രവിയുടെ ആ​ഗ്രഹത്തിന് ഒപ്പം നിന്ന കുടുംബം, വിവാ​ഹത്തിന് പിന്നിൽ ഖുശ്ബു; രവിയുമായുള്ള സൗഹൃദം നടി അവസാനിപ്പിച്ചു?

കാമുകി എന്ന് പറയപ്പെടുന്ന പെൺകുട്ടി കെനിഷ ഫ്രാൻസിനൊപ്പം പൊതുവേദിയിൽ പ്രത്യക്ഷപ്പെട്ടതോടെ രവി മോഹന്റെ വ്യക്തി ജീവിതം വീണ്ടും പ്രേക്ഷകർക്കിടയിൽ ചർച്ചയാവുകയാണ്. കെനിഷയും രവിയും പ്രണയത്തിലാണെന്ന് നടി വിവാഹമോചനം പ്രഖ്യാപിച്ചപ്പോൾ മുതൽ പ്രചരിക്കുന്നുണ്ട്. തുടക്കത്തിൽ രവി റിപ്പോർട്ടുകളെ എതിർത്തിരുന്നു. എന്നാൽ ഇപ്പോൾ നടനൊപ്പം എപ്പോഴും കെനിഷയുണ്ട്. ഇരുവരും ലിവിങ് ടു​ഗെതറാണെന്നും റിപ്പോർട്ടുകളുണ്ട്.

തന്റെ സമ്മതം ചോദിക്കാതെയാണ് രവി വിവാഹ​മോചനം പ്രഖ്യാപിച്ചതെന്നാണ് ആർതി മാസങ്ങൾക്ക് മുമ്പ് പ്രതികരിച്ച് പറഞ്ഞത്. അതിനുശേഷം ഒരു തരത്തിലുള്ള പ്രതികരണവും ആർതിയിൽ നിന്നും വന്നില്ല. ഏറെ നാളുകൾക്കുശേഷം കഴിഞ്ഞ ദിവസമാണ് ആർതി രവി മോഹൻ കാരണം താനും മക്കളും നേരിടുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്നടിച്ചത്.

Jayam Ravi Kushboo

പിതാവെന്ന രീതിയിൽ മക്കളോട് കാണിക്കേണ്ട ഒരു ഉത്തരവാദിത്വവും രവി മോഹൻ നിറവേറ്റുന്നില്ലെന്ന് കഴിഞ്ഞ ദിവസം പങ്കിട്ട കുറിപ്പിലൂടെ ആർതി ആരോപിച്ചു. തന്നേയും മക്കളേയും വീട്ടിൽ നിന്നും ഇറക്കിവിടാനുള്ള ശ്രമങ്ങൾ രവി നടത്തുന്നതായും ആർതി ആരോപിച്ചിരുന്നു. താരപത്നിയുടെ പോസ്റ്റ് വൈറലായപ്പോൾ പിന്തുണച്ചവരിൽ നടി ഖുശ്ബു, രാധിക ശരത്കുമാർ, സുഹാസിനി മണിരത്നം യുവനടൻ ശാന്ത്നു ഭാ​ഗ്യരാജ് തുടങ്ങിയവരുമുണ്ട്.

ഖുശ്ബുവും രവിയും അടുത്ത സൗഹൃദം പുലർത്തുന്നവരാണ്. അതുകൊണ്ട് തന്നെ ആർതിക്ക് നടി പിന്തുണയറിയച്ചത് ചർച്ചയായി മാറി. രവി-ആർതി വിവാഹത്തിന് കാരണക്കാരിയും ഖുശ്ബുവാണെന്ന് പറയുകയാണിപ്പോൾ ജേണലിസ്റ്റ് തേനി കണ്ണൻ. ആർതിയുടെ പോസ്റ്റിന് ഖുശ്ബു ലൈക്ക് അടിച്ചിട്ടുണ്ട്.

അതിലൂടെ ആർതിയുടെ പക്ഷത്താണ് ഖുശ്ബു എന്നത് വ്യക്തമാണ്. ഖുശ്ബുവാണ് ആർതി-രവി വിവാഹം നടക്കാൻ പ്രധാന കാരണം. പ്രണയത്തിന് മാത്രമല്ല തമിഴ് സിനിമയിൽ പല നല്ല സൗഹൃദങ്ങളും ഇന്നും നിലനിൽക്കാൻ കാരണവും ഖുശ്ബുവാണ്. എല്ലാവർക്കും ഇടയിൽ ഒരു മീഡിയേറ്ററായി പ്രവർത്തിക്കുന്നയാളാണ്. സഹപ്രവർത്തകരെ കരിയർ ബിൽഡ് ചെയ്യാനും ഖുശ്ബു സഹായിക്കാറുണ്ട്.

പലർക്കും സിനിമയിൽ അവസരങ്ങൾ വാങ്ങി കൊടുത്തിട്ടുമുണ്ട്. നിർമാതാക്കളെ തിരിയുന്ന സംവിധായകർക്ക് എല്ലാ സഹായവും നടി ചെയ്ത് കൊടുക്കും. ഇങ്ങനെയുള്ള ഖുശ്ബുവിന്റെ സൗഹൃദങ്ങളിൽ ഒന്നായിരുന്നു രവി. ഇരുവരും നല്ല സുഹൃത്തുക്കളുമാണ്. ഖുശ്ബു വഴിയാണ് ആർതി-രവി സൗഹൃദവും പ്രണയവും വിവാഹ​വും സംഭവിച്ചത്.

Jayam Ravi Kushboo

രവിക്ക് ഇഷ്ടപ്പെട്ട പെൺകുട്ടി... അവന് ആർതി മതി പങ്കാളിയായിട്ടെന്ന് തോന്നുകയാണെങ്കിൽ ഞങ്ങൾക്കും സമ്മതം എന്ന രീതിയിലായിരുന്നു കുടുംബം രവി-ആർതി വിവാ​ഹത്തിന് സമ്മതിച്ചത്. അല്ലാതെ വിവാഹത്തിൽ അവർക്ക് പങ്കൊന്നുമില്ല. രവിയും ആർതിയും വേർപിരിഞ്ഞശേഷം ഖുശ്ബു ആർതിയുടെ പക്ഷത്താണെന്നും തേനി കണ്ണൻ ഒരു തമിഴ് ചാനലിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.

കെനിഷയുമായുള്ള സൗഹൃദം ആർതി വളരെ നേരത്തെ തന്നെ കണ്ടുപിടിച്ചിരുന്നുവത്രെ. അത് ചോദ്യം ചെയ്തതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. വിവാഹ വാർഷികം ആഘോഷിക്കാൻ നിൽക്കാതെ ​ഗോവയിൽ‌ കെനിഷയ്ക്കൊപ്പം സമയം ചിലവഴിക്കാൻ പോയിരുന്നു രവി. നടന്റെ കടുത്ത ആരാധികയാണ് കെനിഷ. ഇരുവരും ഒരുമിച്ചുള്ള ചിത്രങ്ങൾ കെനിഷയും സോഷ്യൽമീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്.

രവി-ആർതി ദാമ്പത്യം തകർത്തുവെന്ന പേരിൽ കെനിഷയും വലിയ രീതിയിൽ സൈബർ ബുള്ളിയിങ് നേരിടുന്നുണ്ട്. അതേസമയം ആർതിക്കൊപ്പമായിരുന്നപ്പോൾ വളരെ മോശം അനുഭവമാണ് രവിക്കുണ്ടായതെന്നും പറയപ്പെടുന്നു. ഒരുപാട് ആലോചനകള്‍ക്കും ചര്‍ച്ചകള്‍ക്കും ശേഷമാണ് ആരതിയുമായുള്ള വിവാഹബന്ധം അവസാനിപ്പിക്കാമെന്ന തീരുമാനമെടുത്തതെന്ന് രവി വിവാഹമോചനം പ്രഖ്യാപിച്ച് എഴുതിയത്.

More from Filmibeat

Read more about: jayam ravi
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X