ഭർത്താവിൻ്റെ പേര് മാറ്റി അച്ഛൻ്റെയാക്കി; ധനുഷുമായിട്ടുള്ള സകല ബന്ധങ്ങളും അവസാനിപ്പിച്ച് മുന്‍ഭാര്യ ഐശ്വര്യ
തമിഴിലെ സ്‌റ്റൈല്‍ മന്നനായ രജനികാന്തിന്റെ മൂത്തമകള്‍ ഐശ്വര്യ രജനികാന്തും നടന്‍ ധനുഷും തമ്മിലുള്ള വിവാഹമോചനം എല്ലാവരെയും ഞെട്ടിച്ചിരിക്കുകയാണ്. താരദമ്പതിമാര്‍ക്കിടയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നോ എന്നതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളൊന്നും പുറത്ത് വരുന്നതിന് മുന്‍പ് തന്നെ ഔദ്യോഗികമായി വിവാഹമോചനക്കാര്യം പ്രഖ്യാപിച്ചു. പതിനെട്ട് വര്‍ഷത്തോളം നീണ്ട ദാമ്പത്യ ജീവിതമാണ് ധനുഷും ഐശ്വര്യയും ചേര്‍ന്ന് അവസാനിപ്പിച്ചത്.
മാതാപിതാക്കള്‍ വേര്‍പിരിഞ്ഞതോടെ മക്കളുടെ കാര്യം എന്താവും എന്ന സംശയം ചിലര്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ മക്കളുടേത് അടക്കമുള്ള എല്ലാ കാര്യങ്ങളിലും താരങ്ങള്‍ വ്യക്തത വരുത്തിയതിന് ശേഷമാണ് വേര്‍പിരിയുകയാണെന്ന് പ്രഖ്യാപിച്ചത്. എന്തായാലും ശത്രുക്കളെ പോലെ പിരിയാതെ സ്വരം നല്ലതായിരുന്ന കാലത്ത് തന്നെയാണ് ബന്ധം അവസാനിപ്പിക്കുന്നത്. അതുകൊണ്ട് തന്നെ ധനുഷിനും ഐശ്വര്യയ്ക്കും ഒന്നൂടി ശ്രമിച്ചാല്‍ ഒരുമിച്ച് ജീവിക്കാന്‍ സാധിച്ചേക്കും എന്നാണ് ആരാധകര്‍ പറയുന്നത്.

ഇരുകുടുംബങ്ങളും ചേര്‍ന്ന് ഒരു മധ്യസ്ഥത വെച്ചാല്‍ തീരുന്ന പ്രശ്‌നമേ ദമ്പതിമാര്‍ക്കിടയിലുള്ളു എന്നൊക്കെ ആരാധകര്‍ പറഞ്ഞിരുന്നു. മാത്രമല്ല വിവാഹമോചനം പ്രഖ്യാപിച്ചതിന് പിന്നാലെ ഹൈദരബാദിലെ ഒരു ഹോട്ടലില്‍ തന്നെ ധനുഷും ഐശ്വര്യയും ഉണ്ടായിരുന്നെന്ന വാര്‍ത്തയും വ്യാപകമായി പ്രചരിച്ചു. പക്ഷേ ഒരു ഹോട്ടലില്‍ ഉണ്ടായിരുന്നെങ്കിലും പരസ്പരം സംസാരിക്കാന്‍ ഇരുവരും ശ്രമിച്ചില്ലെന്നാണ് അറിയുന്നത്. ഇത്രയും കാലം നന്നായി ജീവിക്കാന്‍ സാധിച്ചവര്‍ക്ക് ഇനിയും മുന്നോട്ട് പോവാന്‍ പറ്റുമെന്ന് തന്നെ എല്ലാവരും കരുതിയെങ്കിലും കാര്യങ്ങളുടെ സത്യാവസ്ഥ അങ്ങനെയല്ലെന്നാണ് വ്യക്തമാവുന്നത്.
വിവാഹമോചനത്തെ കുറിച്ച് പ്രഖ്യാപിക്കുമ്പോള്‍ പോലും ഐശ്വര്യയുടെ സോഷ്യല്‍ മീഡിയ പേജുകളില്‍ ഭര്‍ത്താവിന്റെ പേരും ഉണ്ടായിരുന്നു. 'ഐശ്വര്യ ആര്‍ ധനുഷ്' എന്നാണ് ഇന്‍സ്റ്റാഗ്രാമിലും ട്വിറ്ററിലുമൊക്കെ താരപുത്രി പേര് കൊടുത്തിരുന്നത്. ഇത്രയും നാളുകളായിട്ടും അതിനൊരു മാറ്റമില്ലെങ്കിലും ഐശ്വര്യയിപ്പോള്‍ ട്വിറ്ററിൽ നിന്നും മാറ്റിയിരിക്കുകയാണ്. ധനുഷ് എന്ന പേര് ഒഴിവാക്കിയതിന് പകരം ഐശ്വര്യ രജനികാന്ത് എന്ന പേരിലേക്ക് എത്തിയിരിക്കുകയാണ്. അതേ സമയം ഇൻസ്റ്റാഗ്രാമിൽ ധനുഷിൻ്റെ പേര് ഉണ്ടെന്നതും ശ്രദ്ധേയമാണ്.

ധനുഷുമായി ഉണ്ടായിരുന്ന സകല ബന്ധങ്ങളും ഇതിലൂടെ അവസാനിക്കുകയാണോ എന്ന ചോദ്യവും ഉയര്‍ന്ന് വരുന്നുണ്ട്. പക്ഷേ വളരെ പക്വതയോടെയാണ് താരങ്ങള്‍ ഇതൊക്കെ കൈകാര്യം ചെയ്തിരിക്കുന്നത്. വിവാഹമോചനത്തിന് മുന്‍പും ശേഷവും പരസ്പരം പഴി ചാരുകയോ മോശമായി അഭിപ്രായ പ്രകടനം നടത്തുകയോ ചെയ്തിട്ടില്ല. മാത്രമല്ല ഇത് തികച്ചും പേഴ്‌സണല്‍ കാര്യമായി കുടുംബത്തിനകത്ത് മാത്രമായി കൊണ്ട് പോവുകയാണ്. ഒരു സമയത്ത് മക്കളുടെ കാര്യങ്ങള്‍ നോക്കാന്‍ അച്ഛനോ അമ്മയോ ആരെങ്കിലും ഒരാള്‍ ഉണ്ടാവുമെന്നും ഇരുവരും തീരുമാനച്ചിരുന്നു. ഇതോടെ മക്കളുടെ കാര്യത്തിലെ ആശങ്കയും മാറി.
ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ 2004 നവംബര്‍ പതിനെട്ടിനാണ് ഐശ്വര്യ രജനികാന്തും ധനുഷും വിവാഹതിരാവുന്നത്. ധനുഷിന്റെ സഹോദരിയുടെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു ഐശ്വര്യ. ആ സൗഹൃദം ധനുഷുമായിട്ടുള്ള പ്രണയത്തിലേക്ക് എത്തിച്ചു. ഇരുവരുടേതും തമിഴിലെ പ്രശസ്തമായ കുടുംബങ്ങള്‍ ആയത് കൊണ്ട് വിവാഹത്തിനും വലിയ എതിര്‍പ്പുകള്‍ ഇല്ലായിരുന്നു. അങ്ങനെ വീട്ടുകാരുടെ സമ്മതത്തോട് കൂടിയാണ് ഇരുവരും വിവാഹിതാരവുന്നത്. രജനകാന്തിന്റെ വീട്ടില്‍ വെച്ച് വലിയ ആഘോഷത്തോടെയാണ് താരവിവാഹം നടന്നത്. പിന്നീട് പതിനെട്ട് വര്‍ഷത്തോളം സന്തുഷ്ടമായ ദാമ്പത്യ ജീവിതം നയിച്ചെങ്കിലും താരങ്ങള്‍ പിരിയുകയായിരുന്നു. യാത്ര രാജ, ലിംഗ രാജ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് താരങ്ങൾക്കുള്ളത്. മാതാപിതാക്കളുടെ ഈ തീരുമാനത്തിൽ മക്കൾ കൂടെ നിന്നുവെന്നാണ് അറിയുന്നത്. അമ്മയുടെ അസാന്നിധ്യത്തിൽ അച്ഛൻ്റെ കൂടെയും നേരെ തിരിച്ചുമൊക്കെ മാറി മാറി ജീവിക്കുകയാണ് താരങ്ങൾ. അതേ സമയം രജനികാന്ത് ഇതുവരെ ഈ വിഷയത്തിൽ പ്രതികരിച്ചിട്ടില്ല.


Click it and Unblock the Notifications