തമിഴ്പുലി നേതാവ് വേലുപിള്ള പ്രഭാകരനും സിനിമയാവുന്നു! നായകനായി ബോബി സിംഹ, ഫസ്റ്റ് ലുക്ക് പുറത്ത്!!
മലയാളത്തില്‍ ഇതിഹാസ നായകന്മാരുടെ കഥയുമായി നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളാണ് ഒരുങ്ങുന്നത്. മമ്മൂട്ടിയും മോഹന്‍ലാലുമടക്കം നിരവധി താരങ്ങള്‍ ഇത്തരം സിനിമകളില്‍ അഭിനയിക്കുന്നുമുണ്ട്. ഇപ്പോഴിതാ തമിഴ് പുലികളുടെ നേതാവ് വേലുപിള്ള പ്രഭാകരന്റെ ജീവിതം സിനമയാകുകയാണ്. വെങ്കട്ട് കുമാര്‍ ജി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബോബി സിംഹയാണ് വേലുപ്പിള്ള പ്രഭാകരനായി അഭിനയിക്കുന്നത്.

റേജിംഗ് ടൈഗര്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമയില്‍ നിന്നും വേലുപ്പിള്ള പ്രഭാകരന്റെ ജന്മദിനമായ നവംബര്‍ 26 ന് ഫസ്റ്റ് ലുക്ക് പുറത്ത് വിട്ടിരുന്നു. എന്നാല്‍ സിനിമയെ കുറിച്ച് ആശങ്കകള്‍ നിലനില്‍ക്കുകയാണ്. മുന്‍പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ വധത്തിന് കാരണക്കാര്‍ എല്‍ടിടിഇ യും വേലുപ്പിള്ള പ്രഭാകരനുമാണ് എന്നിരിക്കെ അദ്ദേഹത്തെ മഹത്‌വത്കരിക്കുന്ന സിനിമ ഇറങ്ങിയാല്‍ ശ്രീലങ്കന്‍ സര്‍ക്കാര്‍ എങ്ങനെ പ്രതികരിക്കുമെന്ന കാര്യവും കണ്ടറിയണം.
2009 ല്‍ ശ്രീലങ്കന്‍ സേനയുടെ വെടിയേറ്റാണ് വേലുപ്പിള്ള പ്രഭാകരന്‍ കൊല്ലപ്പെടുന്നത്. പ്രഭാകരന്റെ മകനും പിടിയിലായ ശേഷം കൊല്ലപ്പെട്ടിരുന്നു. ഉനക്കുള്‍ നാന്‍, ലൈറ്റ് മാന്‍ എന്നീ സിനിമകളിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് വെങ്കടേഷ് കുമാര്‍. ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധം ആസ്പദമാക്കിയെടുത്ത വെങ്കിടേഷിന്റെ ആദ്യ സിനിമ നീലം സിബിഎഫ്‌സി നിരോധിച്ചിരുന്നു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധം വഷളാകുമെന്ന് ചൂണ്ടികാണിച്ചായിരുന്നു


Click it and Unblock the Notifications