ഫഹദിന്റെ തമിഴ് അരങ്ങേറ്റ സിനിമയായ വേലൈക്കാരന്‍ കാണാന്‍ പോവുന്നവര്‍ക്ക് അറിയാൻ ഇതാ അഞ്ച് കാര്യങ്ങള്‍

ഇളയദളപതി വിജയിയ്ക്ക് പിന്‍തലമുറക്കാരനായി വളര്‍ന്ന് കൊണ്ടിരിക്കുന്ന താരമാണ് ശിവകാര്‍ത്തികേയന്‍. ചെറുപ്പക്കാരുടെ ഇടയില്‍ താരത്തിന് വലിയ ആരാധക നിരയാണുള്ളത്. ശിവകാര്‍ത്തികേയന്‍ നായകനായി അഭിനയിക്കുന്ന പുതിയ സിനിമയാണ് വേലൈക്കാരന്‍. തമിഴ് സിനിമ പ്രേക്ഷകര്‍ കാത്തിരിക്കുന്ന സിനിമ ഡിസംബര്‍ 22 നാണ് തിയറ്ററുകളിലേക്കെത്തുന്നത്.

മോഹന്‍രാജ സംവിധാനം ചെയ്യുന്ന സിനിമയില്‍ ശിവകാര്‍ത്തികേയനൊപ്പം ഫഹദ് ഫാസില്‍, നയന്‍താര, സ്‌നേഹ, പ്രകാശ് രാജ് തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. റിലീസ് ആവുന്നതിന് മുമ്പ് സിനിമയെ കുറിച്ചറിയാനുള്ള അഞ്ച് കാര്യങ്ങളിതാണ്

ശിവകാര്‍ത്തികേയന്റെ സീരിയസ് കഥാപാത്രം

ശിവകാര്‍ത്തികേയന്റെ സീരിയസ് കഥാപാത്രം

തമിഴില്‍ ഒട്ടനവധി സിനിമകളിലഭിനയിച്ചിട്ടുണ്ടെങ്കിലും അവയില്‍ നിന്നും വ്യത്യസ്തമായ കഥാപാത്രവുമായിട്ടാണ് വേലൈക്കാരന്‍ വരുന്നത്. ചിത്രത്തില്‍ ഒരു സീരിയസ് കഥാപാത്രമാണ് താരം അവതരിപ്പിക്കുന്നത്. ശിവകാര്‍ത്തികേയന്റെ കരിയറിലെ വലിയ സിനിമ കൂടിയാണ് വേലൈക്കാരന്‍.

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രം

ഫഹദ് ഫാസിലിന്റെ അരങ്ങേറ്റ ചിത്രം

ഫഹദ് ഫാസില്‍ ആദ്യമായി തമിഴലഭിനയിക്കുന്ന സിനിമ എന്ന പ്രത്യേകതയും വേലൈക്കാരനുണ്ട്. നിവിന്‍ പോളി, ദുല്‍ഖര്‍ സല്‍മാന്‍ എന്നിവരെ അനുകരിക്കാതെ നായകനായി മാത്രമല്ല നല്ല തിരക്കഥ കിട്ടിയാല്‍ അതില്‍ അഭിനയിക്കും എ്ന്ന നിലപാടായിരുന്നു ചിത്രത്തില്‍ ഫഹദ് സ്വീകരിച്ചിരുന്നത്.

ലേഡി സൂപ്പര്‍സ്റ്റാര്‍

ലേഡി സൂപ്പര്‍സ്റ്റാര്‍

അരം എന്ന സിനിമയുടെ വിജയത്തിന് ശേഷം ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയായി അഭിനയിക്കുന്ന സിനിമയാണ് വേലൈക്കാരന്‍. ചിത്രത്തില്‍ ശിവകാര്‍ത്തികേയന്റെ നായികയായിട്ടാണ് നയന്‍സ് അഭിനയിക്കുന്നത്. ആദ്യമായിട്ടാണ് ഇരുവരും ഒന്നിക്കുന്നത്.

അനുരുദ്ധ് രവിചന്ദ്രര്‍

അനുരുദ്ധ് രവിചന്ദ്രര്‍


പ്രശ്‌സത ഗായകനും സംഗീത സംവിധായകനുമായ അനുരുദ്ധ് രവിചന്ദ്രറും ശിവകാര്‍ത്തികേയനും വീണ്ടും വേലൈക്കാരനിലൂടെ ഒന്നിക്കുകയാണ്. മുമ്പ് അഞ്ച് സിനിമകളില്‍ ഇരുവരും ഒന്നിച്ചിരുന്നു. അവയെല്ലാം ശ്രദ്ധിക്കപ്പെട്ടിരുന്നു. ശേഷം വേലൈക്കാരന് വേണ്ടി ഒരുക്കിയ പാട്ടുകളും സൂപ്പര്‍ ഹിറ്റായിരുന്നു.

  മോഹന്‍രാജ

മോഹന്‍രാജ


സഹോദരന്‍ ജയം രവിയെ നായകനാക്കി മോഹന്‍രാജ സംവിധാനം ചെയ്ത സിനിമയായിരുന്നു തനി ഒരുവന്‍. ചിത്രത്തില്‍ നയന്‍താര തന്നെയായിരുന്നു നായിക. തനി ഒരുവന് ശേഷം മോഹന്‍രാജ സംവിധാനം ചെയ്യാന്‍ പോവുന്ന സിനിമയാണ് വേലൈക്കാരന്‍.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X