'നീ കാരണം എനിക്കും ചീത്തപ്പേരായി... അഭിനയം മടക്കി കെട്ടിവെച്ച് പഠിച്ച് മുന്നേറാൻ നോക്കൂ'

തമിഴിൽ മാത്രമല്ല ഇങ്ങ് കേരളത്തിലും നിരവധി ആരാധകരുള്ള നടനാണ് സൂര്യ. ഓരോ വർഷം പിന്നിടുമ്പോഴും മികച്ച കഥകളും നല്ല കഥാപാത്രങ്ങളുമായി സൂര്യ സിനിമാപ്രേമികളെ വിസ്മയിപ്പിക്കുന്നുണ്ട്. എന്നാൽ തുടക്കത്തിൽ സൂര്യയ്ക്ക് ഏറ്റവും കൂടുതൽ ലഭിച്ചിരുന്നത് പരിഹാസമായിരുന്നു. അഭിനയിക്കാനോ ഒരു സിനിമ സ്വന്തം തോളിൽ വഹിച്ച് വിജയിപ്പിക്കാനോ കഴിവില്ലെന്ന് ചൂണ്ടികാട്ടി സിനിമാ മേഖലയിലുള്ളവർ തന്നെ സൂര്യയെ പരിഹസിച്ചിരുന്നു.

സ്വന്തം പിതാവ് ശിവകുമാറും അഭിനയം നിർത്തി പഠിച്ച് ജോലി കണ്ടുപിടിക്കാൻ സൂര്യയെ ശാസിച്ച സമയം വരെയുണ്ടായിരുന്നു. ഇപ്പോഴിതാ സൂര്യയേയും ശിവകുമാറിനെയും കുറിച്ച് സെൽവൻ അൻപ് എന്നയാൾ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. അഭിനയം മടക്കി കെട്ടിവെച്ച് പഠിച്ച് മുന്നേറാൻ നോക്കൂവെന്ന് വരെ ശിവകുമാർ ഒരു ഘട്ടത്തിൽ സൂര്യയോട് പറഞ്ഞിരുന്നുവെന്നാണ് സെൽവൻ പറയുന്നത്.

Suriya Sivakumar

എല്ലാ മാതാപിതാക്കളും തങ്ങളുടെ കുട്ടി വിജയകരമായി ജീവിക്കുന്നത് കാണുന്നതിൽ സന്തോഷിക്കുന്നു. എന്നാൽ പത്ത് പേർ ഓട്ടമത്സരത്തിൽ പങ്കെടുത്താൽ ആദ്യമെത്തുന്ന ആൾക്ക് ലഭിക്കുന്ന ബഹുമാനം അവാസനമെത്തുന്ന വ്യക്തിക്ക് ലഭിക്കില്ല. അപ്പോൾ ഒരു പിതാവ് പത്താം സ്ഥാനത്ത് എത്തിയ തൻ്റെ മകനോട് എന്താണ് പറയേണ്ടത്?. നല്ല ശ്രമം... ഇനിയും അവസരമുണ്ട്. അപ്പോൾ പരിശ്രമിക്കാമെന്ന് പറഞ്ഞാൽ മകൻ ആവേശം കൊള്ളും.

നേർക്കുനേർ എന്ന ചിത്രത്തിലൂടെയാണ് സൂര്യയുടെ സിനിമ അരങ്ങേറ്റം. സിനിമ വലിയ വിജയമായില്ല. പിന്നീട് ഇന്ദ്രന്റെ കാതലേ നിമ്മതിയിൽ സൂര്യ അഭിനയിച്ചു. പക്ഷെ സിനിമ പരാജയമായി. അരങ്ങേറ്റം കുറിച്ച് മൂന്ന് വർഷമായിട്ടും ഒരു വിജയം ഉണ്ടാക്കാൻ സൂര്യയ്ക്ക് സാധിക്കാതെ പോയതിനാൽ പിന്നീട് സംവിധായകരൊന്നും സൂര്യ കാസ്റ്റ് ചെയ്യാത്ത അവസ്ഥയുണ്ടായി.

ആ സമയത്താണ് സൂര്യയ്ക്ക് വേണ്ടി വിജയകാന്ത് പെരിയണ്ണ എന്ന സിനിമയിൽ അഭിനയിക്കുന്നത്. വിജയകാന്ത് സിനിമയുടെ ഭാ​ഗമായതോടെ ചിത്രം വിജയിച്ചു. സൂര്യയുടെ സിനിമാ ജീവിതത്തിൽ വിജയങ്ങൾ ഉണ്ടാകാതെ വന്നപ്പോൾ സിനിമ അഭിനയം കെട്ടിപൂട്ടി സിഎ ചെയ്ത് ജീവിതത്തിൽ മുന്നേറാൻ ശിവകുമാർ സൂര്യയോട് പറഞ്ഞിരുന്നു.

നീ കാരണം എനിക്ക് ചീത്തപ്പേരുണ്ടായി എന്നാണ് ശിവകുമാർ സൂര്യയോട് പറഞ്ഞത്. അച്ഛൻ്റെ ശകാരം തളർത്തിയപ്പോൾ സൂര്യ ആശ്വസിപ്പിച്ചതും പ്രചോദിപ്പിച്ചതും അമ്മയായിരുന്നു. ശേഷമാണ് ഫ്രണ്ട്സിൽ വിജയിയുടെ സുഹൃത്തിന്റെ വേഷത്തിലേക്ക് സൂര്യയെ കാസ്റ്റ് ചെയ്യാമെന്ന ഐഡിയ സിദ്ദിഖിന് വരുന്നത്.

ശേഖറും സിദ്ദിഖും ചേർന്ന് സൂര്യയുടെ വീട്ടിൽ ഇതുമായി ബന്ധപ്പെട്ടുള്ള ചർച്ചക്കായി പോയപ്പോൾ സൂര്യയെ ഇനി സിനിമയിൽ അഭിനയിപ്പിക്കുന്നില്ലെന്ന കടുത്ത തീരുമാനത്തിലായിരുന്നു ശിവകുമാർ.

Suriya Sivakumar

മകൻ പഠനത്തിനുള്ള ഏർപ്പാടുകൾ‌ പൂർത്തിയാക്കിയെന്നും ഇനിയും സിനിമയിൽ അഭിനയിച്ചാൽ തനിക്ക് ചീത്തപ്പേര് വരുമെന്നും ശിവകുമാർ ഫ്രണ്ട്സിന്റെ അണിയറപ്രവർത്തകരോട് പറഞ്ഞു. എല്ലാം കേട്ട് നിന്ന സൂര്യയുടെ അമ്മ ഉടൻ സൂര്യയ്ക്ക് വേണ്ടി സംസാരിച്ചു. അവന് സിനിമയും അഭിനയവും ജീവനാണെന്നും അതിനാൽ ഒരു അവസരം കൊടുക്കണമെന്നും സൂര്യയുടെ അമ്മ പറഞ്ഞു.

അങ്ങനെയാണ് ഫ്രണ്ട്സിന്റെ അണിയറപ്രവർത്തകർ സൂര്യയെ കാസ്റ്റ് ചെയ്യുന്നത്. അതിനുശേഷം സൂര്യയുടെ സിനിമാ ജീവിതം തന്നെ മാറി മറിഞ്ഞു. നായകനായി നിരവധി അവസരങ്ങൾ വരികയും മുൻനിര നടനായി ഉയരുകയും ചെയ്തു എന്നാണ് സെൽവൻ പറഞ്ഞത്. ഫ്രണ്ട്സിൽ അഭിനയിക്കുമ്പോൾ‌ അ‍ഞ്ച് ലക്ഷം രൂപയായിരുന്നു സൂര്യയുടെ പ്രതിഫലം. എന്നാൽ ഇന്ന് തമിഴ് സിനിമയിൽ ഏറ്റവും താരമൂല്യമുള്ള നടനാണ് സൂര്യ.

താരത്തിന്റെ സിനിമകൾക്ക് മിനിമം ​ഗ്യാരന്റിയുണ്ടാകും എന്നത് തന്നെയാണ് സൂര്യ സിനിമകൾ കാണാൻ ആളുകൾ തിയേറ്ററുകളിലേക്ക് എത്താൻ കാരണം. കങ്കുവയാണ് സൂര്യയുടെ റിലിസീന് തയ്യാറെടുക്കുന്ന ഏറ്റവും പുതിയ സിനിമ.

Read more about: suriya
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X