'കെനീഷ വിവാഹിത, അറുപത് വേദികളിൽ പാടിയെന്നത് പബ്ബുകളെ ഉദ്ദേശിച്ച്, രവിയുടെ മാറ്റം വിശ്വസിക്കാനാവുന്നില്ല'
ഭാര്യ ആർതിയിൽ നിന്നും അവരുടെ കുടുംബത്തിൽ നിന്നും മോശമായ അനുഭവങ്ങൾ ഉണ്ടായതിനാലാണ് താൻ വിവാഹബന്ധം വേർപ്പെടുത്താൻ തീരുമാനിച്ചതെന്ന നടൻ രവി മോഹന്റെ വെളിപ്പെടുത്തൽ പ്രേക്ഷകരെല്ലാം അമ്പരപ്പോടെയാണ് കേട്ടത്. കാരണം പതിനെട്ട് വർഷത്തിലേറെയായി സന്തുഷ്ട കുടുംബജീവിതം നയിക്കുന്ന നടനായി മാത്രമെ രവി പൊതുവേദികളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളു. എവിടെ പോയാലും ഭാര്യയേയും മക്കളേയും ഒപ്പം കൂട്ടും.
സിനിമയിൽ വന്നിട്ട് ഇരുപത് വർഷത്തിന് മുകളിലായെങ്കിലും ഒരിക്കൽ പോലും ഗോസിപ്പ് കോളങ്ങളിൽ ഇടംപിടിച്ചിട്ടില്ലാത്ത താരം കൂടിയായിരുന്നു രവി. വിവാഹം മോചനം പ്രഖ്യാപിക്കുന്നത് കുറച്ച് മാസങ്ങൾക്ക് മുമ്പ് ആർതിയും രവിയും ഒരുമിച്ച് അഭിമുഖം നൽകുകയും സന്തുഷ്ട ദാമ്പത്യത്തെ കുറിച്ച് വാചാലരാവുകയും ചെയ്തിരുന്നു. അതുകൊണ്ട് തന്നെ ഇരുവരുടേയും വേർപിരിയൽ പ്രേക്ഷകർക്കും വിശ്വസിക്കാൻ കഴിഞ്ഞില്ല.

ആർതി-രവി വിവാഹമോചന കേസ് കോടതിയുടെ പരിഗണനയിലാണിപ്പോൾ. അതിനിടയിലാണ് കഴിഞ്ഞ ദിവസം കാമുകി എന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസുമായി പൊതു ചടങ്ങിൽ രവി മോഹൻ പ്രത്യക്ഷപ്പെട്ടത്. ലിവിങ് ടുഗെതർ ഗോസിപ്പുകൾ ശരിവെക്കുന്ന തരത്തിലായിരുന്നു ഇരുവരും എത്തിയത്.
ഇപ്പോഴിതാ രവിയുടെ പ്രണയിനി എന്ന് പറയപ്പെടുന്ന ഗായിക കെനിഷ ഫ്രാൻസിസിനെ കുറിച്ച് ഫിലിം ജേർണലിസ്റ്റ് ചെഗുവേര വെളിപ്പെടുത്തിയ കാര്യങ്ങളാണ് വൈറലാകുന്നത്. ഒരു നടന്റെയും വിവാഹമോചനം ഇത്രയും കോളിളക്കം സൃഷ്ടിച്ചിട്ടില്ല. നടൻ എന്നതിനപ്പുറം ആളുകൾ രവിയെ സ്നേഹനിധിയായ അച്ഛനും നല്ല ഭർത്താവുമായിട്ട് കൂടി സ്നേഹിച്ചിരുന്നു. ആർതിയെ വിവാഹമോചനം ചെയ്യുന്നതിനുള്ള നിരവധി കാരണങ്ങളും നടൻ നിരത്തിയിരുന്നു. അതിൽ ആർതി ഭീഷണിപ്പെടുത്തി എന്നതും അപമാനിച്ചുവെന്നതും വരെ ഉൾപ്പെടുന്നു.
പക്ഷെ നിർമാതാവ് ഇഷരി ഗണേഷിന്റെ മകളുടെ വിവാഹത്തിന് അദ്ദേഹം എത്തിയ രീതി കണ്ടതിനുശേഷം നടൻ പറഞ്ഞതെല്ലാം കള്ളമായിരുന്നുവെന്ന് ആളുകൾക്ക് മനസിലായി. അതുപോലെ കെനിഷയുടേത് വലിയ പരമ്പര്യമുള്ള കുടുംബമല്ല. ബാംഗ്ലൂരിലാണ് ജനിച്ചത്. ഇപ്പോൾ ഗോവയിലാണ് താമസം. രവിക്ക് മുമ്പ് ഗായിക ഇതിനകം മൂന്ന് പുരുഷന്മാരുമായി പ്രണയത്തിലായിരുന്നെന്നും കൂടാതെ അവരിൽ ഒരാളെ വിവാഹം കഴിച്ചതായും റിപ്പോർട്ടുകളുണ്ട്.
പക്ഷെ ആ വ്യക്തി ആരാണ്, അദ്ദേഹവുമായുള്ള കെനിഷയുടെ വിവാഹജീവിതത്തിന് എന്ത് സംഭവിച്ചു, ആ പങ്കാളി ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ എന്നതുമായി ബന്ധപ്പെട്ട ഒരു വിവരവും ആർക്കും അറിയില്ല. കെനിഷ ഇതിനെക്കുറിച്ച് വ്യക്തമായ വിശദീകരണം നൽകണം. ആർതിയുടെ പുതിയ കുറിപ്പ് പുറത്ത് വന്നശേഷം രവിയുടെ ആരാധകർ കെനിഷയ്ക്ക് എതിരാണ്.

മാത്രമല്ല വസ്ത്രധാരണത്തിന്റെ പേരിലും രവിയുടെ ആരാധകർക്ക് കെനിഷയോട് വിയോജിപ്പുണ്ട്. അറുപത് വേദികളിൽ പാടിയിട്ടുള്ള കഴിവുള്ള സ്ത്രീയാണ് കെനിഷയെന്ന് രവി ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. പക്ഷെ ഗോവയിലെ പബ്ബുകളിൽ മാത്രമെ കെനീഷ പാടിയിട്ടുള്ളൂ. രവി ഒരിക്കൽ പബ്ബിൽ പോയപ്പോഴാണ് കെനിഷയെ കണ്ടതും പരിചയപ്പെടുന്നതും.
രവി പറയുന്നതുപോലെ സിനിമാ ഗാനങ്ങൾക്ക് പിന്നണി പാടി കഴിവ് തെളിയിച്ച സ്ത്രീയല്ല കെനിഷ. കെനിഷയുമായുള്ള ബന്ധം ആരംഭിച്ചതിനുശേഷമാണ് പേര് രവി മോഹനെന്ന് നടൻ മാറ്റിയത്. നടന്റെ അച്ഛൻ മോഹൻ ശരിക്കും കഠിനാധ്വാനിയായ ഒരു വ്യക്തിയായിരുന്നു. കഠിനാധ്വാനത്തിലൂടെയാണ് അദ്ദേഹം ഈ നിലയിൽ എത്തിയത്. രവിയുടെ കുടുംബം നല്ലൊരു കുടുംബമാണ്.
അങ്ങനൊരാൾ എങ്ങനെ ഇങ്ങനെ മാറി എന്നത‍് ഉത്തരം കിട്ടാത്ത ചോദ്യമാണ് എന്നാണ് ചെഗുവേര പറഞ്ഞത്. രവിക്ക് എതിരെ കൂടുതൽ ഗുരുതരമായ ആരോപണങ്ങളുമായി ആർതി രംഗത്ത് എത്തിയപ്പോൾ ഖുശ്ബു അടക്കമുള്ള താരങ്ങൾ പിന്തുണ അറിയിച്ചിരുന്നു. രണ്ട് മക്കൾ ഇപ്പോൾ ആർതിയുടെ സംരക്ഷണയിലാണ്. മക്കളെ കാണാൻ പോലും രവി തയ്യാറാവുന്നില്ലെന്ന് കഴിഞ്ഞ ദിവസം ആർതി വെളിപ്പെടുത്തിയിരുന്നു.


Click it and Unblock the Notifications











