തമിഴ് ആന്തോളജി ചിത്രത്തിനായി വെട്രിമാരന്‍,ഗൗതം മേനോന്‍,വിഘ്‌നേഷ് ശിവന്‍,സുധി കൊങ്കാര ഒന്നിക്കുന്നു
തമിഴിലെ പ്രശസ്തരായ നാലു സംവിധായകര്‍ ഒന്നിക്കുന്ന ആന്തോളജി ചിത്രം അണിയറയില്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. നാല് ഭാഗങ്ങളുളള ചിത്രം ജനപ്രിയ ഡിജിറ്റല്‍ സ്ട്രീമിംഗ് പ്ലാറ്റ് ഫോം നെറ്റ്ഫ്‌ളിക്‌സിലാണ് സ്ട്രീം ചെയ്യുക. സംവിധായകരായ വെട്രിമാരന്‍, ഗൗതം മേനോന്‍, വിഘ്‌നേഷ് ശിവന്‍, സുധി കൊങ്കാര തുടങ്ങിയവരാണ് ആന്തോളജിക്കായി ഒരുമിക്കുന്നത്. നാല് സിനിമകളിലും ദുരഭിമാന കൊലപാതകമാണ് പൊതു വിഷയമാകുന്നതെന്ന് അറിയുന്നു.

വിഘ്‌നേഷ് ശിവന്‍ ഇതിനോടകം തന്റെ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിട്ടുണ്ട്. അഞ്ജലി,ബോളിവുഡ് നടി കല്‍ക്കി കൊച്ച്ലിന്‍ തുടങ്ങിയവര്‍ ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ചിത്രത്തെക്കുറിച്ചുളള പ്രഖ്യാപനം ഉടനുണ്ടാകുമെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തെന്നിന്ത്യയിലും കാഴ്ചക്കാരെ കൂട്ടുന്നതിന്റെ ഭാഗമായിട്ടാണ് നെറ്റ്ഫ്‌ളിക്‌സ് പുതിയ തമിഴ് ആന്തോളജി ചിത്രവുമായി എത്തുന്നത്.
അതേസമയം തന്നെ സംവിധായകരുടെ ഫീച്ചര്‍ ഫിലിമുകള്‍ അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുകയാണ്. സൂര്യയെ നായകനാക്കിയുളള സുരരൈ പോട്രു ആണ് സുധി കൊങ്കാരയുടെതായി റിലീസിങ്ങിനൊരുങ്ങുന്നത്. എന്നെ നോക്കി പായും തോട്ടയാണ് ഗംതം മേനോന്റെതായി വരാനിരിക്കുന്ന ചിത്രം. വെട്രിമാരന്റെ എറ്റവും പുതിയ സിനിമയായ അസുരന്‍ അടുത്തിടെയാണ് തിയ്യേറ്ററുകളിലേക്ക് എത്തിയിരുന്നത്.


Click it and Unblock the Notifications











