അജിത്തിന്റെ വിശ്വാസം ആഘോഷപരിപാടികള്‍ക്കിടെ അപകടം! പാലഭിഷേകത്തിനിടെ ആരാധകര്‍ക്ക് പരിക്ക്!

By Midhun Raj

തല അജിത്തിന്റെതായി തിയ്യേറ്ററുകളിലെത്തിയ എറ്റവും പുതിയ ചിത്രമാണ് വിശ്വാസം. രജനീകാന്ത് ചിത്രം പേട്ടയ്‌ക്കൊപ്പമെത്തിയ സിനിമയ്ക്ക് ഗംഭീര സ്വീകരണമായിരുന്നു ആരാധകര്‍ നല്‍കിയിരുന്നത്. രണ്ടു ചിത്രങ്ങളും ആരാധകരും പ്രേക്ഷകരും ഒരേ പോലെ ഏറ്റെടുത്തിരുന്നു. പ്രഖ്യാപന വേളമുതല്‍ മികച്ച സ്വീകാര്യത നേടിയ ചിത്രം കൂടിയായിരുന്നു അജിത്തിന്റെ വിശ്വാസം.

ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പാട്ടുകളും ട്രെയിലറുമെല്ലാം തന്നെ തരംഗമാകുകയും ചെയ്തു. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും വമ്പന്‍ റിലീസായിട്ടായിരുന്നു വിശ്വാസം തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്. തല അജിത്തിന്റെ മാസ് എന്റര്‍ടെയ്‌നറായി എത്തിയ വിശ്വാസത്തിന് മോശമല്ലാത്ത പ്രതികരണമായിരുന്നു പ്രേക്ഷകരില്‍നിന്നുണ്ടായത്. അജിത്തിന്റെ വരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. അതേസമയം റിലീസ് ദിനം അജിത്തിന്റെ കട്ടൗട്ടില്‍ പാലഭിഷേകം നടത്തുന്നതിനിടെ ആരാധകര്‍ക്ക് അപകടം സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

വിശ്വാസം റിലീസ് ദിനത്തില്‍ അപകടം

വിശ്വാസം റിലീസ് ദിനത്തില്‍ അപകടം

തമിഴ്‌നാട്ടിലെ ഒരു തിയ്യേറ്ററിലായിരുന്നു അജിത്ത് ചിത്രത്തെ വരവേല്‍ക്കാനായി ആരാധകര്‍ പാലഭിഷേകം നടത്തിയത്. അജിത്തിന്റെയും വിശ്വാസം സിനിമയുടെയും കൂറ്റന്‍ കട്ടൗട്ടുകള്‍ ഇവര്‍ ഇവിടെ സ്ഥാപിച്ചിരുന്നു. പതിവ് സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് ലഭിക്കുന്ന സ്വീകരണമായിരുന്നു വിശ്വാസം റിലീസ് ദിനത്തിലും നടന്നത്. മുളങ്കമ്പുകള്‍ ചേര്‍ത്ത് കെട്ടിയ ഉയരമുളള കട്ടൗട്ടായിരുന്നു ആരാധകര്‍ തിയ്യേറ്ററിനുമുന്‍പില്‍ സ്ഥാപിച്ചത്.

അപകടത്തിന്റെ വീഡിയോ

അപകടത്തിന്റെ വീഡിയോ

പാലഭിഷേകം നടത്താനായി അഞ്ചുപേര്‍ കട്ടൗട്ടിനു മുകളിലേക്കു വലിഞ്ഞു കയറുകയായിരുന്നു. എന്നാല്‍ ഭാരം താങ്ങാനാകാതെ വളരെ വേഗത്തില്‍ അത് നിലംപതിച്ചു. സാരമായി പരുക്കേറ്റ് ഇവരെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തു. ആരാധകര്‍ക്ക് സംഭവിച്ച അപകടത്തിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയും ചെയ്തു. ഇത്തരം ആഘോഷപരിപാടികള്‍ നടത്തുമ്പോള്‍ വളരെയധികം ശ്രദ്ധ ചെലുത്തണമെന്നായിരുന്നു സമൂഹ മാധ്യമങ്ങളില്‍ വീഡിയോ കണ്ട ശേഷം പലരും അഭിപ്രായപ്പെട്ടിരുന്നത്.

രജനി-അജിത്ത് ആരാധകര്‍

രജനി-അജിത്ത് ആരാധകര്‍

അതേസമയം തന്നെ റിലീസ് ദിവസം രജനി അജിത്ത് ആരാധകര്‍ തമ്മില്‍ ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ചിത്രങ്ങളുടെതായി പുലര്‍ച്ചെ നടന്ന പ്രദര്‍ശനത്തിനു ശേഷമാണ് വലിയ രീതിയില്‍ സംഘര്‍ഷവുമുണ്ടായത്. സിനിമയുടെ ഷോ കഴിഞ്ഞതിനു ശേഷമുളള ആഘോഷ പരിപാടികള്‍ക്കിടെയാണ് ഇരുതാരങ്ങളുടെയും ആരാധകര്‍ തമ്മില്‍ തല്ലുണ്ടായത്. തമിഴ്നാട്ടിലെ വെല്ലൂരിലാണ് സംഭവം നടന്നത്. സംഘര്‍ഷത്തിനിടെ രണ്ടാള്‍ക്കു കുത്തേറ്റിരുന്നു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വരികയും ചെയ്തു.

രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണം

രണ്ട് സിനിമകള്‍ക്കും മികച്ച പ്രതികരണം

ഇന്നലെ റിലീസ് ചെയ്ത രണ്ട് സിനിമകളും മികച്ച അഭിപ്രായങ്ങളോടെയാണ് തിയ്യേറ്ററുകളില്‍ മുന്നേറുന്നത്. സിനിമകളുടെ ആദ്യ ഷോകള്‍ അവസാനിച്ചപ്പോഴേക്കും പ്രേക്ഷക പ്രതികരണങ്ങള്‍ വന്നു തുടങ്ങിയിരുന്നു. പഴയകാല രജനീകാന്തിനെ പേട്ടയിലൂടെ വീണ്ടും കാണാന്‍ സാധിച്ചുവെന്നായിരുന്നു തലൈവര്‍ ചിത്രത്തെക്കുറിച്ച് അഭിപ്രായം വന്നത്. വിന്റേജ് രജനീകാന്തിനെ തിരികെ തന്നതിന് സംവിധായകന്‍ കാര്‍ത്തിക്ക് സുബ്ബരാജിനോട് നന്ദി പറയുന്നുണ്ട് ആരാധകരും പ്രേക്ഷകരും. അതേസമയം മികച്ചൊരു മാസ് എന്റര്‍ടെയ്നറാണ് അജിത്തിന്റെ വിശ്വാസമെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നത്.

വീഡിയോ കാണൂ

വീഡിയോ കാണൂ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X