»   » ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!!

ഒടുക്കം കാളിദാസ് ചിത്രം റിലീസിന്, സെന്‍സറിംഗ് കഴിഞ്ഞു! 'എ' കടന്നത് തലനാരിഴയ്ക്ക്!!!

By: Karthi
Subscribe to Filmibeat Malayalam

താരപുത്രന്മാരുടെ അരങ്ങേറ്റം എന്നും പ്രേക്ഷകര്‍ക്ക് എറെ താല്പര്യമുള്ള കാര്യമാണ്. ദുല്‍ഖര്‍ സല്‍മാന്‍, ഗോകുല്‍ സുരേഷ് ഗോപി എന്നിവര്‍ ആ കടമ്പ കടന്നു. പ്രണവ് മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തിന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുന്നു. എന്നാല്‍ ആദ്യ ചിത്രം ഇനിയും റിലീസ് ചെയ്യാത്ത് അവസ്ഥയാണ് ജയറാമിന്റെ മകന്‍ കാളിദാസിനുള്ളത്.

റിലീസിന് മുന്നേ വീണ്ടും റെക്കോര്‍ഡിട്ട് വില്ലന്‍! സാറ്റലൈറ്റ് അവകാശത്തില്‍ 'ഏട്ടന്‍' തന്നെ നായകന്‍!!

'അഹങ്കാരി' എന്നാ പേര്... എങ്കിലും ഇങ്ങനെ ചെയ്യാന്‍ മമ്മൂട്ടിക്കേ സാധിക്കു... മമ്മൂട്ടിക്ക് മാത്രം???

മറ്റ് താര പുത്രന്മരെല്ലാം നായകന്മാരായി മലയാളത്തില്‍ അരങ്ങേറിയപ്പോള്‍ കാളിദാസ് അരങ്ങേറ്റം കുറിച്ചത് തമിഴിലൂടെയായിരുന്നു. ആദ്യ ചിത്രം ഒരു പക്കാ കഥൈ, പക്ഷെ സെന്‍സറിംഗ് കുരുക്കില്‍ ചിത്രം പെട്ടിയിലായി. ഇപ്പോഴിതാ ചിത്രം റിലീസിന് തയാറായിരിക്കുകയാണ്.

ആദ്യ റിലീസ് രണ്ടാം ചിത്രം

കാളിദാസ് ആദ്യമായി നായകനായി എത്തിയത് തമിഴ് ചിത്രം ഒരു പക്കാ കഥൈയിലൂടെയായിരുന്നു. എന്നാല്‍ തിയറ്ററിലെത്തിയത് രണ്ടാമത്തെ ചിത്രം മീന്‍ കുഴമ്പും മണ്‍പാനയും ആയിരുന്നു. സെന്‍സറിംഗ് കുരിക്കല്‍ പെട്ട് കിടക്കുകയായിരുന്നു ചിത്രം.

ഇന്റര്‍കോഴ്‌സില്‍ തട്ടി വീണു

ഇന്റര്‍കോഴ്‌സ് എന്ന പദമാണ് സെന്‍സറിംഗ് കിട്ടുന്നതില്‍ നിന്നും ചിത്രത്തെ തടഞ്ഞത്. ലൈംഗീക ബന്ധം എന്ന് അര്‍ത്ഥം നല്‍കുന്ന ഈ പദം ഒഴിവാക്കിയില്ലെങ്കില്‍ ചിത്രത്തിന് എ സര്‍ട്ടിഫിക്കറ്റ് ലഭിക്കും എന്നതായിരുന്നു അവസ്ഥ.

സെന്‍സറിംഗ് കഴിഞ്ഞു

ഒടുവില്‍ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ ആഗ്രഹിച്ചത് പോലെ തന്നെ ഇന്റര്‍കോഴ്‌സ് എന്ന വാക്ക് മാറ്റാതെ തന്നെ ചിത്രത്തിന്റെ സെന്‍സറിംഗ് പൂര്‍ത്തിയായി. യു സര്‍ട്ടിഫിക്കറ്റാണ് ഇപ്പോള്‍ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡ് അപ്പലിംഗ് കമ്മിറ്റിയാണ് സെന്‍സര്‍ സര്‍ട്ടിഫിക്കറ്റ് നല്‍കിയത്.

പെട്ടിക്കുള്ളില്‍ ഒരു വര്‍ഷം

ഒരു വര്‍ഷം മുന്‍പ് ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രമാണ് ഒരു പക്കാ കഥൈ. നടുവുളൈ കൊഞ്ചം പാക്കതെ കാണം എന്ന ചിത്രം സംവിധാനം ചെയ്ത ബാലാജി തരണീതരനാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

രണ്ട് മാസത്തിനുള്ളില്‍

കാളിദാസിന്റെ നായികയായി എത്തുന്നത് പുതുമുഖം മേഘ ആകാശാണ്. പിവി ചന്ദ്രമൗലി, ജീവ രവി, ലക്ഷ്മി പ്രിയ മേനോന്‍, മീന എന്നിവര്‍ ചിത്രത്തില്‍ ശക്തമായ കഥാപാത്രങ്ങളായി എത്തുന്നു. രണ്ട് മാസത്തിനുള്ളില്‍ ചിത്രം തിയറ്ററിലെത്തു.

ചിത്രീകരണം പൂര്‍ത്തിയാക്കി പൂമരം

കാളിദാസ് നായകനായി മലയാളത്തില്‍ അരങ്ങേറുന്ന ചിത്രമാണ് പൂമരം. എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം ആരംഭിച്ചിട്ട് ഒരു വര്‍ഷത്തിലേറെയായി. രണ്ട് പട്ടുകള്‍ ചിത്രത്തിലേതായി പുറത്ത് വന്നു.

റിലീസിന് തയാറെടുക്കുന്നു

പൂമരത്തിന്റെ ചിത്രീകരണം പൂര്‍ത്തിയായതായാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്. അധികം വൈകാതെ ചിത്രം തിയറ്ററിലെത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. റിലീസ് വൈകുന്ന പൂമരം ട്രോള്‍ പേജുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്.

English summary
Kalidas Jayaram’s Tamil movie Oru Pakka Kathai to release soon.
Please Wait while comments are loading...

Malayalam Photos

Go to : More Photos