For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ലിജോ മോള്‍ക്ക് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക? മുന്‍മന്ത്രിയെ പോലും വിസ്മയിപ്പിച്ച് ജയ് ഭീം സിനിമ

  |

  തമിഴില്‍ നിര്‍മ്മിച്ച ജയ് ഭീം എന്ന സിനിമ കേരളത്തിലും വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ജസ്റ്റിസ് ചന്ദ്രുവിന്റെ ജീവിതത്തിലുണ്ടായതും തമിഴ്‌നാട്ടിലെ അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗം ആളുകളുടെയും കഥ പറഞ്ഞിട്ടെത്തിയ സിനിമ പ്രേക്ഷക പ്രശംസ നേടി കഴിഞ്ഞു. സൂര്യയ്‌ക്കൊപ്പം മലയാളത്തില്‍ നിന്ന് നടിമാരായ ലിജോ മോള്‍ ജോസ്, രജിഷ വിജയന്‍ തുടങ്ങിയവരും അഭിനയിച്ചിരുന്നു. സിനിമ കണ്ടതിന് ശേഷം തന്റെ സന്തോഷം അണിയറ പ്രവര്‍ത്തകരോട് പങ്കുവെച്ച് എത്തിയിരിക്കുകയാണ് മുന്‍ ആരോഗ്യമന്ത്രിയായിരുന്ന കെ കെ ശൈലജ ടീച്ചര്‍.

  ചിത്രത്തിലെ ലിജോ മോളുടെ പ്രകടനത്തിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക എന്നാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെ ടീച്ചര്‍ ചോദിക്കുന്നത്. ഒപ്പം സൂര്യ അടക്കമുള്ള സിനിമയിലെ മറ്റ് താരങ്ങളുടെ പ്രകടനത്തെ കുറിച്ചും ചിത്രം പ്രേക്ഷകരിലേക്ക് എത്തിച്ച സംവിധായകന്‍ ജ്ഞാനവേലുവിനോടുള്ള സ്‌നേഹവും ശൈലജ ടീച്ചര്‍ പങ്കുവെക്കുന്നു.

  lijo-mol-jose

  'ജയ് ഭീം മനുഷ്യ ജീവിതത്തിലെ ചോര കിനിയുന്ന ഒരു ഏടാണ്. ഇന്ത്യയില്‍ ഇന്നും നിലനില്‍ക്കുന്ന ഫ്യൂഡല്‍ ജാതി വിവേചനത്തിന്റെയും ഭരണകൂട ഭീകരതയുടെയും നേര്‍കാഴ്ചയാണത്. ലോകത്തിന്റെ പലഭാഗങ്ങളിലും മനുഷ്യത്വരഹിതമായ മേല്‍കോയ്മയുടെ ദുരനുഭവങള്‍ നാം കാണുന്നുണ്ട്. സമഭാവനയുടെ കണിക പോലും മനസ്സില്‍ ഉണരാതിരിക്കുമ്പോള്‍ അതിക്രൂരമായ തലങ്ങളിലേക്ക് മനുഷ്യ മനസ്സിന് വിഹരിക്കാന്‍ കഴിയും എന്നതിന്റെ ഉദാഹരണമാണ് കടുത്ത പോലീസ് മര്‍ദ്ദനമുറകള്‍ ചൂണ്ടി കാട്ടുന്നത്.

  നടി ചന്ദ്ര ലക്ഷ്മണ്‍ വിവാഹിതയായി; സീരിയലിലെ നായകന്‍ തന്നെ ജീവിതത്തിലും നായകനായി, വിവാഹ ചിത്രങ്ങള്‍ കാണാം

  അടിയന്തിരാവസ്ഥ കാലത്ത് രാജ്യത്തിന്റെ ജയിലുകളും പോലീസ് സ്റ്റേഷനുകളും വേദിയായത് ജയ് ഭീമില്‍ കണ്ട ഭീകര മര്‍ദ്ദന മുറകള്‍ക്കാണ്. സ്വാതന്ത്ര്യത്തിന്റെ ദീര്‍ഘമേറിയ വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും അംബേദ്കറുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ സമത്വത്തിലൂന്നിയ ഭരണഘടനയുണ്ടായിട്ടും അധ:സ്ഥിതര്‍ക്ക് വെളിച്ചത്തിലേക്ക് വരാന്‍ കഴിയാത്തത് ഇന്ത്യയുടെ ഭരണനയത്തിലുള്ള വൈകല്യം മൂലമാണ്. ജസ്റ്റിസ് ചന്ദ്രു എന്ന കമ്മൂണിസ്റ്റ് പാവങ്ങള്‍ക്ക് വേണ്ടി നടത്തിയ നിയമ പോരാട്ടത്തിന്റെ യഥാര്‍ത്ഥ അനുഭവങ്ങളാണ് ജ്ഞാനവേല്‍ സിനിമയ്ക്ക് ആധാരമാക്കിയതും സൂര്യയുടെ അതുല്യമായ പ്രകടനത്തില്‍ ജീവിതത്തിന്റെ നേര്‍കാഴ്ചയായതും.

  lijo-mol-jose

  ലിജോ മോള്‍ ജോസഫ് സെങ്കണിയായി പരകായ പ്രവേശനം ചെയ്യുകയായിരുന്നു. ഇത്ര മാത്രം കഥാപാത്രത്തോട് താദാത്മ്യം പ്രാപിച്ചതിന് ഏത് അവാര്‍ഡ് നല്‍കിയാലാണ് മതിയാവുക. ശക്തമായ സ്ത്രീ കഥാപാത്രത്തിന്റെ സാന്നിദ്ധ്യം സിനിമയുടെ ഔന്നത്യം വര്‍ദ്ധിപ്പിക്കുന്നു. രാജാക്കണ്ണിനെ അവതരിപ്പിച്ച മണികണ്ഠന്‍ മനസ്സില്‍ നിന്ന് അത്ര വേഗത്തില്‍ മഞ്ഞു പോകില്ല. പ്രകാശ് രാജും പോലീസുകാരുടെ നെഗറ്റീവ് കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും എല്ലാം ഒന്നിനൊന്നു മെച്ചം. മാര്‍ക്‌സാണ് എന്നെ അംബേദ്കറില്‍ എത്തിച്ചതെന്നു പറഞ്ഞ യഥാര്‍ഥ ചന്ദ്രു (ജസ്റ്റിസ് ചന്ദ്രു) നാടിന്റെ അഭിമാനമായി മാറുന്നു. മനുഷ്യ മനഃസാക്ഷിയെ പിടിച്ചു കുലുക്കുന്ന ഈ സിനിമ നിര്‍മ്മിച്ച സൂര്യക്കും ജ്യോതികയ്ക്കും നന്ദി. എന്നുമാണ് സോഷ്യല്‍ മീഡിയ പേജിലൂടെ പങ്കുവെച്ച കുറിപ്പിലൂടെ ശൈലജ ടീച്ചര്‍ പറയുന്നത്.

  സീരിയലിൽ പ്രതിശ്രുത വരൻ്റെ വിവാഹം കൂടേണ്ടി വന്നു; തൊട്ട് പിന്നാലെ യഥാർഥ ജീവിതത്തിലുമെന്ന് ചന്ദ്ര ലക്ഷ്മൺ

  Lijomol talks about experience of living with Tribal people

  ഇത്തവണത്തെ ദീപാവലിയോട് പ്രമാണിച്ച് ആമസോണ്‍ പ്രൈമിലൂടെ റിലീസിനെത്തിയ സിനിമയാണ് ജയ് ഭീം. സൂര്യ വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രമാണെന്ന പ്രത്യേകതയോടെയാണ് സിനിമ എത്തുന്നത്. എന്നാല്‍ യഥാര്‍ഥ സംഭവങ്ങളെ ആസ്പദമാക്കി ഒരുക്കിയ ചിത്രം പ്രേക്ഷകരെ ഇത്രത്തോളം സ്വാധീനിക്കുമെന്ന് ആരും പ്രതീക്ഷിച്ചിരുന്നില്ല. വളരെ കുറഞ്ഞ സമയം കൊണ്ട് ബോക്‌സോഫീസിലും മോശമില്ലാത്ത പ്രകടനമാണ് സിനിമ കാഴ്ച വെച്ചിരിക്കുന്നത്.

  Read more about: suriya സൂര്യ
  English summary
  Former Health Minister KK Shailaja Can't Stop Praising Lijomol Performance In Jai Bhim
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X