അന്നത്തെ ലുക്കും ഇപ്പോഴത്തേതും ഇഷ്ടമാണ്, ശരീരഭാരം കുറച്ചതിനെ പറ്റി ബിഗ് ബോസ് താരം
തമിഴ് ബിഗ് ബോസ് സീസൺ 3 ലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ മത്സരാർഥിയാണ് ഡിജെ ഷെറിൻ. സീസൺ 3 ലെ മികച്ച മത്സരാർഥികളിൽ ഒരാളായിരുന്നു താരം. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ഇൻസ്റ്റഗ്രാം പോസ്റ്റാണ് ഇപ്പോൾ പ്രേക്ഷകരുടെ ഇടയിൽ ചർച്ചയാകുന്നത്. ശരീരഭാരം കൂടിയതും മെലിഞ്ഞതുമായ രണ്ട് ചിത്രങ്ങൽ പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ പോസ്റ്റ്. തന്റെ അത്ഭുതപ്പെടുത്തുന്ന ശരീര രൂപ മാറ്റത്തെ കുറിച്ചായിരുന്നു താരത്തിന്റെ വാക്കുകൾ.

തന്റെ ശരീര ഭാരം കുറച്ചതിനെ കുറിച്ചാണ് താരം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. തന്റെ ഏറ്റവും പുതിയ ചിത്രം പങ്കുവെച്ചു കൊണ്ടായിരുന്നു താരത്തിന്റെ കുറിപ്പ്. താരത്തിന്റെ വാക്ക് ഇങ്ങനെ. ഒരു വർഷവും 10 കിലോയ്ക്കും ശേഷം എന്ന് കുറിച്ചു കൊണ്ടാണ് താരം തുടങ്ങുന്നത്. അന്നത്തെ ലുക്കും ഇന്നത്തെ ലുക്കും എനിയ്ക്ക് ഏറെ ഇഷ്ടമാണ്. ശരീര ഭാരം കുറയ്ക്കുക എന്നത് ഏറെ എളുപ്പമാണ്. എന്നാൽ കുത്ത് വാക്കുകൾ മറക്കാൻ ഏറെ പ്രയാസവുമാണ്. നിങ്ങൾ ഒരാളുടെ സന്തോഷത്തിനും കണ്ണീരിനും കാരണമാകാം. അതിനാൽ ഇതിൽ ഏത് വേണമെന്ന് വിവേകത്തോടെ തിരഞ്ഞെടുക്കുക.
താരത്തിന്റെ മറ്റൊരു ഇൻസ്റ്റഗ്രാം പോസ്റ്റും ശ്രദ്ധിക്കപ്പെട്ടിരുന്നു. ശരീര ഭാരം കുറയ്ക്കുന്നതിന് വേണ്ടിയുള്ള ചില ടിപ്സായിരുന്നു അത്. ജീവിത ശൈലിയിൽ വരുത്തിയ മാറ്റമാണ് ശരീര ഭാരം കുറയാക്കാൻ സാധിച്ചത്. ഇത് നിങ്ങളേയും സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ലക്ഷ്യത്തെ കുറിച്ച് വേവലാതിപ്പെടരുത് പകരം നിങ്ങളുടെ ലക്ഷ്യത്തിലേയ്ക്കുള്ള യാത്ര ആസ്വദിക്കുക- ഷെറിൻ കുറിച്ചു.
ബിഗ് ബോസ് താരത്തിന്റെ പോസ്റ്റിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരിക്കുന്നത്. തങ്ങൾക്ക് മികച്ച ഉപദേശം നൽകി പ്രചോദിപ്പിച്ചതിന് നന്ദിയും രേഖപ്പെടുത്തുന്നുണ്ട്.. കമൽ ഹാസന്റെ അവതാരകനായി എത്തിയ ബിഗ് ബോസ് സീസൺ 3 ലെ ഒരു അംഗമായിരുന്നു ഷെറിൻ. ഷോയിലായിരിക്കുമ്പോൾ മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു താരത്തിന് ലഭിച്ചിരുന്നത്. ഇപ്പോഴും മികച്ച ആരാധകർ താരത്തിനുണ്ട്.


Click it and Unblock the Notifications