'ആരാധകൻ അയച്ച പാർസലിൽ ഉണ്ടായിരുന്നത് വെട്ടിയെടുത്ത ചെറുവിരൽ, ഷാരൂഖ് സിനിമയിലേക്ക് ക്ഷണം ലഭിച്ചു'; പെപ്സി ഉമ!
തിയേറ്ററിൽ പോയി സിനിമ കാണുന്ന ആളുകളെക്കാൾ കൂടുതൽ ടെലിവിഷൻ പ്രേക്ഷകരാണ്. അതുകൊണ്ട് തന്നെ ടെലിവിഷൻ ഷോകളിലും സീരിയലുകളിലും പ്രത്യക്ഷപ്പെടുന്ന മിനിസ്ക്രീൻ താരങ്ങൾക്ക് ആരാധകർ ഏറെയാണ്. കുടുംബപ്രേക്ഷകർക്കാണ് ടെലിവിഷനിൽ പ്രത്യക്ഷപ്പെടുന്ന താരങ്ങളെ കൂടുതൽ പരിചയം. അത്തരത്തിൽ മിനിസ്ക്രീനിലെ പ്രകടനത്തിലൂടെ ആരാധകരെ സമ്പാദിച്ച ഒരുപാട് താരങ്ങളുണ്ട്. അതിൽ ഒരാളാണ് ഒരു കാലത്ത് തമിഴിൽ തിളങ്ങിയിരുന്ന അവതാരക പെപ്സി ഉമ.
15 വർഷത്തിലേറെ അവതാരകയായി ജോലി ചെയ്ത ഒരു വനിതാ എന്ന റെക്കോർഡ് പെപ്‌സി ഉമയുടെ പേരിലാണ്. പെപ്‌സി ഉങ്കൾ ചോയ്‌സ് എന്ന ഒറ്റ ഷോയിലൂടെയാണ് പെപ്‌സി ഉമ പ്രശസ്തയായത്. ഉമയുടെ വ്യക്തമായ തമിഴ് ഉച്ചാരണവും ശാലീനത നിറഞ്ഞ ലുക്കും എല്ലാവരുടെയും പ്രിയം നേടാൻ മറ്റൊരു കാരണമായി. പെപ്‌സി യുവർ ചോയ്‌സ് പ്രോഗ്രാം അവസാനിച്ചതിന് പിന്നാലെ പെപ്‌സി ഉമ ലൈം ലൈറ്റിൽ നിന്നും മാഞ്ഞുപോയി.

അതിനുശേഷം ഒരു പരിപാടിയും ഉമ ആങ്കർ ചെയ്തിട്ടില്ല. അവതാരകയായി പ്രവർത്തിക്കുമ്പോൾ തന്നെ സിനിമയിൽ നിന്നും നിരവധി അവസരങ്ങൾ ഉമയെ തേടി എത്തിയിരുന്നു. പക്ഷെ തനിക്ക് ലഭിച്ച എല്ലാ സിനിമാ അവസരങ്ങളും ഉമ നിരസിച്ചു. അടുത്തിടെ ഒരു അവാർഡ് ദാന ചടങ്ങിൽ പങ്കെടുക്കവെയാണ് ഉമ അതിനുള്ള കാരണത്തെക്കുറിച്ച് സംസാരിച്ചത്.
മാത്രമല്ല താൻ തന്നെ അമ്പരന്നുപോയെ ഒരു സമ്മാനത്തെ കുറിച്ചും പെപ്സി ഉമ വെളിപ്പെടുത്തിയിരുന്നു. ഒരു ആരാധകനാണ് വിചിത്രമായ ഒരു സമ്മാനം പെപ്സി ഉമയ്ക്ക് പാർസലായി അയച്ചത്. മധുരയിൽ നിന്നുള്ള ഒരു ആരാധകൻ പെപ്സി ഉമയ്ക്ക് ഒരു പാഴ്സൽ അയച്ചിരുന്നു.
വെട്ടിയ ചെറുവിരലാണ് പാർസലിൽ ഉണ്ടായിരുന്നത്. സംഭവം തന്നിൽ വലിയ ആഘാതം സൃഷ്ടിച്ചതായി പെപ്‌സി ഉമ പറഞ്ഞിരുന്നു. സിനിമാ അവസരങ്ങൾ നിരസിച്ചതിനെ കുറിച്ച് സംസാരിച്ച താരം സൽമാൻ ഖാന്റെയും ഷാരൂഖ് ഖാന്റെയും സിനിമകളോട് നോ പറഞ്ഞിട്ടുണ്ടെന്നും വെളിപ്പെടുത്തി. മാത്രമല്ല ഭാരതിരാജ, കെ.ബാലചന്ദർ തുടങ്ങിയ ഇതിഹാസ സംവിധായകർ സിനിമയിലേക്ക് ക്ഷണിച്ചപ്പോഴും കോളിവുഡിൽ അഭിനയിക്കാൻ ഉമ തയ്യാറായില്ല.
അതോടൊപ്പം സൂപ്പർസ്റ്റാർ രജനികാന്തിനൊപ്പം രണ്ട് ചിത്രങ്ങളിൽ അഭിനയിക്കാനും ഉമയ്ക്ക് അവസരം ലഭിച്ചിരുന്നു. അതും സ്വീകരിക്കാൻ വിസമ്മതിച്ച പെപ്‌സി ഉമ തനിക്ക് അഭിനയത്തിൽ താൽപര്യമില്ലാത്തതിനാലാണ് ഈ അവസരങ്ങളെല്ലാം നിരസിച്ചതെന്നാണ് പറഞ്ഞത്.

രജനികാന്ത് നേരിട്ട് വിളിച്ച് ഉമയെ അഭിനന്ദിച്ചിട്ടുണ്ട്. പെപ്സി ഉമ അവതാരകയായിരുന്ന പെപ്സി ഉങ്കൾ ചോയിസ് സൺ ടിവിയിലാണ് സംപ്രേഷണം ചെയ്തിരുന്നത്. 1994ലാണ് ഉമ പെപ്സി ഉങ്കൾ ചോയിസ് ഷോയുടെ അവതാരകയായി ചുമതലയേറ്റത്. പിന്നീട് 15 വർഷത്തിലേറെ ഉമാ മഹേശ്വരി എന്ന പെപ്സി ഉമ ഷോയുടെ അവതാരകയായി പ്രവർത്തിച്ചു.
പെപ്‌സി ഉങ്കൾ ചോയ്‌സ് ഷോ അക്കാലത്ത് മിനി സ്ക്രീൻ പ്രേക്ഷകർക്ക് ആവേശമായിരുന്നു. പെപ്‌സി ഉങ്കൾ ചോയ്‌സ് ഷോയുടെ അവതാരകയായതുകൊണ്ടാണ് ആളുകൾ ഉമയെ പെപ്സി ഉമ എന്ന് വിശേഷിപ്പിച്ച് തുടങ്ങിയത്. ഇപ്പോഴും പലരും ഉമയെ ഉമ മഹേശ്വരി എന്നതിനുപകരം പെപ്‌സി ഉമ എന്നാണ് വിളിക്കുന്നത്. ഉമ മികച്ച അവതാരകയില്ലെന്നാണ് ഇപ്പോഴും തമിഴ് നാട്ടുകാർ പറയാറുള്ളത്.
1988 ഓഗസ്റ്റ് 1ന് ചെന്നൈയിലാണ് ഉമ ജനിച്ചത്. ഒരു ഹിന്ദു ബിസിനസ് കുടുംബമായിരുന്നു ഉമയുടേത്. റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇപ്പോൾ ഉമയ്ക്ക് അമ്പതിന് അടുത്ത് പ്രായം കാണും. കൗമാരത്തിലേക്ക് കടന്നപ്പോൾ മുതൽ ഉമ അവതാരകയായി ജോലി ചെയ്ത് തുടങ്ങിയിരുന്നു. സുകേഷ് എന്നൊരാളെയാണ് ഉമ വിവാഹം ചെയ്തതെന്നും റിപ്പോർട്ടുകൾ പറയുന്നു. ചില മാധ്യമങ്ങൾ പറയുന്നതനുസരിച്ച് ഉമയുടേത് പ്രണയ വിവാഹമായിരുന്നു.


Click it and Unblock the Notifications











