'സിമ്പു തുറന്ന് പറയുന്നത് ഈഗോയുണ്ടാക്കുന്നു... എന്താണ് സംഭവിച്ചതെന്ന് അദ്ദേഹം തന്നെ പറയണം'; ചെയ്യാറു ബാലു!
തമിഴകത്തിന്റെ ജനപ്രിയ താരങ്ങളിലൊരാളാണ് സിലംമ്പരശൻ എന്ന സിമ്പു. മന്മദൻ, വിണ്ണൈത്താണ്ടി വരുവായ എന്നീ ചിത്രങ്ങൾ മാത്രം മതി എക്കാലവും സിനിമ പ്രേക്ഷകർക്ക് സിമ്പുവിനെ ഓർത്തിരിക്കാൻ. കഥാപാത്രങ്ങൾക്ക് വേണ്ടി എന്ത് റിസ്ക് എടുക്കാനും തയ്യാറുള്ള താരങ്ങളിലൊരാൾ കൂടിയാണ് സിമ്പു.
അഭിനയത്തിൽ മാത്രമല്ല സംവിധായകനായും ഗായകനായുമെല്ലാം സിമ്പു സിനിമയിൽ തിളങ്ങി. തുടരെത്തുടരെ സിനിമയിൽ ഹിറ്റുകളും പരാജയങ്ങളും സിമ്പു ഏറ്റുവാങ്ങി. തെന്നിന്ത്യയിൽ ഒട്ടേറെ ആരാധകരുണ്ടെങ്കിലും ഗോസിപ്പ് കോളങ്ങളിലും സ്ഥിര സാന്നിധ്യമായിരുന്നു സിമ്പു.
സംവിധായകൻ ടി രാജേന്ദ്രന്റെ മകൻ കൂടിയായ ചിമ്പു അച്ഛന്റെ സിനിമകളിൽ ബാലതാരമായാണ് സിനിമയിൽ അരങ്ങേറ്റം നടത്തിയത്. താരപുത്രനാണെങ്കിൽ കൂടിയും സിനിമയിൽ പിടിച്ച് നിൽക്കാൻ സിമ്പുവിനോളം പ്രതിസന്ദി അനുഭവിക്കുന്ന മറ്റൊരു നടൻ തമിഴിലുണ്ടോയെന്ന് സംശയമാണ്. വിവാദങ്ങൾ സിമ്പുവിനെ എപ്പോഴും പിന്തുടരുന്നുണ്ട്.

കുറച്ച് വർഷങ്ങളെയായുള്ളു വീണ്ടും സിമ്പു തമിഴിൽ സജീവമായി തുടങ്ങിയിട്ട്. പത്ത്തലയാണ് ഏറ്റവും അവസാനം തിയേറ്ററിലെത്തിയ സിമ്പുവിന്റെ സിനിമ. അതേസമയം സിമ്പുവിനെ സിനിമയില്‍ നിന്നും വിലക്കണം എന്നാവശ്യപ്പെട്ട് നിര്‍മ്മാതാക്കൾ അടുത്തിടെ കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി ആ ആവശ്യം തള്ളി.
സിമ്പു അഭിനയിക്കാന്‍ കരാറായ കൊറോണ കുമാര്‍ എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാക്കള്‍ വേല്‍ ഫിലിംസ് നല്‍കിയ ഹര്‍ജിയാണ് കോടതി തള്ളിയത്. കുറച്ചുകാലമായി മദ്രാസ് ഹൈക്കോടതിയില്‍ സിമ്പുവും വേല്‍ ഫിലിംസും തമ്മിലുള്ള കേസ് നടക്കുന്നുണ്ട്. ഇതിന്‍റെ ഭാഗമായി തങ്ങളുടെ കൊറോണ കുമാര്‍ എന്ന പ്രൊജക്ട് പൂര്‍ത്തിയാക്കും വരെ സിമ്പു മറ്റ് ചിത്രങ്ങളില്‍ അഭിനയിക്കുന്നത് വിലക്കണം എന്നാണ് നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടത്.
എന്നാല്‍ കോടതി അത് അംഗീകരിച്ചില്ല. ഇത്തരം ഒരു ആവശ്യം മുന്നോട്ട് വെയ്ക്കാന്‍ നിയമപരമായി കഴിയില്ലെന്ന് കോടതി വ്യക്തമാക്കി. നേരത്തെ പത്ത് കോടി പ്രതിഫലം നിശ്ചയിച്ച് കൊറോണ കുമാര്‍ എന്ന ചിത്രം ചെയ്യാന്‍ ഏറ്റ സിമ്പു 4.5 കോടി അഡ്വാന്‍സ് വാങ്ങിയ ശേഷം അതിന് തയ്യാറാകുന്നില്ലെന്ന് പറഞ്ഞാണ് വേല്‍ ഫിലിംസ് കോടതിയെ സമീപിച്ചത്.
അതുപോലെ തന്നെ ഉലകനായകൻ കമൽഹാസനുമായി ചേർന്ന് കണ്ണും കണ്ണും കൊള്ളയടിത്താൽ ചിത്രമൊരുക്കിയ ദേസിങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഉപേക്ഷിച്ചതായും റിപ്പോർട്ടുകളുണ്ട്. എന്നാൽ ഔദ്യോഗികമായ സ്ഥിരീകരണം വന്നിട്ടില്ല. വേണ്ടിയാണ് ഇരുവരും കൈകോർക്കുന്നത്. മുഴുനീള ആക്‌ഷൻ എന്റർടെയ്നറായി നിർമിക്കാനിരുന്ന ചിത്രം നിർമിക്കുന്നത് കമൽഹാസനായിരുന്നു.

ഈ ചിത്രം ഉപേക്ഷിച്ചുവെന്ന തരത്തിൽ വന്ന റിപ്പോർട്ടുകളോട് പ്രതികരിക്കുകയാണിപ്പോൾ തമിഴിലെ പ്രശസ്ത സിനിമാ നിരൂപകൻ ചെയ്യാറു ബാലു. 'തിരക്കഥയിൽ സിമ്പു ഇടപെട്ടു എന്നൊക്കെ റിപ്പോർട്ടുകൾ വരുന്നുണ്ട്. തിരക്കഥയുടെ മേലുള്ള വിശ്വാസം കൊണ്ട് എത്ര കോടി മുടക്കാനും കമൽഹാസൻ തയ്യാറായിരുന്നു.'
'സിമ്പു തന്നെ നേരിട്ട് മാധ്യമങ്ങളെ സന്ദർശിച്ച് കാര്യം വ്യക്തമാക്കിയാലെ കരിയറിനെ ബാധിക്കാതെ ഗോസിപ്പുകൾ അവസാനിക്കൂ. സിമ്പു വളരെ ചെറിയ പ്രായം മുതൽ സിനിമ കണ്ടും മനസിലാക്കിയും വളർന്നുവന്നതാണ്.'
'അതുകൊണ്ട് തന്നെ ഷൂട്ടിങ് സെറ്റിൽ വന്നാൽ മിസ്റ്റേക്കുകൾ ശ്രദ്ധയിൽപ്പെട്ടാൽ മുഖം നോക്കാതെ പറയും. അത് എല്ലാവരും ഒരുപോലെ ഉൾക്കൊണ്ടെന്ന് വരില്ല. പലരുടെയും ഈഗോയെ അത് ബാധിക്കും. അത് പിന്നീട് സിനിമയിലെ നിലനിൽപ്പിനേയും ഇമേജിനേയും ബാധിക്കും. സിമ്പുവിന്റെ കാര്യത്തിൽ അതാണ് പലപ്പോഴും സംഭവിക്കുന്നത്', എന്നാണ് ചെയ്യാറു ബാലു അരംനാട് എന്ന തമിഴ് യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്.


Click it and Unblock the Notifications