For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ബൈക്കപകടം മാറ്റി മറിച്ച ജീവിതം! ചിയാന്‍ വിക്രമിന് ആശംസ നേര്‍ന്ന് സിനിമാലോകവും ആരാധകരും!

  |

  തെന്നിന്ത്യന്‍ സിനിമയുടെ സ്വന്തം താരമാണ് വിക്രം. ഏത് തരത്തിലുള്ള കഥാപാത്രത്തെ അവതരിപ്പിക്കാനും തനിക്ക് കഴിയുമെന്ന് അദ്ദേഹം ഇതിനകം തന്നെ തെളിയിച്ചിരുന്നു. മലയാള സിനിമയിലൂടെയായിരുന്നു അദ്ദേഹം തുടക്കം കുറിച്ചത്. അഭിനയിക്കാനറിയില്ലെന്ന് പറഞ്ഞ് മലയാള സിനിമ പുച്ഛിച്ച താരത്തിന് തമിഴകത്തെത്തിയപ്പോള്‍ ഗംഭീര അവസരങ്ങളായിരുന്നു ലഭിച്ചത്. സഹനടനില്‍ നിന്നും നായകനിലേക്കെത്തിയെങ്കിലും മലയാളത്തില്‍ തിളങ്ങാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നില്ല. പതിവ് പോലെ തന്നെ തമിഴകത്തെത്തിയപ്പോള്‍ ഈ താരത്തിനും മികച്ച സ്വീകാര്യതയും പിന്തുണയുമായിരുന്നു ലഭിച്ചത്. ധ്രുവം, സൈന്യം, ഇന്ദ്രപ്രസ്ഥം , രജപുത്രന്‍ തുടങ്ങിയ സിനിമകളില്‍ മമ്മൂട്ടിക്കും സുരേഷ്‌ഗോപിക്കുമൊപ്പവുമൊക്കെ അദ്ദേഹം അഭിനയിച്ചിരുന്നു.

  ബാല സംവിധാനം ചെയ്ത സേതുവിലൂടെയാണ് അദ്ദേഹത്തിന്റെ കരിയര്‍ മാറി മറിഞ്ഞത്. ധില്‍, ധൂള്‍, സാമി, പിതാമഹന്‍, അന്യന്‍, രാവണ്‍, ഭീമ, കന്തസ്വാമി, ദൈവത്തിരുമഗള്‍ ഐ തുടങ്ങി പ്രേക്ഷകര്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അദ്ദേഹം നമുക്കായി സമ്മാനിച്ചത്. മികച്ച നടനുള്ള ദേസീയ പുരസ്‌കാരമുള്‍പ്പടെ നിരവധി പുരസ്‌കാരങ്ങള്‍ ഈ താരത്തിന് ലഭിച്ചിരുന്നു. കെന്നഡി വിക്രം വിനോദ് രാജ് എന്നാണ് വിക്രമിന്റെ യഥാര്‍ഥ പേര്. 1966 ഏപ്രില്‍ 17നാണ് ഈ താരം ജനിച്ചത്. 53 ന്‍രെ ചെറുപ്പവുമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന ചിയാന്റെ പിറന്നാളാണ് ബുധനാഴ്ച. ആരാധകരും സുഹൃത്തുക്കളുമൊക്കെ അദ്ദേഹത്തിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.

  അച്ഛന്റെ ആഗ്രഹം

  അച്ഛന്റെ ആഗ്രഹം

  സിനിമയില്‍ അഭിനയിക്കണമെന്നും താരമായി മാറണമെന്നുമുള്ള ആഗ്രഹമായിരുന്നു വിക്രമിന്റെ പിതാവിനുണ്ടായിരുന്നത്. സേലത്തിനടുത്ത് യെര്‍ക്കാട് എന്ന സ്ഥലത്താണ് വിക്രം ജനിച്ചത്. സിനിമയില്‍ അഭിനയിക്കണമെന്ന പിതാവിന്റെ ആഗ്രഹം കണ്ടാണ് താന്‍ വളര്‍ന്നതെന്നും അത് തന്നിലും പകരുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞിരുന്നു. മകന്റെ ഭാവിയില്‍ പിതാവിന് ആശങ്കയുണ്ടായിരുന്നു. പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനായിരുന്നു അദ്ദേഹം നിര്‍ദേശിച്ചത്. എന്നാല്‍ അച്ഛന് സാധിക്കാതെ പോയത് മകന്‍ നേടിയെടുക്കുകയായിരുന്നു പിന്നീട്.

  ബൈക്കപകടം വരുത്തിയ മാറ്റം

  ബൈക്കപകടം വരുത്തിയ മാറ്റം

  താന്‍ അഭിമുഖീകരിച്ച പോലെയുള്ള പ്രതിസന്ധികളും തിക്താനുഭവമൊന്നും മകന് നേരിടേണ്ടി വരരുതെന്ന കാര്യത്തില്‍ താരപിതാവിന് നിര്‍ബന്ധമുണ്ടായിരുന്നു. എന്നാല്‍ സിനിമയെന്ന സ്വപ്‌നം ഉപേക്ഷിക്കാന്‍ വിക്രമിന് കഴിയുമായിരുന്നില്ല. ഈ മോഹം മനസ്സില്‍ കൊണ്ടുനടക്കുന്നതിനിടയിലായിരുന്നു അപ്രതീക്ഷിതമായി ബൈക്ക് അപകടം സംഭവിച്ചത്. വിക്രം സഞ്ചരിച്ചിരുന്ന ബൈക്ക് ട്രക്കുമായാണ് കൂട്ടിയിടിച്ചത്. കാലിന് ഗുരുതര പരിക്കായിരുന്നു. ഇനി നടക്കാന്‍ കഴിയുമോയെന്ന തരത്തിലുള്ള സംശയമായിരുന്നു ഡോക്ടര്‍മാര്‍ പറഞ്ഞത്. 30 ലധികം തവണയാണ് ഇതിനായി സര്‍ജറി നടത്തിയത്. ഒടുവില്‍ വിജയകരമായി മാറുകയായിരുന്നു അത്.

   തുടക്കത്തിലെ തിക്താനുഭവം

  തുടക്കത്തിലെ തിക്താനുഭവം

  വന്‍പ്രതീക്ഷകളോടെയാണ് വിക്രമും സിനിമയിലേക്കെത്തിയത്. എന്നാല്‍ തുടക്കത്തില്‍ അത്ര നല്ല അനുഭവമായിരുന്നില്ല താരത്തെ കാത്തിരുന്നത്. അഭിനയപ്രാധാന്യമുള്ള കഥാപാത്രങ്ങളെ ലഭിക്കാതിരുന്നതും പുതുമുഖമെന്ന നിലയില്‍ താരത്തെ വേണ്ടത്ര പരിഗണിക്കാന്‍ പലരും തയ്യാറാവാതിരുന്നതുമൊക്കെയായിരുന്നു പ്രധാന പ്രശ്‌നം. എന്നാല്‍ തിക്താനുഭവങ്ങളെയെല്ലാം അതിജീവിച്ച് ശക്തനായി മുന്നേറുകയായിരുന്നു താരം.

  പരീക്ഷണങ്ങളെ അതിജീവിച്ചു

  പരീക്ഷണങ്ങളെ അതിജീവിച്ചു

  സിനിമയിലെത്തിയ കാലത്ത് അത്ര നല്ല അനുഭവങ്ങളായിരുന്നില്ല താരത്തെ കാത്തിരുന്നത്. മലയാള സിനിമയോട് ഒരു പ്രത്യേക താല്‍പര്യമുണ്ടായിരുന്നു അദ്ദേഹത്തിന്. മമ്മൂട്ടിക്കൊപ്പം അഭിനയിച്ച ധ്രുവത്തിന്റെ ഓര്‍മ്മയ്ക്കായാണ് മകന് അദ്ദേഹം ധ്രുവ് എന്ന പേര് നല്‍കിയത്. ആര്‍െസ് വിമല്‍ സംവിധാനം ചെയ്യുന്ന മഹാവീര്‍ കര്‍ണ്ണനില്‍ പ്രധാന വേഷത്തിലെത്തുന്നത് വിക്രമാണ്.

  മകളുടെ വിവാഹം

  മകളുടെ വിവാഹം

  വിക്രമിന്റെ മകളായ അക്ഷിതയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു. മനു രഞ്ജിത്തായിരുന്നു താരപുത്രിയെ വിവാഹം ചെയ്തത്. കരുണാനിധിയുടെ മകന്‍ മുത്തുവിന്റെ മകളാണ് മനു രഞ്ജിത്തിന്റെ അമ്മ. വിവാഹത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിരുന്നു. നീണ്ട നാളായി ഇരുവരും പ്രണയത്തിലായിരുന്നു. അച്ഛന് പിന്നാലെ മകളും സിനിമയിലേക്കെത്തുമെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ പുറത്തുവന്നിരുന്നു. എന്നാല്‍ സിനിമയോട് താല്‍പര്യമില്ലെന്നായിരുന്നു മകള്‍ പറഞ്ഞത്.

  മകനും സിനിമയിലേക്ക്

  മകനും സിനിമയിലേക്ക്

  വിക്രമിന് പിന്നാലെ മകനായ ധ്രുവ് സിനിമയിലേക്കെത്തുകയാണ്. ആദ്യ സിനിമയായ വര്‍മ്മ വന്‍വിവാദങ്ങളായിരുന്നു സൃഷ്ടിച്ചത്. ബാല സംവിധാനം ചെയ്ത വര്‍മ്മ പ്രണയദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് എത്തേണ്ടതായിരുന്നു. ഫൈനല്‍ കോപ്പിയില്‍ അതൃപ്തരായ നിര്‍മ്മാതാക്കള്‍ ചിത്രത്തില്‍ നിന്നും പിന്‍മാറിയതോടെയാണ് സിനിമ അനിശ്ചിതത്വത്തിലായത്. ധ്രുവിന്റെ ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും താന്‍ സിനിമയില്‍ നിന്നും പിന്‍മാറുകയാണെന്നും വ്യക്തമാക്കി ബാലയാണ് വിവാദം അവാസനിപ്പിച്ചത്. ആദിത്യവര്‍മ്മയെന്ന പേരില്‍ സിനിമ എത്തുമെന്നുള്ള വിവരമാണ് പിന്നീടെത്തിയത്. സിനിമയുടെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നുവെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്.

  English summary
  Fans wishes Happy Birthday to Vikram
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X