കോപ്പിയടിച്ചാലും ദേ ഇതു പോലെ മാന്യമായിരിയ്ക്കണം
മലയാളത്തില്‍ ഉള്‍പ്പടെ പുറത്തിറങ്ങുന്ന പല ന്യൂജനറേഷന്‍ ചിത്രങ്ങളും കോപ്പിയടിയാണെന്ന് ആക്ഷേപം ഉയരാറുണ്ട്. ഏതോ രാജ്യത്ത് ഏതോ സംവിധായകന്‍ ചെയ്ത സിനിമ അതേ പടി പകര്‍ത്തി കൈയ്യടി നേടി ബുദ്ധി ജീവി ചമഞ്ഞു നടക്കുന്നവരുണ്ട് സിനിമയ്ല്‍. കോപ്പിയടിയാണെങ്കിലും യഥാര്‍ത്ഥ ചിത്രത്തിന്റെ അവകാശിയ്ക്ക് ക്രെഡിറ്റ് നല്‍കിയാല്‍ സംഭവം അല്‍പ്പം മാന്യമാണെന്നെങ്കിലും കരുതാം. എന്നാലും കോപ്പിടയടി കോപ്പിയടി തന്നെ. എന്നാല്‍ ഈ കോപ്പിയടിയ്ക്ക് ഒരു പുതു മാതൃക പകര്‍ന്നുനല്‍കുകയാണ് കാര്‍ത്തി നായകനാവുന്ന പുതിയ ചിത്രം. ഒരു ഫ്രഞ്ച് ചിത്രത്തിന്റെ തമിഴ് റീമേക്കാണിത്.
ചിത്രത്തിന്റെ അണിയറക്കാര്‍ തന്നെയാണ് തങ്ങള്‍ ഫ്രഞ്ച് ചിത്രത്തിന്റെ പതിപ്പാണ് പുറത്തിറക്കുന്നതെന്ന് അറിയിച്ചത്. കാര്‍ത്തിയും നാഗാര്‍ജ്ജുനയും പ്രധാന വേഷത്തില്‍ അഭിനയിക്കുന്ന ചിത്രം സവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പര്‍ ഹിറ്റ് സംവിധായകനായ വംശി പൈഡിപാല്ലി ആണ്. ദ ഇന്‍ടച്ചബിള്‍സ് എന്ന ചിത്രത്തിന്റെ പതിപ്പാണ് പുറത്തിറക്കുന്നത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ ആരംഭിയ്ക്കും. ചിത്രം റീമേക്കാണെന്ന് പറയുന്ന അണിയറക്കാര്‍ കഥയില്‍ ചില മാറ്റങ്ങള്‍ വരുത്തുമെന്നും അറിയുന്നു. ഒരു കെയര്‍ ടേക്കറുടെ വേഷത്തിലാണ് കാര്‍ത്തി അഭിനയിക്കുന്നത്. ഒരു രോഗിയും അദ്ദേഹത്തിന്റെ കെയര്‍ ടേക്കറും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥയാണ് ദ ഇന്‍ടച്ചബിള്‍സ് പറഞ്ഞത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഏപ്രിലില്‍ തുടങ്ങും. തെന്നിന്ത്യയിലെ പ്രധാന സ്ഥലങ്ങളിലാവും ചിത്രീകരണം. മലയാളത്തിലും ഉണ്ടാകട്ടെ ഇത്തരം തുറന്ന് പറച്ചിലുകളോടെയുള്ള ചിത്രങ്ങള്‍.


Click it and Unblock the Notifications











