For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ശാലിനിയ്ക്ക് മുന്‍പ് അജിത്തിന്റെ മനസ് കീഴടക്കിയ സുന്ദരി; ഹീരയെ വിവാഹം കഴിക്കാനിരുന്നിട്ടും മുടങ്ങി

  |

  തമിഴ്‌നാട്ടില്‍ ഏറ്റവുമധികം ആരാധകരുള്ള നായകനാണ് തല എന്ന് വിളിപ്പേരുള്ള നടന്‍ അജിത്ത്. മലയാളികളുടെ പ്രിയപ്പെട്ട നടി ശാലിനിയെ ജീവിതസഖിയാക്കി താരം കേരളത്തിലും ഒട്ടനവധി ആരാധകരെ സ്വന്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ശാലിനിയുടെ ജന്മദിനത്തില്‍ അജിത്തുമായിട്ടുള്ള പ്രണയകഥ വൈറലായിരുന്നു. ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പം സന്തോഷത്തോടെ കഴിയുകയാണ് താരമിപ്പോള്‍.

  1990 ല്‍ വെള്ളിത്തിരയിലെത്തിയ അജിത്ത് 2000 ലാണ് ശാലിനിയെ വിവാഹം കഴിക്കുന്നത്. ശാലിനിയെ സ്‌നേഹിക്കുന്നതിനും ഏറെ മുന്‍പ് അജിത്തിന് മറ്റൊരു പ്രണയമുണ്ടായിരുന്നു. ഇക്കാര്യം സൂചിപ്പിച്ചു കൊണ്ടുള്ള ചില റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പ്രചരിക്കുന്നത്. നടി ഹീര രാജഗോപാലുമായി ഉണ്ടായിരുന്ന തലയുടെ പ്രണയകഥയാണ് ശ്രദ്ധയമാവുന്നത്.

  സിനിമയിലെത്തിയ തുടക്കകാലം മുതല്‍ സൂപ്പർ ഹിറ്റ് സിനിമകളിലൂടെ അജിത്ത് പ്രേക്ഷകരുടെ മനസില്‍ സ്ഥാനം നേടി എടുത്തിരുന്നു. പലപ്പോഴും അജിത്തിൻ്റെ സിനിമകളെ കുറിച്ചുള്ള വാര്‍ത്തയെക്കാളും അന്നത്തെ മുന്‍നിര നായികയായ ഹീര രാജഗോപലുമായി ഉണ്ടായിരുന്ന പ്രണയബന്ധമാണ് ചര്‍ച്ചയാക്കപ്പെട്ടത്. കോളിവുഡ് സിനിമാ ഇന്‍ഡസ്ട്രിയിലെ ഏറ്റവും സെന്‍സേഷണലായ പ്രണയബന്ധമായിരുന്നു അജിത്തിൻ്റെയും ഹീരയുടെയും. പിന്നീട് ഈ ബന്ധത്തിന് എന്താണ് സംഭവിച്ചതെന്നും ഹീരയെ ഒഴിവാക്കി അജിത്ത് ശാലിനിയെ വിവാഹം കഴിക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയത് എങ്ങനെ ആണെന്നുമൊക്കെ ആരാധകർ അറിയാൻ കാത്തിരിക്കുന്ന കാര്യങ്ങളാണ്.

  ഇപ്പോൾ സജീവമല്ലെങ്കിലും അന്ന് തെന്നിന്ത്യയിലെ സൂപ്പര്‍ നായികമാരില്‍ ഒരാളായിരുന്നു ഹീര രാജഗോപല്‍. ശാലിനിയെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ ഹീരയെ വിവാഹം കഴിക്കണമെന്ന് അജിത്ത് ആലോചിച്ചിരുന്ന കാര്യമാണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിച്ച കാതല്‍ കോട്ടൈ എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയില്‍ തന്നെ ഇരുവരും പ്രണയത്തിലായി. സെറ്റിലിരുന്ന് തന്നെ അജിത്ത് ഹീരയ്ക്ക് പ്രണയലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. തമിഴിലെ അറിയപ്പെടുന്ന കലാകാരന്മാരില്‍ ഒരാളായ ബൈയിലവന്‍ രംഗനാഥന്‍ ഒരിക്കല്‍ സെറ്റിൽ നിന്നും അജിത്തിൻ്റെയും ശാലിനിയുടെയും പ്രണയലേഖനം വായിച്ചിട്ടുണ്ട്. അങ്ങനെയാണ് രഹസ്യമാക്കി വെച്ച ബന്ധത്തെ കുറിച്ച് പുറംലോകം അറിഞ്ഞ് തുടങ്ങിയത്.

  എന്നാല്‍ തുടക്കത്തിൽ തന്നെ ഹീരയുടെ അമ്മ ഈ ബന്ധത്തില്‍ എതിര്‍പ്പ് പ്രകടിപ്പിപ്പിച്ചു. വളരെ ചെറിയ പ്രായത്തില്‍ തന്നെ മകളുടെ ജീവിതം കുഴപ്പത്തിലാക്കാന്‍ അമ്മ ആഗ്രഹിച്ചിരുന്നില്ല. അമ്മയുടെ ഇഷ്ടക്കുറവിനെ കുറിച്ച് റിപ്പോർട്ടുകൾ വന്നിട്ടുണ്ടെങ്കിലും ഇരുവരും പ്രണയം അവസാനിപ്പിച്ചതിന്റെ യഥാര്‍ഥ കാരണം ഇനിയും വ്യക്തമല്ല. തന്നോടുള്ള ഹീരയുടെ പെരുമാറ്റത്തില്‍ വന്ന മാറ്റം അജിത്തിന് ഉള്‍കൊള്ളാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതൊക്കെയാണ് ഇവരുടെ ബന്ധത്തിൽ വിള്ളലുണ്ടാക്കിയതെന്നും പറയപ്പെടുന്നു. കാതല്‍ കോട്ടൈ എന്ന ചിത്രത്തിന് ശേഷം 'തെടറും' എന്ന സിനിമയിലും ഇതേ ജോഡികള്‍ നായിക, നായകന്മാരായി അഭിനയിച്ചിട്ടുണ്ട്.

  ഹീരയുമായിട്ടുള്ള പ്രണയബന്ധം അവസാനിച്ചതിന് ശേഷം 1999 ലാണ് അജിത്തും ശാലിനിയും കണ്ടുമുട്ടുന്നത്. സിനിമകളിൽ കണ്ട് മടുത്തിട്ടുള്ളത് പോലൊരു ലവ് സ്റ്റോറിയാണ് ഇവരുടെ ജീവിതത്തിൽ നടന്നത്.1999 ല്‍ പുറത്തിറങ്ങിയ അമര്‍ക്കളം എന്ന സിനിമയിലൂടെയാണ് ശാലിനിയും അജിത്തും ആദ്യമായി ഒന്നിച്ചഭിനയിക്കുന്നത്. ആ സിനിമയിലെ പ്രധാനപ്പെട്ടൊരു ആക്ഷന്‍ രംഗം ചിത്രീകരിക്കുന്നതിനിടെ അജിത്ത് പിടിച്ചിരുന്ന കത്തി അറിയാതെ ശാലിനിയുടെ കൈതണ്ടയില്‍ തട്ടി വലിയൊരു മുറിവുണ്ടായി. വേദനയോടെ കരയുന്ന ശാലിനിയെ കണ്ട് അജിത്തിന്റെ മനസ് വേദനിച്ചു. ആ കുറ്റബോധമാണ് പിന്നീട് പ്രണയമായി മാറിയത്. ഒരു വർഷത്തോളം നീണ്ട പ്രണയത്തിന് ശേഷം വീട്ടില്‍ പറഞ്ഞ് 2000 ല്‍ ഇരുവരും വിവാഹിതരായി.

  Read more about: ajith അജിത്ത്
  English summary
  Flashback Saturday: When Thala Ajith Has A Serious Relationship With Heera Rajagopal
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X