India
  For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഐശ്വര്യയും ധനുഷും തമ്മിലുള്ള മഞ്ഞ് ഉരുകുന്നോ; താരപുത്രിയുടെ പിറന്നാള്‍ ആശംസ വൈറല്‍ ആവുന്നു...

  |

  തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച വേര്‍പിരിയല്‍ ആയിരുന്നു നടന്‍ ധനുഷിന്റെയും ഐശ്വര്യയുടേയും. ജനുവരി17ന് ആയിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇത് കേട്ടത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാത്ത കുടുംബമായിരുന്നു ഇവരുടേത്. എന്നാല്‍ പെട്ടെന്ന് എന്ത് പറ്റിയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. താരങ്ങളോട് വീണ്ടും ഒന്നാവാന്‍ പ്രേക്ഷകര്‍ പറയുന്നുണ്ട്.

  മാര്‍ച്ച് 7; വിവാഹം പോലെ അര്‍ജുന്റേയും നികിതയുടേയും ജീവിതത്തിലെ പ്രധാനപ്പെട്ട ദിവസം...

  വിവാഹമോചനം പ്രഖ്യാപിച്ചത് അല്ലാതെ പിന്നീട് ഇതിനെ കുറിച്ച് കുറിച്ച് ഐശ്വര്യയോ ധനുഷോ കുടുംബാംഗങ്ങളോ പ്രതികരിച്ചിട്ടില്ല. ഇരുകുടുംബാംഗങ്ങ തമ്മില്‍ ഇപ്പോഴും നല്ല ബന്ധമാണുള്ളത്. കൂടാതെ ഇപ്പോഴും ഐശ്വര്യ തന്റെ പേരിനോടൊപ്പമുള്ള ധനുഷിന്റെ പേര് സോഷ്യല്‍ മീഡിയ പേജില്‍ നിന്ന് ഒഴിവാക്കിയിട്ടിമില്ല. ഇതും പോസിറ്റീവായിട്ടാണ് പ്രേക്ഷകര്‍ കാണുന്നത്.

  കീബോര്‍ഡിന് പാട്ട് പാടാന്‍ അറിയുമെങ്കില്‍ അതും ചെയ്തേനെ; ആ അവസ്ഥയായിരുന്നു; ദീപക് ദേവ് പറയുന്നു

  അതേസമയം ധനുഷും ഐശ്വര്യയും തമ്മിലുള്ള പ്രശ്‌നങ്ങള്‍ അവസാനിക്കുന്നു എന്ന് തരത്തിലുള്ള സൂചനകളാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. കഴിഞ്ഞ ദിവസം ധനുഷിന്റെ സഹോദരനും സംവിധായകനുമായ സെല്‍വരാഘവന്റെ പിറന്നാള്‍ ആയിരുന്നു പിറന്നാള്‍ ആശംസ നേര്‍ന്ന് ഐശ്വര്യ എത്തിയിരുന്നു. ഒന്നിച്ചുള്ള ചിത്രം പോസ്റ്റ് ചെയ്തു കൊണ്ടാണ് സഹോദരന് പിറന്നാള്‍ ആശംസ നേര്‍ന്നത്. '' പിറന്നാള്‍ ആശംസകള്‍... എന്റെ സുഹൃത്ത്, ഗുരു എന്നിങ്ങനെയായിരുന്നു കുറിച്ചത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായിട്ടാണ് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ചത്. ഐശ്വര്യയ്ക്ക് നന്ദി അറിയിച്ച് കൊണ്ട് സെല്‍വരാഘവനും എത്തിയിരുന്നു. മകളെ എന്ന് വിളിച്ച് കൊണ്ടാണ് നന്ദി അറിയിച്ചത്. ഇവരുടെ സംഭാഷണം വൈറല്‍ ആയിട്ടുണ്ട്.

  സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഔദ്യോഗികമായി വേര്‍പിരിയുന്നതിനെ കുറിച്ച് അറിയിച്ചത്. രാത്രി ഏറെ വൈകിയാണ് കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ നിമിഷനേരം കൊണ്ട് തന്നെ ഇത് വൈറല്‍ ആവുകയും ചെയ്തു. ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നതെന്ന് കുറിച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

  വിവാഹമോചനത്തെ കുറിച്ച് ധനുഷ് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''... എന്ന് ധനുഷും കുറിച്ചു.അടിക്കുറിപ്പിന്റെ ആവശ്യമില്ല... നിങ്ങളുടെ സ്നേഹം മാത്രമാണ് വേണ്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് കൊണ്ടാണ് വേര്‍പിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.

  Dhanush, Wife Aishwaryaa Separate After 18 Years Of Togetherness | FilmiBeat Malayalam

  അതേസമയം ഇരുവരും തമ്മില്‍ സൗന്ദര്യ പിണക്കം മാത്രമേയുളളൂവെന്നായിരുന്നു ധനുഷിന്റെ പിതാവ് കസ്തൂരി രാജ പറഞ്ഞിരുന്നു.
  ഡൈയിലി തന്തി ദിനപത്രത്തിന് നല്‍കിയ അഭിമുഖത്തിലാണ് വിവാഹമോചനത്തെ കുറിച്ച് പ്രതികരിച്ചത്. അവര്‍ പിരിയുന്നത് ചെറിയ അഭിപ്രായ വ്യത്യാസങ്ങള്‍ കാരണമാണ്. അത് ഒരു കുടുംബത്തില്‍ ഭാര്യയും ഭര്‍ത്താവും തമ്മിലുള്ള സ്വാഭാവികമായ പ്രശ്‌നങ്ങളാണ്. പ്രത്യക്ഷത്തില്‍ വിവാഹമോചനമല്ല. ഇവര്‍ വിവാഹമോചിതരാകുമെന്ന് പറയുന്നത് വാസ്തവമല്ലെന്നും അദ്ദേഹം പറയുന്നു...

  Read more about: dhanush cinema ധനുഷ്
  English summary
  Snow Melting? Fans Believe Dhanush And Aishwaryaa Rajinikanth Reuniting Together, After Latter New Social Media Post
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X