»   » നടി സദ ഇനി മുതല്‍ ലൈംഗിക തൊഴിലാളി! റായി ലക്ഷ്മിയുടെ ഹോട്ട് ചിത്രത്തെ തോല്‍പ്പിക്കും സദയുടെ ചിത്രം!!

നടി സദ ഇനി മുതല്‍ ലൈംഗിക തൊഴിലാളി! റായി ലക്ഷ്മിയുടെ ഹോട്ട് ചിത്രത്തെ തോല്‍പ്പിക്കും സദയുടെ ചിത്രം!!

Posted By:
Subscribe to Filmibeat Malayalam
നീണ്ട ഇടവേളക്ക് ശേഷം സദ മടങ്ങിയെത്തുന്നു | filmibeat Malayalam

തമിഴിലെ സൂപ്പര്‍ ഹിറ്റ് സിനിമ അന്യനിലൂടെ നായികയായി അരങ്ങേറ്റം കുറിച്ച നടി സദ നീണ്ടൊരു ഇടവേളയ്ക്ക് ശേഷം തിരിച്ചെത്തിയിരിക്കുകയാണ്. നല്ല കഥാപാത്രങ്ങള്‍ കിട്ടിയിരുന്നെങ്കിലും അതില്‍ നിന്നും ശ്രദ്ധിക്കപ്പെടാന്‍ കഴിയാതെ വന്നതോടെയായിരുന്നു സദ സിനിമയില്‍ നിന്നും മാറി നിന്നിരുന്നത്.

മരിക്കുവാണെങ്കില്‍ ഇങ്ങനെ വേണം മരിക്കാന്‍, പുതിയ പരീക്ഷണങ്ങളുമായി ഈ മ യൗ വരുന്നു!!!

എന്നാല്‍ തിരിച്ചു വരവില്‍ ആരാധകരെ ഞെട്ടിക്കാനുള്ള തയ്യാറെടുപ്പിലാണ് സദയിപ്പോള്‍. ലൈംഗിക തൊഴിലാളിയുടെ വേഷത്തിലാണ് പുതിയ സിനിമയില്‍ സദ അഭിനയിക്കുന്നത്. സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ കാത്തിരുന്ന ആരാധകര്‍ക്കായി ചിത്രത്തില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്.

സദയുടെ സിനിമ

സിനിമയില്‍ നിന്നും മാറി നിന്ന നടി സദ ഗംഭീര തിരിച്ചു വരവ് നടത്തിയിരിക്കുകയാണ്. വെറുതേ തിരിച്ച് വരവ് നടത്താതെ ആരാധകരെ ഞെട്ടിക്കാനുള്ളു മുന്നൊരുക്കവുമായിട്ടാണ് നടിയുടെ പുതിയ സിനിമ വരാന്‍ പോവുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇതാ...

ടോര്‍ച്ച്‌ലൈറ്റ്

അബ്ദുല്‍ മജീദ് സംവിധാനം ചെയ്യുന്ന പുതിയ സിനിമയാണ് ടോര്‍ച്ച്‌ലൈറ്റ്. ലൈംഗിക തൊഴിലാളികളുടെ കഥയുമായെത്തിയ മറ്റ് സിനിമകളില്‍ കാണിച്ച കഥാപാത്രം പോലെയൊരു വേഷമല്ല ടോര്‍ച്ച്‌ലൈറ്റില്‍ സദ അവതരിപ്പിക്കുന്നതെന്നാണ് സംവിധായകന്‍ അബ്ദുല്‍ മജീദ് പറയുന്നത്.

ലൈംഗിക തൊഴിലാളി

പല നടിമാരും ചെയ്യാന്‍ മടിക്കാറുള്ള ലൈംഗിക തൊഴിലാളിയുടെ വേഷമാണ് സിനിമയില്‍ സദ അവതരിപ്പിക്കാന്‍ പോവുന്നത്. അതിനിടെ സിനിമയില്‍ നിന്നും ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ്. സദ പുറം തിരിഞ്ഞ് നില്‍ക്കുന്ന ചിത്രമാണ് പോസ്റ്ററില്‍ കൊടുത്തിരിക്കുന്നത്.

കേന്ദ്ര കഥാപാത്രങ്ങള്‍

സദയ്‌ക്കൊപ്പം റിത്വികയാണ് മറ്റൊരു കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഇവര്‍ക്കൊപ്പം പുതുമുഖങ്ങളായ ഉദയ, ശിവശക്തി, ദിനേശ, സംവിധായകനായ വെങ്കിടേഷും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ആര്‍ക്കും വേണ്ട

ടോര്‍ച്ച് ലൈറ്റില്‍ അഭിനയിക്കാന്‍ ഒറ്റ നടിമാരും തയ്യാറായിരുന്നില്ലെന്നാണ് മുമ്പ് സിനിമയെ കുറിച്ച് അബ്ദുല്‍ മജീദ് തുറന്ന് പറഞ്ഞിരുന്നത്. എന്നാല്‍ സദയ്ക്ക് കഥ വളരെ ഇഷ്ടപ്പെടുകയും ഒരു മടിയും കൂടാതെ നടി സിനിമ ഏറ്റെടുക്കുകയുമായിരുന്നു.

അന്യനിലൂടെ

വിക്രം നായകനായി അഭിനയിച്ച അന്യനിലൂടെയായിരുന്നു സദ സിനിമയിലേക്കെത്തിയത്. അന്യന്‍ സൂപ്പര്‍ ഹിറ്റായിരുന്നെങ്കിലും സദയ്ക്ക് സിനിമയില്‍ തിളങ്ങി നില്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ചെയ്യുന്ന സിനിമ നടിയുടെ കരിയര്‍ തന്നെ മാറ്റി മറിക്കുമോന്ന് കാത്തിരുന്ന് കാണാം.

English summary
A new poster of upcoming Tamil film Torchlight was unveiled on Friday. Starring actor Sadha, the poster shows the profile of the actor from the back. In the poster, Sadha wears a white sari paired with a maroon blouse that has a plunging back. Her hair is tied in a neat bun and we can see her side profile. In the background, a sprawling city’s skyline is visible.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam