ധനുഷ് ഫെബ്രുവരിയെ കാത്തിരിക്കുകയാണ്!
ഈ വര്‍ഷം ഒരു പക്ഷെ ധനുഷിന് ഏറ്റവും വേണ്ടപ്പെട്ട മാസം ഫെബ്രുവരിയായിരിക്കും. സന്തോഷത്തോടെയാണ് ധനുഷ് ഫെബ്രുവരി മാസത്തെ സ്വീകരിക്കുന്നത്. ഫെബ്രുവരി ആദ്യ വാരം ബോളിവുഡില്‍ താരത്തിന്റെ രണ്ടാമത്തെ ചിത്രം റിലീസ് ചെയ്യും
അമിതാഭ് ബച്ചനൊപ്പം ധനുഷും മുഖ്യ വേഷത്തിലെത്തുന്ന ചിത്രമാണ് ഷമിതാബ്. ആര്‍ ബല്‍ക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ഉലകനായകന്റെ മകള്‍ അക്ഷര ഹസനാണ് നായിക. ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററുകള്‍ക്കും ലഭിച്ച സ്വീകരണം താരത്തെ ആവേശം കൊള്ളിച്ചിരിക്കുകയാണ്.

അത് കഴിഞ്ഞാല്‍ രണ്ടാം വാരം കോളിവുഡില്‍ അനേഗന്‍ റിലീസ് ചെയ്യും. ഫെബ്രുവരി 13 നാണ് ധനുഷ് വ്യത്യസ്ത ഗെറ്റപ്പിലെത്തുന്ന അനേഗനെത്തുക. മറ്റൊരു മരിയാനാകാനുള്ള ശ്രമമാണ് ധനുഷിനെന്ന സൂചനയാണ് അനേഗന്‍ നല്‍കുന്നത്.
നടനെന്ന നിലയില്‍ ഈ വര്‍ഷത്തെ രണ്ട് ചിത്രങ്ങളും കഴിഞ്ഞാല്‍ ധനുഷിലെ നിര്‍താവ് ഉണരും. ശിവകാര്‍ത്തികേയന്‍ നായകനാകുന്ന കാക്കി സട്ടൈ എന്ന ചിത്രം നിര്‍മിക്കുന്നത് ധനുഷാണല്ലോ. 27നാണ് കാക്കി സട്ടൈ തിയേറ്ററുകളിലെത്തുക.
എതിര്‍ നീച്ചല്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ ദുരൈ സേതില്‍ കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ വരുത്തപ്പടാത വാലിഭര്‍ സംഗത്തിലെ ജോഡി ശ്രിദിവ്യയാണ് നായിക. ഫെബ്രുവരിയിലെ തന്റെ സന്തോഷത്തെ കുറിച്ച് ധനുഷ് തന്നെയാണ് ട്വിറ്ററില്‍ ട്വീറ്റിയത്.


Click it and Unblock the Notifications











