twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    'പുത്തം പുതു കാലൈ': ആന്തോളജി ചിത്രവുമായി തമിഴ് സംവിധായകര്‍

    By Prashant V R
    |

    തമിഴിലെ പ്രശസ്തരായ അഞ്ച് സംവിധായകര്‍ ഒന്നിച്ച ആന്തോളജി ചിത്രം റിലീസിങ്ങിനൊരുങ്ങുന്നു. ആമസോണ്‍ പ്രൈം വഴിയാണ് സിനിമ പ്രേക്ഷകരിലേക്ക് എത്തുന്നത്. സംവിധായകരായ ഗൗതം മേനോന്‍, സുഹാസിനി മണിരത്‌നം, രാജീവ് മേനോന്‍, കാര്‍ത്തിക്ക് സുബ്ബരാജ്, സുധ കൊങ്കാര എന്നിവരാണ് സിനിമകളുമായി എത്തുന്നത്. പുത്തം പുതു കാലൈ എന്നാണ് ആന്തോളജി ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ലോക്ഡൗണ്‍ മാനദണ്ഡങ്ങളെല്ലാം പാലിച്ചുകൊണ്ടാണ് സിനിമ നേരത്തെ ചിത്രീകരിച്ചിരുന്നത്.

    anthology-film

    ഇളമൈ ഇദോ ഇദോ എന്നാണ് സുധ കൊങ്കാര സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ജയറാം, കാളിദാസ് ജയറാം, ഉര്‍വ്വശി, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. മിറാക്കിള്‍ എന്നാണ് കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ബോബി സിംഹ, മുത്തുകുമാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. അവളും നാനും എന്നാണ് ഗൗതം വാസുദേവ മേനോന്‍ സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്.

    എംഎസ് ഭാസ്‌കര്‍, റിതു വര്‍മ്മ തുടങ്ങിയവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കോഫി എനിവണ്‍ എന്നാണ് സുഹാസിനി മണിരത്‌നം ചിത്രത്തിന് പേരിട്ടിരിക്കുന്നത്. സംവിധാനത്തിനൊപ്പം സിനിമയില്‍ അഭിനയിച്ചിട്ടുമുണ്ട് സുഹാസിനി. അനുഹാസന്‍, ശ്രുതിഹാസന്‍ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങളില്‍ എത്തുന്നത്. റീയൂണിയന്‍ എന്നാണ് രാജീവ് മേനോന്‍ സംവിധാനം ചെയ്തിരിക്കുന്ന സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. ആന്‍ഡ്രിയ ജെര്‍മിയാഹ്, ലീലാ സാംസണ്‍ തുടങ്ങിയവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്.

    സ്‌നേഹം, പ്രത്യാശ, പുതിയ തുടക്കങ്ങള്‍ എന്നീ പ്രമേയങ്ങള്‍ കൈകാര്യം ചെയ്യുന്ന പുത്തും പുതു കാലൈ എറ്റവും വെല്ലുവിളി വിറഞ്ഞതും കലയെ എങ്ങനെ ആവിഷ്‌കരിക്കാം എന്നതിനെ കുറിച്ചുമാണ് സംസാരിക്കുന്നത്. തമിഴ് സിനിമ മേഖലയിലെ എറ്റവും ധിഷണാശാലികളായ പ്രതിഭകളിലൂടെ ഈ സവിശേഷമായ ചിത്രം നിങ്ങളിലേക്ക് എത്തിക്കാന്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ടെന്ന് ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത് പറഞ്ഞു.

    Read more about: suhasini kalidas jayaram
    English summary
    five tamil directors anthology film coming on amazone prime
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X