ഐശ്വര്യയും ധനുഷും അകന്നിട്ട് വര്‍ഷങ്ങള്‍, എന്നിട്ടും ഒന്നിച്ച് കഴിഞ്ഞു,ആ ജീവിത്തെ കുറിച്ച് സുഹൃത്ത്
തെന്നിന്ത്യന്‍ സിനിമ ലോകത്തെ ഞെട്ടിച്ച ഒരുവേര്‍പിരിയല്‍ ആയിരുന്നു രജനികാന്തിന്തിന്റെ മകള്‍ ഐശ്വര്യയുടേയും നടന്‍ ധനുഷിന്റേയും. കഴിഞ്ഞ ജനുവരി17ന് ആയിരുന്നു ഇരുവരും വേര്‍പിരിയുന്ന കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഏറെ ഞെട്ടലോടെയാണ് പ്രേക്ഷകര്‍ ഇത് കേട്ടത്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതമായിരുന്നു ഇരുവരും അവസാനിപ്പിച്ചത്. ലിംഗ, യാത്ര എന്നിങ്ങനെ രണ്ട് മക്കളുണ്ട് ഇവര്‍ക്ക്. ഗോസിപ്പ് കോളങ്ങളില്‍ ഇടംപിടിക്കാത്ത കുടുംബമായിരുന്നു ഇവരുടേത്. എന്നാല്‍ പെട്ടെന്ന് എന്ത് പറ്റിയെന്നാണ് പ്രേക്ഷകര്‍ ചോദിക്കുന്നത്. വിവാഹമോചനത്തിലേയ്ക്ക് നയിച്ച കാരണത്തെ കുറിച്ച് താരങ്ങള്‍ വെളിപ്പെടുത്തിയിട്ടില്ല.
സോഷ്യല്‍ മീഡിയ പേജിലൂടെയാണ് ഔദ്യോഗികമായി വേര്‍പിരിയുന്നതിനെ കുറിച്ച് അറിയിച്ചത്. രാത്രി ഏറെ വൈകിയാണ് കുറിപ്പ് പങ്കുവെച്ചത്. എന്നാല്‍ നിമിഷനേരം കൊണ്ട് തന്നെ ഇത് വൈറല്‍ ആവുകയും ചെയ്തു. ഞങ്ങളുടെ നന്മയ്ക്കും സ്വയം മനസ്സിലാക്കാനും വേണ്ടിയാണ് വേര്‍പിരിയുന്നതെന്ന് കുറിച്ച് കൊണ്ടാണ് വിവാഹമോചനത്തെ കുറിച്ച് വെളിപ്പെടുത്തിയത്. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

വിവാഹമോചനത്തെ കുറിച്ച് ധനുഷ് പറഞ്ഞത് ഇങ്ങനെ... ''സുഹൃത്തുക്കളായും ദമ്പതികളായും മാതാപിതാക്കളായും അഭ്യുദയകാംക്ഷികളായും 18 വര്‍ഷത്തെ ഒരുമിച്ചുള്ള ജീവിതം... വളര്‍ച്ചയുടെയും മനസിലാക്കലിന്റെയും പൊരുത്തപ്പെടലിന്റെയും ഒത്തുപോകലിന്റെയുമൊക്കെ യാത്രയായിരുന്നു അത്.. ഞങ്ങളുടെ വഴികള്‍ പിരിയുന്ന ഒരിടത്താണ് ഇന്ന് ഞങ്ങള്‍ നില്‍ക്കുന്നത്. പങ്കാളികള്‍ എന്ന നിലയില്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു. വ്യക്തികള്‍ എന്ന നിലയില്‍ സ്വയം മനസിലാക്കുന്നതിന് സമയം കണ്ടെത്താനും ഞങ്ങള്‍ തീരുമാനിച്ചു. ഞങ്ങളുടെ തീരുമാനത്തെ ദയവായി മാനിക്കൂ. ഇത് കൈകാര്യം ചെയ്യാന്‍ അവശ്യമായ സ്വകാര്യത ഞങ്ങള്‍ക്ക് നല്‍കൂ''... എന്ന് ധനുഷും കുറിച്ചു.

അടിക്കുറിപ്പിന്റെ ആവശ്യമില്ല... നിങ്ങളുടെ സ്‌നേഹം മാത്രമാണ് വേണ്ടതെന്ന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ച് കൊണ്ടാണ് വേര്‍പിരിയുന്നതിനെ പറ്റി ഐശ്വര്യ പറഞ്ഞത്. എല്ലാവരോടും എപ്പോഴും ഒരുപാട് സ്‌നേഹം മാത്രം . ദൈവത്തിന്റെ തീരുമാനമാണിതെന്നും കുറിപ്പില്‍ എടുത്ത് പറയുന്നുണ്ട്.ധനുഷ് പങ്കുവെച്ച വാക്കുകള്‍ തന്നെയാണ് ഐശ്വര്യയും സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്. അതേസമയം
വിവാഹമോചനം പ്രഖ്യാപിച്ചിട്ടും ധനുഷിന്റെ പേരോ ചിത്രവും ഐശ്വര്യ സോഷ്യല്‍ മീഡിയയില്‍ നിന്ന് മാറ്റിയിട്ടില്ല. ഇത്് പ്രേക്ഷകരില്‍ പ്രതീക്ഷ നല്‍കിയിട്ടുണ്ട്് ധനുഷും ഇതിനെ കുറിച്ച് മറ്റൊന്നും പ്രതികരിച്ചിട്ടില്ല.

ഇപ്പോഴിത സോഷ്യല്‍ മീഡിയയിലും സിനിമ കോളങ്ങളിലും വൈറല്‍ ആവുന്നത് താരങ്ങള്‍ തമ്മിലുള്ള പ്രശ്‌നത്തെ സുഹൃത്ത് പറഞ്ഞ വാക്കുകളാണ്. വീട്ടുകാര്‍ക്ക് അധികം അറിയില്ലായിരുന്നുവെങ്കിലും സുഹൃത്തുക്കള്‍ക്ക് ഇവരുടെ പ്രശ്‌നത്തെ കുറിച്ച് അറിയാമായിരുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. അഞ്ചോ ആറോ വര്‍ഷമായി താരങ്ങള്‍ തമ്മില്‍ അത്ര നല്ല ബന്ധത്തില്‍ ആയിരുന്നില്ല. ഷൂട്ട് ഇല്ലാത്തപ്പോള്‍ ധനുഷ് ഐശ്വര്യക്കൊപ്പമായിരുന്നു താമസം എങ്കിലും ഇവര്‍ ഒരു വീട്ടില്‍ അകന്ന് ജീവിക്കുകയായിരുന്നു.

കൂടാതെ വിവാഹമോചനം ഞെട്ടിപ്പിച്ചില്ലെന്നും സുഹൃത്ത് പറയുന്നുണ്ട്. ഇത് പ്രതീക്ഷിച്ചതും അനിവാര്യമായതുമാണ്. എന്നാല്‍ ഇത് വെളിപ്പെടുത്താന്‍ കുറച്ച് സമയം എടുത്തുവെന്ന് മാത്രമേയുള്ളുവെന്നും സുഹൃത്ത് കൂട്ടിച്ചേര്‍ത്തു. കൂടാതെ പ്രശ്‌നം പരിഹരിച്ച് ജീവിതം മുന്നോട്ട് കൊണ്ട് പോകാന്‍ ഇരുവരും ശ്രമിച്ചുവെന്നും സുഹൃത്ത് പറയുന്നുണ്ട്. അതേസമയം കുടുംബാംഗങ്ങളുടെ ഭാഗത്ത് നിന്ന് ഇവരെ അനുനയിപ്പിക്കാനുളള ശ്രമങ്ങള്‍ തകൃതിയായി നടക്കുകയാണ്


Click it and Unblock the Notifications