സൂര്യയുടെ 24ന്റെ പോസ്റ്റര്‍ പുറത്തിറങ്ങി
സൂര്യ നായകനായി എത്തുന്ന 24ന്റെ ഫസ്റ്റ് പോസ്റ്റര്‍ പുറത്തിറങ്ങി. ഒരു സയന്‍സ് ഫിക്ഷന്‍ ത്രില്ലറായ ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് സൂര്യ എത്തുന്നത്. ഒരു സയന്റിസ്റ്റിന്റെ വേഷവും മറ്റൊന്ന് കൊലപാതകിയുടെ വേഷവുമാണ് അവതരിപ്പിക്കുന്നത്.
വിക്രം കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ സമാന്തയും നിത്യാ മേനോനുമാണ് നായികമാരായി എത്തുന്നത്. സ്റ്റുഡിയോ ഗ്രീനും ടൂ ഡി എന്റര്‍ടെയിന്‍മെന്റും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

എ ആര്‍ റഹമാനാണ് ചിത്രത്തിന്റെ സംഗീതം നിര്‍വ്വഹിക്കുന്നത്. കൂടാതെ ഹരിയുമൊത്ത് സിങ്കം 3 യും ഒരുക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നുണ്ട്.


Click it and Unblock the Notifications