെന്നൈ മൈലാപ്പൂര്‍ സ്വദേശിയായ കബാലീശ്വരന്‍ എന്ന കബാലി അധോലോക നായകനാകുന്നതും തുടര്‍ന്ന് മലേഷ്യയിലേക്ക് ചേക്കേറുന്നതുമാണ് ചിത്രം. രാധിക ആപ്‌തെയാണ് ചിത്രത്തില്‍ നായിക വേഷം അവതരിപ്പിക്കുന്നത്.

കബാലിയ്‌ക്കൊപ്പം ആരാധകര്‍ കാത്തിരിക്കുന്ന രജിനികാന്തിന്റെ മറ്റൊരു ചിത്രമാണ് എന്തിരന്റെ രണ്ടാം ഭാഗം, 2.0. ചിത്രത്തിന്റെ ഷൂട്ടിങ് പുരോഗമക്കുകയാണ്. എമിജാക്‌സനാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം അക്ഷയ് കുമാറാണ് വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്.

English summary
Fake news about Rajinikanth.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam