ഹന്‍സികയുടെ അന്‍പതാമത്തെ ചിത്രം, ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്ത്!!
ഹന്‍സിക മോട്ടുവാണിയും മരംചുറ്റി പ്രേമകഥയില്‍ നിന്ന് മോചനം നേടുകയാണ്. ഒരു സ്ത്രീപക്ഷ ചിത്രം ഏറ്റെടുത്തുകൊണ്ട് ഹന്‍സിക തന്റെ അന്‍പത് സിനിമകള്‍ പൂര്‍ത്തിയാക്കുന്നു. മഹ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു.
105 കിലോയില്‍ നിന്നും 83 ലേക്ക്! മേക്കോവറിലൂടെ ഞെട്ടിച്ച് ഗോവിന്ദ് മേനോന്‍! ചിത്രം വൈറലാവുന്നു! കാണൂ
തന്റെ തന്നെ മുഖം മൂടി കൈയ്യില്‍ പിടിച്ച് ഹന്‍സിക സൈഡ് ചരിഞ്ഞു ഇരിക്കുന്നതാണ് ഫസ്റ്റ്‌ലുക്ക് പോസ്റ്ററില്‍ കാണുന്നത്. നവാഗതനായ യു ആര്‍ ജമീലാണ് മഹ സംവിധാനം ചെയ്യുന്നത്.

ഹന്‍സികയ്ക്ക് പുറമെ കരുണാകരനും തമ്പി രാമയ്യയും ചിത്രത്തില്‍ മറ്റ് രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിയ്ക്കുന്നുണ്ട്. എന്നാല്‍ ഇരുവരുടെയും വേഷം സംസ്‌പെന്‍സ് ആണെന്നും കഥാപാത്രത്തിന്റെ പേര് പോലും വെളിപ്പെടുത്താന്‍ കഴിയില്ല എന്നും സംവിധായകന്‍ പറഞ്ഞു.
സംഗീത സംവിധായകന്‍ എം ജിബ്രാന്റെ 25 ആം സിനിമ എന്ന പ്രത്യേകതയും മഹ എന്ന ചിത്രത്തിനുണ്ട്. ചിത്രത്തിന്റെ ഷൂട്ടിങ് നാളെ (ഡിസംബര്‍ 10) ചെന്നൈയില്‍ ആരംഭിയ്ക്കും. ചെറിയൊരു ഭാഗം മധുരയിലും പൂര്‍ത്തിയാക്കിയാല്‍ ബാക്കി ഭാഗം യൂറോപ്യന്‍ രാജ്യങ്ങളില്‍ വച്ചാണ് ചിത്രീകരിയ്ക്കുന്നത് എന്ന് സംവിധായകന്‍ അറിയിച്ചു.


Click it and Unblock the Notifications











