Don't Miss!
- News
എന്ഡിഡിവിയില് വീണ്ടും രാജി, നിധി റസ്ദാന് എക്സിക്യൂട്ടീവ് എഡിറ്റര്‍ സ്ഥാനം രാജി വെച്ചു
- Lifestyle
ഓരോ രാശിക്കാരും പണം ഇപ്രകാരം സൂക്ഷിക്കൂ: ഫലം നിങ്ങളെ അതിശയിപ്പിക്കും
- Automobiles
ടൊയോട്ട പ്രേമികളെ സന്തോഷവാർത്ത; ക്രിസ്റ്റ സ്വന്തമാക്കാം ഉടൻ തന്നെ
- Travel
തെയ്യങ്ങളുടെയും താലപ്പൊലിയുടെയും കുംഭമാസം..കേരളത്തിലെ ഫെബ്രുവരി ആഘോഷങ്ങൾ
- Sports
IND vs AUS: സെലക്ടര്‍മാര്‍ കണ്ണുപൊട്ടന്മാരോ? തലപ്പത്തുള്ള സഞ്ജുവില്ല! പകരം ഭരതും ഇഷാനും
- Technology
രണ്ടും കൽപ്പിച്ചുതന്നെ! നിരക്ക് കുറച്ച് പുതിയ പ്ലാൻ ഇറക്കി വിഐ, ആവേശക്കൊടുമുടിയിൽ വരിക്കാർ
- Finance
യുപിഐ പണമിടപാടിന് പേടിഎം ആണോ ഉപയോഗിക്കുന്നത്; ക്യാഷ്ബാക്ക് നേടാന്‍ ചെയ്യേണ്ടത് ഇപ്രകാരം
ആരാധകനോട് മാപ്പ് പറഞ്ഞ് മാധവൻ, അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം
ദുൽഖർ സൽമാന്റെ ഹിറ്റ് ചിത്രങ്ങളിലൊന്നായിരുന്നു ചാർലി. 2015 ൽ പുറത്തിറങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. പാർവതിയായിരുന്നു ചിത്രത്തിലെ നായിക. സിനിമ പുറത്തിറങ്ങി വർഷങ്ങൾ കഴിഞ്ഞിട്ടും ഇന്നും ചാർലി പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. ഇന്നും മികച്ച കാഴ്ചക്കാരുണ്ട്.

മലായളത്തിൽ വൻ വിജയമായ ചിത്രത്തിന്റ തമിഴ് പതിപ്പാണ് മാരാ. മാധവൻ പ്രധാന വേഷത്തിലെത്തിയ ചിത്രം ദിവസങ്ങൾക്ക് മുൻപായിരുന്നു ഒടിടി റിലീസിനെത്തിയത്. മാധവൻ ചാർലിയായി എത്തിയപ്പോൾ പാർവതി അവതരിപ്പിച്ച കഥാപാത്രമായ ടെസ്സയായി എത്തിയത് ശ്രദ്ധ ശ്രീനാഥാണ്. എന്നാൽ മലയാളത്തിലേത് പോലെ മികച്ച വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നില്ല. ശരാശരിയിലും താഴെയാണ് ചിത്രമെന്നാണ് ലഭിക്കുന്ന കമന്റുകൾ. കൂടാതെ മാഡി പ്രേക്ഷകരെ നിരാശപ്പെടുത്തിയെന്നും ആരാധകർ പറയുന്നു.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് ആരാധകന് നടൻ നൽകിയ മറുപടിയാണ്. മാരാ ശരാശരിയിലും താഴെ നിൽക്കുന്ന സിനിമയാണെന്നും ചാർളി കണ്ടവർക്ക് ഈ ചിത്രം കാണുന്നത് കഠിനമായിരിക്കും. ആദ്യ മുപ്പത് മിനുട്ടിന് ശേഷം സിനിമ അരോചകമാണെന്നും മാധവന്റെ പ്രകടനം നിരാശപ്പെടുത്തിയെന്നും ആരാധകന്റെ ട്വീറ്റ്. ഇതിന് മറുപടിയുമായിട്ടാണ് നടൻ എത്തിയിരിക്കുന്നത്. നിരാശപ്പെടുത്തിയൽ ക്ഷമിക്കണം സഹോദരാ, അടുത്ത തവണ കൂടുതൽ മെച്ചപ്പെടുത്താൻ ശ്രമിക്കാം. എന്നായിരുന്നു മാഡിയുടെ മറുപടി. ഇത് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സാധാരണ ഗതിയിൽ ഇത്തരം കമന്റുകൾ ശ്രദ്ധിക്കാത്ത താരം പതിവിൽ നിന്ന് വ്യത്യസ്തനായിരിക്കുകയാണ്.
ദുൽഖർ സൽമാനെ പ്രധാന കഥാപാത്രമാക്കി മാർട്ടിൻ പ്രക്കാട്ട് സംവിധാനം ചെയ്ത ചിത്രമാണ് ചാർലി. ചിത്രത്തിൽ ദുൽഖർ സൽമാനോടൊപ്പം വപാർവ്വതി ,അപർണ ഗോപിനാഥ് തുടങ്ങിയവരും പ്രധാന വേഷത്തിലെത്തിയിരുന്നു. ഫൈന്റിങ് സിനിമയുടെ ബാനറിൽ ഷെബിൻ ബക്കർ, ജോജു ജോർജ് എന്നിവരാണ് ചിത്രം നിർമ്മിച്ചത്. ചാർലിയിലെ ഗാനങ്ങളും പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടിരുന്നു. റഫീക്ക് അഹമ്മദിന്റെ വരികൾക്ക് ഗോപി സുന്ദറാണ് സംഗീതം പകർന്നിരിക്കുന്നത്. മികച്ച പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ ചിത്രത്തിന്
സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച നടൻ, മികച്ച നടി, മികച്ച സംവിധായകൻ, മികച്ച ഛായാഗ്രാഹകൻ എന്നിവയുൾപ്പടെ 8 അവാർഡുകൾ ലഭിച്ചിരുന്നു.