താരപുത്രിയുടെ വിവാഹത്തിന് മുന്‍പേ നിബന്ധന! പ്രമുഖ നടന്റെ മകനുമായിട്ടുള്ള വിവാഹത്തിനൊരുങ്ങി ഐശ്വര്യ
തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയരായ താരപുത്രിമാരില്‍ ഒരാളാണ് ഐശ്വര്യ അര്‍ജുന്‍. നടന്‍ അര്‍ജുന്‍ സര്‍ജയുടെ മകളായ ഐശ്വര്യ സിനിമയിലേക്ക് എത്തിയതോടെ വലിയ പിന്തുണയാണ് ലഭിച്ചത്. ഇപ്പോള്‍ ജീവിതത്തിലെ മറ്റൊരു ശക്തമായ തീരുമാനത്തിലേക്കാണ് താരപുത്രി എത്തിയിരിക്കുന്നത്.
വൈകാതെ കുടുംബിനിയാവാനുള്ള മുന്നൊരുക്കത്തിലാണ് ഐശ്വര്യ. അടുത്തിടെയാണ് നടിയുടെ വിവാഹനിശ്ചയം നടന്നത്. നടന്‍ തമ്പി രാമയ്യയുടെ മകനും നടനുമായ ഉമാപതി രാമയ്യയാണ് വരന്‍. ഇരുവരും തമ്മിലുള്ള വിവാഹനിശ്ചയം നടത്തിയതിന് പിന്നാലെ കൂടുതല്‍ വിശേഷങ്ങള്‍ പുറത്ത് വന്നിരിക്കുകയാണ്.

ഇരുവരുടെയും സിനിമാ കുടുംബമാണെങ്കിലും മരുമകളുടെ കാര്യത്തില്‍ തമ്പി രാമയ്യ ചില നിബന്ധനങ്ങള്‍ മുന്നോട്ട് വെച്ചതായിട്ടാണ് വിവരം. ആരാധകരെ പോലും നിരാശപ്പെടുത്തുന്ന ഇത്തരം കാര്യം സത്യമാണോ എന്ന കാര്യത്തില്‍ വ്യക്തയില്ല. എന്നിരുന്നാലും രാമയ്യയുടെ കടുംപിടുത്തത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുകയാണ്.
കഴിഞ്ഞ മാസമായിരുന്നു ഐശ്വര്യയുടെയും ഉമാപതിയുടെയും വിവാഹ നിശ്ചയം. ചെന്നൈയില്‍ നടന്‍ അര്‍ജുന്‍ നിര്‍മ്മിച്ച ആഞ്ജനേയര്‍ ക്ഷേത്രത്തില്‍ വച്ചായിരുന്നു ഇരുവരുടെയും നിശ്ചയം നടത്തിയത്. താരകുടുംബത്തില്‍ നിന്നും ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്.
ഈ സാഹചര്യത്തില്‍ നടന്‍ തമ്പി രാമയ്യ തന്റെ ഭാവി മരുമകള്‍ക്ക് വേണ്ടി ഒരു നിബന്ധന വെച്ചതായാണ് കോളിവുഡ് വൃത്തങ്ങളില്‍ വിവരം പ്രചരിക്കുന്നത്. ഐശ്വര്യ സിനിമയില്‍ നായികയായി അഭിനയിച്ചിട്ടുള്ളതിനാല്‍ വിവാഹശേഷം സിനിമയില്‍ അഭിനയിക്കാന്‍ പാടില്ലെന്നാണ് രാമയ്യ ഏര്‍പ്പെടുത്തിയിരിക്കുന്ന നിബന്ധന. താരപുത്രിയുടെ അഭിനയത്തിന് വിലക്കേര്‍പ്പെടുത്തിയത് എന്തിനാണെന്ന് വ്യക്തമല്ല.
എന്നിരുന്നാലും ആരാധകരെ നിരാശപ്പെടുത്തുന്ന തീരുമാനമാണ് ഐശ്വര്യ എടുത്തിരിക്കുന്നത്. അമ്മായിയപ്പന്റെ ഈ നിബന്ധനയ്ക്ക് ഐശ്വര്യയും സമ്മതം മൂളിയെന്നാണ് സൂചന. എന്തായാലും ഐശ്വര്യ അര്‍ജുന്‍-ഉമാപതി രാമയ്യ താരങ്ങളുടെ വിവാഹം അടുത്ത വര്‍ഷം ഫെബ്രുവരിയില്‍ നടക്കാനിരിക്കുകയാണ്.
ഇതിനോട് അനുബന്ധിച്ച് വിവാഹത്തെ കുറിച്ചും ഭാവി തീരുമാനങ്ങളെ പറ്റിയും താരങ്ങള്‍ തന്നെ വെളിപ്പെടുത്തുമോന്ന് അറിയാന്‍ കാത്തിരിക്കുകയാണ് ആരാധകരും. സിനിമയില്‍ നിന്നും മാറി പുതിയ ബിസിനസിലേക്ക് ഐശ്വര്യ മാറുന്നത് കൊണ്ടാണോ ഇത്തരം തീരുമാനമെന്ന കാര്യം വ്യക്തമല്ല.

തമിഴ് ചലച്ചിത്ര മേഖലയില്‍ തിളങ്ങി നില്‍ക്കുന്ന നടനും സംവിധായകനും നിര്‍മ്മാതാവുമൊക്കെയാണ് അര്‍ജുന്‍ സര്‍ജ. മകളുടെ ഭാവിയെ പറ്റി അര്‍ജുനും കൂടുതലായി വിശദീകരിച്ചിട്ടില്ല. പിതാവിന്റെ പാത പിന്തുടര്‍ന്നാണ് ഐശ്വര്യ സിനിമയിലേക്ക് എത്തിയത്. 2013 ല്‍ പുറത്തിറങ്ങിയ 'പട്ടത്തു യാനൈ' എന്ന ചിത്രത്തിലൂടെയാണ് ഐശ്വര്യ അര്‍ജുന്‍ തമിഴില്‍ നായികയായി അരങ്ങേറ്റം കുറിച്ചത്.
തമിഴ് ആക്ഷന്‍ കോമഡിയായി നിർമ്മിച്ച ചിത്രത്തില്‍ വിശാലിന്റെ നായികയായിട്ടായിരുന്നു താരപുത്രിയുടെ അരങ്ങേറ്റം. പിന്നീട് കന്നഡയിലും ഒരു സിനിമയില്‍ അഭിനയിച്ചു. പ്രേമ ബറാ എന്ന സിനിമയിലൂടെ മികച്ച പുതുമുഖ നടിയ്ക്കുള്ള പുരസ്‌കാരവും ഐശ്വര്യയെ തേടി എത്തി. ആകെ മൂന്ന് സിനിമകളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും ഐശ്വര്യ അര്‍ജുന്‍ ശ്രദ്ധിക്കപ്പെട്ടെങ്കിലും അതിന് ശേഷം സിനിമയില്‍ നിന്ന് വിട്ട് നില്‍ക്കുകയായിരുന്നു.
ഉമാപതിയുമായി ഐശ്വര്യ അടുപ്പത്തിലായതിനെ പറ്റിയും ചില കഥകള്‍ പ്രചരിക്കുന്നുണ്ട്. ശരിക്കും അര്‍ജുന്‍ കാരണമാണ് ഇങ്ങനൊരു ബന്ധത്തിലേക്ക് മകളെത്തിയതെന്നാണ് പ്രചരണം. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് അര്‍ുജന്‍ സര്‍വൈവര്‍ എന്ന റിയാലിറ്റി ഗെയിം ഷോ അവതരിപ്പിച്ചിരുന്നു. ഷോയില്‍ മത്സരാര്‍ത്ഥിയായി ഉമാപതിയും പ്രത്യക്ഷപ്പെട്ടു.
ആഫ്രിക്കയില്‍ വച്ച് നടത്തിയ ഷോയില്‍ അച്ഛനായ അര്‍ജുനെ കാണാന്‍ ഐശ്വര്യ പലപ്പോഴും സര്‍വൈവറിന്റെ സെറ്റുകളില്‍ വന്നിരുന്നു. അവിടെ നിന്നും ഐശ്വര്യയും ഉമാപതിയും പരിചയപ്പെടുകയായിരുന്നു. പരിചയം പതിയെ പ്രണയമായി മാറി. വീട്ടുകാര്‍ കൂടി ബന്ധത്തില്‍ ഇടപ്പെട്ടതോടെ വിവാഹിതരായി മുന്നോട്ട് പോകാമെന്ന തീരുമാനത്തിലേക്ക് താരങ്ങള്‍ എത്തുകയായിരുന്നു.


Click it and Unblock the Notifications











