For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ആദ്യം വിവാഹാഭ്യർത്ഥന നടത്തിയത് സൂര്യ!! അപ്പോൾ തന്നെ ഓക്കെ പറഞ്ഞു, പ്രണയ വിവാഹത്തെ കുറിച്ച് ജ്യോതിക

  |

  തെന്നിന്ത്യൻ ചലച്ചിത്ര പ്രേമികളുടേയും സിനിമ താരങ്ങളുടേയും പ്രിയപ്പെട്ട താര ജോഡികളാണ് സൂര്യയും ജ്യോതികയും. സിനിമയിൽ പ്രവർത്തിക്കുന്ന പല താരങ്ങളുടേയും റോൾ മോഡൽ ഇവരാണ്. അത് പെരാതുവേദിയിൽ തന്നെ തുറന്നു പറഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം സൂര്യ ജ്യോതിക കോമ്പിനേഷനിൽ ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടില്ല. എങ്കിലും പ്രേക്ഷകരോട് സിനിമയിലെ ഇഷ്ടപ്പെട്ട താര ജോഡികളാരാണെന്ന് ചോദിച്ചാൽ ഭൂരിഭാഗം പേരും ഇവരുടേ പേരുകളാകും നിർദ്ദേശിക്കുക.

  അമ്മച്ചിയ്ക്ക് സിനിമയിൽ അഭിനയിക്കണോ!! എന്റെ ആഗ്രഹം വേറെ, മഞ്ജുവാര്യരേയും ഞെട്ടിച്ച് കാര്‍ത്യായനിയമ്മ, 96‌ാം വയസ്സിലെ ആഗ്രഹം എന്താണെന്ന അറിയാമോ

  സൂര്യ ജ്യോതിക പ്രണയവും വിവാഹവുമൊക്കെ പ്രേക്ഷരുടെ ഇടയിൽ വലിയ ആഘോഷമായിരുന്നു. വിവാഹ ശേഷം ജ്യോതിക സിനിമയിൽ നിന്ന് ചെറിയ ഇടവേളയെടുത്തപ്പോഴും ആരാധകർകക് നിരാശയുണ്ടായിരുന്നില്ല. അഭിനയമല്ലെങ്കിൽ മറ്റൊരു രീതിയിൽ ആരാധകർക്കൊപ്പമുണ്ടായിരുന്നു താരം. ഇപ്പോഴിത സിനിമയെ വെല്ലുന്ന ആ പ്രണയകഥ തുറന്നു പറയുകയാണ് ജ്യോതിക. ഒരു തമിഴ് ഓൺലൈൻ പോർട്ടലിന് നൽകിയ അഭിമുഖത്തിലാണ് ജോ ഇക്കാര്യം തുറന്നു പറഞ്ഞത്.

  ദിലീപിനോടൊപ്പം ജർമനിയിൽ പോകുന്നത് ആരൊക്കെ!! താമസം എവിടെ... ദിലീപിന്റെ വിദേശയാത്രയ്ക്കെതിരെ പ്രോസിക്യൂഷൻ, കോടതിയുടെ ഉപാധികളും പാലിക്കാൻ തയ്യാറെന്ന് നടൻ...

  വിവാഹം വലിയ സന്തോഷം

  വിവാഹം വലിയ സന്തോഷം

  ജീവിതത്തിൽ നടന്ന ഏറ്റവും വലിയ സന്തോഷമായിരുന്നു വിവാഹമെന്ന് ജ്യോതിക പറഞ്ഞു. വിവാഹം കൊണ്ട് അത്രയധികം സന്തോഷമാണ് തനിയ്ക്ക് ലഭിച്ചത്. സിനിമ ഷൂട്ടിങ്ങ് എനിയ്ക്ക് ഇഷ്ടമല്ലായിരുന്നു. എന്നിട്ടും പത്തു വർഷം ആ ജോലി തന്നെ ചെയ്തു. രാവിലെ മുതൽ വൈകുന്നേരം വരെ സിനിമ സെറ്റിൽ തന്നെയായിരുന്നു. ഒടുവിൽ തനിയ്ക്ക് അത് മടുക്കുകയായിരുന്നു. അങ്ങനെയുള്ള സമയത്തായിരുന്നു വിവാഹമെന്ന സന്തോഷ ജീവിതം എന്നെ തേടിയെത്തിയത്.

   വിവാഹാഭ്യർഥന നടത്തി

  വിവാഹാഭ്യർഥന നടത്തി

  സൂര്യയായിരുന്നു തന്നെ ആദ്യം ആദ്യം പ്രപ്പോസ് ചെയ്തത്. എന്നാൽ ഈ സെക്കന്റ് തന്നെ താൻ അതിനു സമ്മതം മൂളുകയായിരുന്നു. വിവാഹത്തിന് വീട്ടുകാർ കൂടി സമ്മതിച്ചതോടെ വളരെ സന്തോഷമായി. തെട്ട് അടുത്ത മാസം തന്നെ വിവാത്തിന് ഞാൻ റെഡ്ഡിയാവുകയായിരുന്നു. സൂര്യയുമായുളള വിവാഹത്തിന് തെല്ലും ആലോചനയൊന്നും വേണ്ടി വന്നില്ല. പ്രപ്പോസ് ചെയ്ത് ആ സെക്കന്റ് തന്നെ അനുകൂലമായ മറുപടിയും പറഞ്ഞു

   ഞങ്ങളെ ഒരുമിപ്പിച്ചത് സന്തോഷം

  ഞങ്ങളെ ഒരുമിപ്പിച്ചത് സന്തോഷം

  എന്നെ സൂര്യയേയും ചേർത്ത് നിർത്തുന്നത് സന്തോഷമാണെന്നും ജ്യോതിക പറഞ്ഞു. സിനിമയിൽ തനിയ്ക്ക് ഏറ്റവും കൂടുതൽ പിന്തുണ നൽകുന്നത് സൂര്യയാണ്. ഞാൻ ചെയ്യുന്നത് വളരെ ചെറിയ ചിത്രങ്ങളാണ്. ഇത്തരത്തിലുളള ഒരുപാട് ചിത്രങ്ങൾ ആഴ്ചതോറും റിലീസിനെത്തുന്നുണ്ട്. എന്റെ സിനിമയുമായി ബന്ധപ്പെട്ട് നിർമ്മാതാവിന്റെ കാര്യം എന്തെങ്കിലും പറഞ്ഞു തുടങ്ങുന്നതിനു മുൻപ് തന്നെ സൂര്യ പറയും ഈ ചിത്രം റ്റുഡി എന്റർടെയ്ൻമെന്റ്സ് വിതരണം ചെയ്യാമെന്ന്. എന്റെ ചിത്രത്തിന്റെ പബ്ലിസിറ്റിയും അദ്ദേഹം തന്നെ ഏറ്റെടുക്കും. റിലീസിങ് സമയത്ത് ഫുൾ പിന്തുണയാണ് സൂര്യ ഞങ്ങൾക്ക് തരുന്നത്. ഇതൊക്കെ അദ്ദേഹവും ഏറെ ആസ്വദിക്കാറുണ്ട്.

   ഭക്ഷണവും സിനിമയും

  ഭക്ഷണവും സിനിമയും

  കുടുംബത്തിൽ സിനിമയെ കുറിച്ച് ചർച്ച ചെയ്യാറുണ്ട്. എല്ലാവരും അവരുടേതായ കാഴ്ചപ്പാടുകൾ തുറന്നു പറയും. ഭക്ഷണം കഴിക്കുമ്പോഴാണ് സിനിമ ചർച്ചകൾ കൂടുതൽ നടക്കാറുള്ളത്. മോശയ്ക്ക് ചുറ്റിനുമിരുന്നു എല്ലാവരും സിനിമയെ കുറിച്ച് സംസാരിക്കും. നല്ലതായാലും വിമർശനമായാലും ഉള്ളത് ഉള്ളതു പോലെ തുറന്നു പറയും. അത് വളരെ മനോഹരമായ സംഗതി തന്നെയാണ്. എല്ലാവർക്കും സിനിമയെ കുറിച്ച് ‍ പറയാൻ വ്യത്യസ്ത കാര്യങ്ങളായിരി

  സിനിമയിൽ താനും തെറ്റുകൾ ചെയ്തിട്ടുണ്ട്.

  സിനിമയിൽ താനും തെറ്റുകൾ ചെയ്തിട്ടുണ്ട്.

  ചില സിനിമകൾ കാണുമ്പോൾ നായികമാർ ചെയ്തത് ശരിയായില്ല എന്നുളള തോന്നൽ തനിക്ക് തോന്നാറുണ്ട്. ആദ്യകാലങ്ങളിൽ ഇതു പോലുളള വേഷങ്ങൾ താനു ചെയ്തിട്ടുണ്ട്. നമ്മൾ സ്ത്രീകൾ കുറച്ചു കൂടി ഉത്തരവാദിത്വത്തോടെ ചിന്തിക്കണം. എന്തിനാണ് സ്ത്രീകളെ ഇങ്ങനെ പ്രദർശിപ്പിക്കുന്നതെന്ന്, സിനിമയിൽ നിന്ന് പുറത്തു നിന്നു നോക്കുമ്പോഴാണ് തനിയ്ക്ക് ഇനിതിനെ കുറിച്ച് ചിന്തിക്കാൻ കഴിഞ്ഞത്.

  English summary
  first proposed surya joythika disclosed love story
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X