പുച്ഛിച്ചവരും കൈയ്യടിച്ചു! താരപുത്രന്റെ മാസ്സിന് മുന്നില്‍ വിമര്‍ശകരും നമിച്ചു! ധ്രുവ് കിടുക്കി!കാണൂ

തെന്നിന്ത്യന്‍ സിനിമാലോകത്തിന്റെ പ്രിയതാരങ്ങളിലൊരാളായ വിക്രമിന് പിന്നാലെ മകന്‍ ധ്രുവും സിനിമയില്‍ തുടക്കം കുറിക്കുകയാണെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ പഉരത്തുവന്നിരുന്നു. വിജയ് ദേവരക്കൊണ്ട നായകനായെത്തിയ സൂപ്പര്‍ ചിത്രമായ അര്‍ജ്ജുന്‍ റെഡ്ഡിയുടെ റീമേക്കുമായാണ് താരപുത്രനെത്തുന്നത്. വര്‍മ്മ എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ ടീസറും ട്രെയിലറുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. ബാലയാണ് ചിത്രമൊരുക്കുന്നത്. ടീസറിന് പിന്നാലെയായാണ് ട്രെയിലറെത്തിയത്. മേഘ ചൗധരി. ഇശ്വരി റാവു, ആകാശ് പ്രേംകുമാര്‍ തുടങ്ങി വന്‍താരനിരയാണ് ചിത്രത്തിനായി അണിനിരന്നത്. പ്രണയദിനത്തിലാണ് സിനിമ തിയേറ്ററുകളിലേക്കെത്തുന്നത്.

വര്‍മ്മയുടെ ടീസര്‍ പുറത്തുവന്നതിന് പിന്നാലെ തന്നെ വിമര്‍ശനങ്ങളും ഉയര്‍ന്നുവന്നിരുന്നു. വിജയ് ദേവരക്കൊണ്ടയുടെ ഏഴയലത്ത് പോലും ധ്രുവ് എത്തിയില്ലെന്നായിരുന്നു പ്രധാന വിമര്‍ശനം. എന്നാല്‍ ട്രെയിലര്‍ പുറത്തുവന്നതോടെ നേരത്തെ വിമര്‍ശിച്ചവര്‍ പോലും താരപുത്രനെ അഭിനന്ദിച്ചിരുന്നു. സൂര്യയായിരുന്നു ട്രെയിലര്‍ പുറത്തുവിട്ടത്. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടാണ് ട്രെയിലര്‍ തരംഗമായി മാറിയത്. പ്രണയ നഷ്ടത്തെത്തുടര്‍ന്നുണ്ടാവുന്ന ആത്മസംഘര്‍ഷങ്ങള്‍ തന്നെയാണ് വര്‍മ്മയും പറയുന്നത്. തുടക്കക്കാരനെന്ന നിലയില്‍ ധ്രുവിന് പറ്റാത്ത കഥാപാത്രത്തെയാണ് നല്‍കിയതെന്നായിരുന്നു പ്രധാന വിമര്‍ശനം.

Dhruv

ടീസര്‍ പുറത്തുവന്നതിന് പിന്നാലെയായാണ് സംവിധായകനും താരപുത്രനും എതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്നുവന്നത്. സിനിമ ഇറങ്ങിയിട്ട് പോരേ ഇത്തരത്തിലുള്ള വിലയിരുത്തലുകളെന്നായിരുന്നു ആരാധകര്‍ ചോദിച്ചത്. നേരത്തെയുള്ള വിമര്‍ശനത്തില്‍ ഖേദിക്കുന്നുവെന്നും ധ്രുവ് കിടുക്കിയെന്നും ബാല തകര്‍ത്തു എന്നുമൊക്കെയുള്ള വിലയിരുത്തലുകളാണ് പിന്നീട് പുറത്തുവന്നത്. പ്രണയദിനത്തിലാണ് സിനിമ തിയേറ്ററുകളിലേക്ക് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ധ്രുവിന് പിന്തുണയുമായി സിനിമാലോകം ഒന്നടങ്കം രംഗത്തെത്തിയിട്ടുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X