ഒരു സിനിമയും കൊള്ളില്ല, തമന്നയെ ചെരുപ്പ് കൊണ്ട് എറിഞ്ഞ ആരാധകന്‍ പറഞ്ഞത്, വീഡിയോ വൈറലാവുന്നു

By Aswini

പൊതു ഇടങ്ങളില്‍ സെലിബ്രിറ്റികള്‍ക്ക് നേരെയുള്ള ആക്രമണം തുടരുന്നു. ആള്‍ത്തിരക്കിനിടയില്‍ തൊട്ടും തോണ്ടിയും ശല്യമുണ്ടാക്കുകയാണ് പതിവ് രീതികള്‍. എന്നാലിതാ, ബാഹുബലി നായിക തമന്ന ഭട്ടിയയ്ക്ക് നേരിടേണ്ടി വന്നത് അതിലും ക്രൂരമാണ്.

ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയ തമന്നയ്ക്ക് നേരെ ചെരുപ്പേറ്. ചെയ്യുന്ന വേഷങ്ങള്‍ കൊള്ളില്ല എന്ന് പറഞ്ഞാണ് കരീമുള്ള എന്ന 30 കാരന്‍ തമന്നയെ ചെരുപ്പൂരി എറിഞ്ഞത്. ഇയാളെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു.

 ജ്വല്ലറി ഉദ്ഘാടനം

ജ്വല്ലറി ഉദ്ഘാടനം

ജനുവരി 28, ഞായറാഴ്ച ഹൈദരാബാദിലെ ഹിമായത്ത് നഗറില്‍ ഒരു ജ്വല്ലറി ഉദ്ഘാടനത്തിന് എത്തിയതായിരുന്നു തമന്ന. അവിടെ വച്ചാണ് ആക്രമണം ഉണ്ടായത്.

ആള്‍ക്കൂട്ടത്തില്‍ നിന്നൊരു ചെരുപ്പ്

ആള്‍ക്കൂട്ടത്തില്‍ നിന്നൊരു ചെരുപ്പ്

തമന്ന വരുന്നു എന്നറിഞ്ഞ് ഹിമായത്ത് വന്‍ ജനക്കൂട്ടം തിങ്ങി നിറഞ്ഞിരുന്നു. ജ്വല്ലറി ഉദ്ഘാടനത്തിനെത്തിയ തമന്ന ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കുന്നതിനിടെയാണ് ഒരു ചെരുപ്പ് നടിയ്ക്ക് നേരെ വന്നത്.

കൊണ്ടിട്ടില്ല.. പക്ഷെ

കൊണ്ടിട്ടില്ല.. പക്ഷെ

തമന്നയെ ലക്ഷ്യമാക്കിയാണ് ചെരുപ്പ് വന്നത് എങ്കിലും നടിയ്ക്ക് ഏറ് കൊണ്ടിട്ടില്ല. ബൗണ്‍സേഴ്‌സ് അടക്കമുള്ള സുരക്ഷാ ഉദ്യോഗസ്ഥര്‍ അപ്പോള്‍ തന്നെ എത്തി നടിയെ സുരക്ഷിതയാക്കി.

അറസ്റ്റ് ചെയ്തു

അറസ്റ്റ് ചെയ്തു

ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ചെരുപ്പെറിഞ്ഞ ആളെ അപ്പോള്‍ തന്നെ പൊലീസ് പിടികൂടി. ബിടെക് ബിരുദധാരിയായ കരീമുള്ള എന്നയാളാണ് ചെരുപ്പെറിഞ്ഞത്. സെക്ഷന്‍ 324 പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.

അഭിനയം മോശം

അഭിനയം മോശം

നടിയുടെ അഭിനയം മോശമായതിനാലാണ് ചെരുപ്പെറിഞ്ഞത് എന്ന് കരീമുള്ള പൊലീസിനോട് പറഞ്ഞു. സമീപകാലത്തെ ചിത്രങ്ങളിലൊന്നും തമന്നയുടെ അഭിനയം കൊള്ളില്ല.. അതുകൊണ്ടാണത്രെ ചെരുപ്പെറിഞ്ഞത്.

കൊച്ചിയില്‍ വന്നപ്പോഴും

കൊച്ചിയില്‍ വന്നപ്പോഴും

ദിവസങ്ങള്‍ക്ക് മുന്‍പ് തമന്ന കൊച്ചിയില്‍ വന്നപ്പോഴും അപമാനിക്കപ്പെട്ടിരുന്നു. സ്‌കെച്ച് എന്ന പുതിയ ചിത്രത്തിന്റെ പ്രമോഷന് വന്നപ്പോള്‍ അശ്ലീല കമന്റ് പറഞ്ഞ് നടിയെ അപമാനിക്കുകയായിരുന്നു.

ബാഹുബലി ആക്രമണം

ബാഹുബലി ആക്രമണം

ബാഹുബലി ചിത്രത്തിന്റെ പേരില്‍ തമന്നയെ സോഷ്യല്‍ മീഡിയ ആക്രമിച്ചിരുന്നു. ബാഹുബലി ദ ബിഗിനിങില്‍ പ്രധാന കഥാപാത്രമായി എത്തിയ തമന്നയ്ക്ക് രണ്ടാം ഭാഗത്ത് വെറും രണ്ടേ രണ്ട് സീന്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. സംഭാഷണങ്ങള്‍ തീരെ ഇല്ലതാനും. ഇതിന്റെ പേരില്‍ നടിയെ ട്രോള്‍ ചെയ്തു കൊല്ലുകയായിരുന്നു.

വീഡിയോ കാണാം

ഇനി തമന്നയെ ചെരുപ്പെറിയുന്ന ആ വീഡിയോ കാണാം. നിമിഷ നേരം കൊണ്ടാണ് ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X