twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    42 ലും 24 ന്റെ ചെറുപ്പം; സിമ്രാന്റെ അതിശയിപ്പിക്കുന്ന സൗന്ദര്യവും അസൂയപ്പെടുത്തുന്ന കരിയറും!!

    |

    സൗന്ദര്യം കൊണ്ടും അഭിനയ തികവുകൊണ്ടും അന്നും ഇന്നും സിമ്രാനെ മറികടക്കാന്‍ തമിഴകത്ത് ഇതുവരെ ഒരു നടി വന്നിട്ടില്ല എന്ന് തന്നെ പറയാം. സൗന്ദര്യവും അഭിനയവും മാത്രമല്ല, നല്ല പെരുമാറ്റവും സിനിമാ പ്രവര്‍ത്തകര്‍ക്കിടയില്‍ സിമ്രാനെ പ്രിയപ്പെട്ടവളാക്കുന്നു.
    മലയാള ചിത്രങ്ങളും സിന്‍ജാറും മനംകവര്‍ന്ന മൂന്നാംദിനം
    പഞ്ചാബി സുന്ദരി തമിഴകം കീഴടക്കിയത് വളരെ പെട്ടന്നായിരുന്നു. സൗത്ത് ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ചു... കരിയര്‍ ലിസ്റ്റില്‍ ഒട്ടനവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങള്‍...

    ഇന്നും സിമ്രാന്റെ മാര്‍ക്കറ്റ് ഇടിഞ്ഞിട്ടില്ല എന്നതിന് തെളിവാണ് പേട്ടയിലൂടെ മടങ്ങിവരുന്ന നടിയ്ക്ക് പ്രേക്ഷകര്‍ നല്‍കുന്ന ഈ സ്വീകരണം. ആരെയും അസൂയപ്പെടുത്തുന്ന സിമ്രാന്റെ കരിയറിലൂടെ ഒന്ന് കടന്ന് പോവാം.. ചിത്രങ്ങളിലൂടെ തുടര്‍ന്ന് വായിക്കൂ..

    മഹാരാഷ്ട്രയില്‍ ജനനം

    മഹാരാഷ്ട്രയില്‍ ജനനം

    1976 ല്‍ മഹാരാഷ്ട്രയിലാണ് സിമ്രാന്റെ ജനനം. മുംബൈയില്‍ സെറ്റില്‍ഡ് ആയ പഞ്ചാബി കുടുംബമാണ് സിമ്രാന്റേത്. സിമ്രാന്‍ എന്ന പേര് സിനിമയ്ക്ക് വേണ്ടി സ്വീകരിച്ചതാണ്. ഋഷിബാല നേവല്‍ എന്നാണ് യഥാര്‍ത്ഥ പേര്.

    സിനിമയിലേക്ക്

    സിനിമയിലേക്ക്

    1995 ല്‍ സനം ഹരിജയ് എന്ന ഹിന്ദി ചിത്രത്തിലൂടെയാണ് സിമ്രാന്റെ വെള്ളിത്തിരാ പ്രവേശനം. ന്യൂസിലാന്റില്‍ ചിത്രീകരിച്ച ആദ്യ ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകത സിമ്രാന്റെ ആദ്യ ചിത്രത്തിനുണ്ട്.

    അവസരങ്ങള്‍ തേടിയെത്തി

    അവസരങ്ങള്‍ തേടിയെത്തി

    പിന്നീട് ഒരു ടിവി ഷോയില്‍ സിമ്രാന്റെ പ്രകടനം കണ്ട് ഇഷ്ടപ്പെട്ട ജയ ബച്ചന്‍, അവരുടെ നിര്‍മാണത്തിലിറങ്ങിയ തേരെ മേരേ സപ്‌നേ എന്ന ചിത്രത്തിലേക്ക് അവസരം നല്‍കി. അതായിരുന്നു സിമ്രാന്റെ തുടക്കം.

    തമിഴകത്തേക്ക്

    തമിഴകത്തേക്ക്

    1997 ല്‍ പ്രഭുദേവ നായകനായ വിഐപി എന്ന ചിത്രത്തിലൂടെയാണ് സിമ്രാന്‍ ശ്രദ്ധ തമിഴകത്തേക്ക് പതിഞ്ഞത്. വിഐപി എന്ന ചിത്രം സൂപ്പര്‍ വിജയമാകുകയും സിമ്രാന് മികച്ച പുതുമുഖ നടിയ്ക്കുള്ള ഫിലിം ഫെയര്‍ പുരസ്‌കാരം ലഭിയ്ക്കുകയും ചെയ്തതോടെ നടിയുടെ തലവര മാറി.

    തെലുങ്കിലേക്ക്

    തെലുങ്കിലേക്ക്

    തമിഴകത്തിന്റെ മാത്രം നായിക എന്ന് പറഞ്ഞാല്‍ തെലുങ്ക് സിനിമാ ലോകം സഹിക്കില്ല. നന്ദമൂരി ബാലകൃഷ്ണയ്‌ക്കൊപ്പം അഭിനയിച്ച സമരസിംഹ റെഡ്ഡി എന്ന ചിത്രം ബോക്‌സോഫീസ് ഹിറ്റായതോടെ തെലുങ്ക് സിനിമാ ലോകവും സിമ്രാനെ വിളിക്കാന്‍ തുടങ്ങി. തുടര്‍ച്ചയായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ അവിടെയും സംഭവിച്ചു.

    സൗന്ദര്യവും ഡാന്‍സും

    സൗന്ദര്യവും ഡാന്‍സും

    സിമ്രാന്റെ വടിവൊത്ത ശരീരവും സൗന്ദര്യവും ആരെയും ത്രസിപ്പിക്കുന്ന നൃത്തച്ചുവടുകളും നടിയെ പെട്ടന്നൊരു മാസ് ഹീറോയിനാക്കി മാറ്റി. തെലുങ്കിലും തമിഴിലും ഒട്ടുമിക്ക എല്ലാ സൂപ്പര്‍താരങ്ങള്‍ക്കൊപ്പവും ജോഡിചേര്‍ന്നഭിനയിച്ചു.

    തകര്‍ക്കാന്‍ കഴിയാത്ത വളര്‍ച്ച

    തകര്‍ക്കാന്‍ കഴിയാത്ത വളര്‍ച്ച

    തമിഴകത്ത് ഒന്നിനു പിറകെ ഒന്നായി സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ വന്നതോടെ ആരാലും തകര്‍ക്കാന്‍ കഴിയാത്ത നടിയായി സിമ്രാന്‍ വളര്‍ന്നു. 24 മണിക്കൂറും ഷൂട്ടിങ് തന്നെയായിരുന്നു. കണ്ണത്തില്‍ മുത്തമിട്ടാല്‍ എന്ന മണിരത്‌നം ചിത്രത്തിലെ അമ്മ വേഷവും എടുത്തു പറയേണ്ടതാണ്.

    ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്നു

    ഇടവേളയ്ക്ക് ശേഷം മടങ്ങിവരുന്നു

    തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു സിമ്രാന്റെ വിവാഹം. ഏതൊരു നടിയെയും പോലെ കുടുംബ ജീവിത്തിന് വേണ്ടി ബ്രേക്കെടുത്ത സിമ്രാന്‍ ഇപ്പോള്‍ ഗംഭീര തിരിച്ചുവരവ് നടത്തുകയാണ്. മടങ്ങിവരവിന്റെ തുടക്കത്തില്‍ ചില സഹതാര വേഷങ്ങള്‍ ചെയ്തുവെങ്കിലും ഇപ്പോള്‍ രജനികാന്തിന്റെ പെറ്റ എന്ന ചിത്രത്തില്‍ കേന്ദ്ര നായികമാരില്‍ ഒരാളായിട്ടാണ് സിമ്രാന്റെ വരവ്. ഗൗതം മേനോന്റെ ധ്രുവനച്ചിത്തിരം എന്ന ചിത്രത്തിലും ഒരു മികച്ച വേഷം സിമ്രാനെ കാത്തിരിയ്ക്കുന്നു.

    മങ്ങാത്ത സൗന്ദര്യം

    മങ്ങാത്ത സൗന്ദര്യം

    പെറ്റയുടെ പോസ്റ്റര്‍ പുറത്ത് വന്നപ്പോള്‍ പ്രേക്ഷകര്‍ ശ്രദ്ധച്ചത് പ്രധാനമായും ഒരുകാര്യമാണ്,് 1995 ല്‍ സിനിമയില്‍ വരുമ്പോഴുള്ള അതേ സൗന്ദര്യം ഇപ്പോഴും സിമ്രാനില്‍ അങ്ങനെ തന്നെ. 42 വയസ്സിലും 24 ന്റെ സൗന്ദര്യം നിലനിര്‍ത്തുന്ന സിമ്രാന്റെ കരുത്ത് എന്നും കുടുംബമാണെന്ന് എടുത്ത് പറയേണ്ടിയിരിയ്ക്കുന്നു.


    English summary
    Former Tamil sensation Simran Bagga looks every bit beauteous at 42
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X