രജനിയെയും അജിത്തിനെയും പിന്തള്ളി വിജയ്!

By Aswathi

മലയാളത്തിന്റെ സൂപ്പര്‍ താരമാരാണെന്ന് ചോദിച്ചാല്‍ ഉത്തരം രണ്ട് വരും. മമ്മൂട്ടി മോഹന്‍ലാല്‍! തമിഴകത്ത് ഈ ചോദ്യത്തിന് രജനീകാന്ത് കഴിഞ്ഞിട്ടേ മറ്റൊരു പേര് വരൂ. ഉലക നായകന്‍ കമല്‍ ഹസന് ഈ സ്റ്റാര്‍ പദവികളുടെ ആവശ്യമില്ല. അപ്പോള്‍ പിന്നെ രജനീകാന്ത് കഴിഞ്ഞാല്‍ അടുത്ത സൂപ്പര്‍സ്റ്റാര്‍ ആരാണെന്ന ചോദ്യം ഉയരാന്‍ തുടങ്ങിയിട്ട് നാളുകളായി.

ഈ വര്ഷത്തെ മികച്ച നടനും നടിയും ആര്, സിനിമ ഏത്??

തലയാണോ ദളപതിയാണോ എന്നാണ് ചോദ്യം. അജിത്താണെന്നും വിജയ് ആണെന്നും ചൂടു പിടിച്ച ചര്‍ച്ചകള്‍ നടക്കെ രജനീകാന്തിനെയും അജിത്തിനെയുമെല്ലാം പിന്തളി വിജയ് മുന്നില്‍ കയറിയിരിക്കുകയാണ്. അടുത്ത സൂപ്പര്‍സ്റ്റാര്‍ വിജയ് ആണെന്നാണ് ഇപ്പോഴത്തെ സംസാര വിഷയം. അതിന് വ്യക്തമായ ഒരു കാരണം കൂടെ ലഭിച്ചിരിക്കുകയാണ്.

vijay

കഴിഞ്ഞ ദിവസം ഫോബ്‌സ് മാസികയുടെ ഇന്ത്യന്‍ പതിപ്പ്, പ്രശസ്തിയും ആദായവും കണക്കിലാക്കി പ്രസിദ്ധീകരിച്ച 2014 ലെ പ്രശസ്തരുടെ പട്ടികയില്‍ രജനികാന്തിനെയും അജിത്തിനെയും പിന്തള്ളി വിജയ് ഇടം പിടിച്ചിരിക്കുകയാണ്.

സല്‍മാന്‍ ഖാന്‍, അമിതാഭ് ബച്ചന്‍, ഷാരൂഖ് ഖാന്‍ എന്നിവരാണ് ലിസ്റ്റില്‍ യഥാക്രമം മൂന്ന് സ്ഥാനങ്ങളില്‍ നില്‍ക്കുന്നത്. തമിഴ് സിനിമയില്‍ നിന്ന് വിജയ് യാണ് ആദ്യം. അത് കഴിഞ്ഞ് രജനികാന്ത്, അജിത്ത്, എ ആര്‍ റഹ്മാന്‍, എആര്‍ മുരുഗദോസ്, ധനുഷ്, തുടങ്ങിയവര്‍ യഥാക്രമം സ്ഥാനം പിടിച്ചിരിക്കുന്നു.

എ ആര്‍ റഹ്മാന്‍ പതിമൂന്നാം സ്ഥാനത്താണ്. സംവിധായകന്‍ മുരുഗദോസ് 39 സ്ഥാനത്ത് നില്‍ക്കുമ്പോള്‍ വിജയ് 41 ആം സ്ഥാനത്തും രജനികാന്ത് 45 ആം സ്ഥാനത്തും അജിത്ത് 51 ആം സ്ഥാനത്തുമാണ് നില്‍ക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X