ഗംഭീര മേക്കോവറിൽ അരവിന്ദ് സ്വാമി! ഇത് തലൈവിയിലെ എംജിആർ, ടീസർ പുറത്ത്

സിനിമകൾക്ക് വേണ്ടിയുളള താരങ്ങളുടെ രൂപമാറ്റം പലപ്പോഴും സമൂഹ മാധ്യമങ്ങളിൽ ചർച്ച വിഷയമാകാറുണ്ട്. കഥാപാത്രങ്ങളുടെ ഓർജിനാലിറ്റിയ്ക്ക് വേണ്ടി എന്തും ചെയ്യാനും താരങ്ങൾ ഒരുമടിയും കാണിക്കാറില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഒരു ക്യാരക്ടർ പോസ്റ്ററാണ്. തമിഴ്നാട് മുൻ മുഖ്യ‌മന്ത്രി ജയലളിതയുടെ ജീവിതകഥ പറയുന്ന ചിത്രമാണ് തലൈവി. എഎൽ വിജയ് സംവിധാനം ചെയ്യുന്ന ചിത്രത്തിലെ എംജി ആറിന്റെ ലുക്കാണ് അണിയറ പ്രവർത്തകർ പുറത്തു വിട്ടിരിക്കുന്നത്.

aravind swami

തലൈവിയിൽ എംജി ആർ ആയി എത്തുന്നത് നടൻ അരവിന്ദ് സ്വാമിയാണ്. താരത്തിന്റെ ലുക്ക് കണ്ട് ഞെട്ടി നിൽക്കുകയാണ് പ്രേക്ഷകർ. തിരിച്ചറിയാൻ പോലും പറ്റാത്ത തരത്തിലുളള ഗംഭീര മേക്കോവറിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. കൂടാതെ ചിത്രത്തിലെ എംജിആറിന്റെ ക്യാരക്ടർ ടീസറും പുറത്തു വിട്ടിട്ടുണ്ട്. ഒരു ബ്ലാക്ക് ആന്റ് വൈറ്റ് പശ്ചാത്തലത്തിൽഒരു പാട്ടിനെപ്പം ചുവട് വയ്ക്കുന്നതാണ് ടീസറിൽ. ടീസറുമ ഫസ്റ്റ്ലുക്കുമെല്ലാം കോളിവുഡ് കോളങ്ങളിലും സോഷ്യൽ മീഡിയയിലും വൻ ചർച്ചയായിട്ടുണ്ട്.

തലൈവിയിൽ ജയലളിതയായി എത്തുന്നത് ബോളിവുഡ് താരം കങ്കണ റാവത്താണ്. ചിത്രത്തിലെ കങ്കണയുടെ ലുക്കും നേരത്തെ അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. രണ്ട് ഗെറ്റപ്പിലാണ് താരം ചിത്രത്തിൽ എത്തുന്നത്. ജയലളിതയുടെ രാഷ്ട്രീയ ജീവിതം പറയുന്ന സമയത്ത് പ്രോസ്തെറ്റിക് മേക്കപ്പാണ് ഉപയോഗിച്ചിരിക്കുന്നത്. ഇതിന്റെ മേക്കോവർ വീഡിയോയും അണിയറ പ്രവർത്തകർ പുറത്തു വിട്ടിരുന്നു. കൂടാതെ ചിത്രത്തിൽ ശശികലയായി എത്തുന്ന പ്രിയമണിയാണ്. ജയലളിതയുടെ ഓഫീഷ്യൽ ബയോപിക് എന്ന വിശേഷണത്തോടെ പുറത്തു വരുന്ന ചിത്രം 2020 ജൂൺ 26 ന് തിയേറ്ററുകളിൽ എത്തും.

aravind swami-mgr

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X