For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  സെയിൽസ്മാനിൽ നിന്നും സിനിമാ ലോകത്തേക്ക്; ഒപ്പം നിന്ന പ്രണയം; വിജയ് സേതുപതിയുടെ ജീവിതം

  |

  തമിഴ് സിനിമയിൽ ഇന്ന് വിലപിടിപ്പുള്ള നടനാണ് വിജയ് സേതുപതി. താരമൂല്യത്തിനപ്പുറം വ്യത്യസ്തമായ സിനിമകൾ തെരഞ്ഞെടുക്കുന്ന വിജയ്സേതുപതി ഇതിനകം നിരവധി ഹിറ്റുകൾ തമിഴ് സിനിമാ ലോകത്ത് സമ്മാനിച്ചു. വിക്രം വേദ, പിസ, തുടങ്ങിയ സിനിമകൾ നടന്റെ കരിയറിൽ വലിയ സാമ്പത്തിക വിജയം നേടിയ സിനിമകളാണ്. സൂപ്പർ ഡീലക്സ് എന്ന സിനിമയിൽ ചെയ്ത ട്രാൻസ്ജെൻഡർ കഥാപാത്രം നടന്റെ കരിയറിൽ ഇന്നും ചർച്ചയാവുന്നു.

  Also Read: 'സിനിമയിൽ അഭിനയിച്ചതിന് ഒരു ചെക്ക് എനിക്കാദ്യം തരുന്നത് ശ്രീനിവാസനാണ്; പൈസ കൊടുത്ത് ആത്മബന്ധം ഉണ്ടാക്കാനില്ല!'

  ചെറുപ്പം മുതലേ നടനാ​കണം എന്നായിരുന്നു വിജയ് സേതുപതിയുടെ ആ​ഗ്രഹം. സാധാരണ കുടുംബത്തിൽ ജനിച്ച് വളർന്നതിനാൽ സിനിമാ സ്വപ്നങ്ങളിലേക്ക് മാത്രം ശ്രദ്ധ കൊടുക്കാൻ പറ്റിയില്ല. കുടുംബത്തിന്റെ ആശ്രയമായതിനാൽ പല വിധ ജോലികൾ ഇതിനിടെ വിജയ് സേതുപതി ചെയ്തു.

  ഒരു റീട്ടേയ്ൽ സ്റ്റോറിൽ സെയ്ൽസ്മാൻ, റെസ്റ്റോറന്റിൽ കാഷ്വർ, ഫോൺബൂത്ത് ഓപ്പറേറ്റർ തുടങ്ങിയ ജോലികൾ വിജയ് സേതുപതി ചെയ്തു. ബിരുദ പഠനത്തിന് ശേഷം അക്കൗണ്ടന്റ് ആയി വിജയ് സേതുപതി ജോലി ചെയ്തു. നാട്ടിൽ കുറച്ച് നാൾ ജോലി ചെയ്ത ശേഷം ദുബായിലേക്ക് വിജയ് സേതുപതി പോയി.

  Also Read: ഇപ്പോള്‍ നീ തനിച്ചല്ലേ, എനിക്കൊരു കമ്പനി തന്നു കൂടെ എന്നാണ് ചോദ്യം; എതിര്‍ത്താല്‍ കഥകളുണ്ടാക്കും: ചാര്‍മിള

  അക്കൗണ്ടന്റ് ആയി തന്നെ ആയിരുന്നു അവിടെയും ജോലി. ഇവിടെ വെച്ചാണ് ഭാര്യ ജെസ്സി സേതുപതിയെ നടൻ പരിചയപ്പെടുന്നത്. ഇരുവരും പ്രണയത്തിലാവുകയും 2003 ൽ വിവാഹം കഴിക്കുകയും ചെയ്തു.

  സൂര്യ സേതുപതി, ശ്രീത സേതുപതി എന്ന് രണ്ട് മക്കളാണ് വിജയ്ക്കും ജെസിക്കും ഉള്ളത്. സുഹൃദ്ബന്ധത്തിന് വലിയ വില കൽപ്പിക്കുന്ന നടനാണ് വിജയ് സേതുപതി. സഹപാഠി ആയ സുഹൃത്തിന്റെ ഓർമ്മയ്ക്കായാണ് മകന് സൂര്യ എന്ന പേര് ഇദ്ദേഹം നൽകിയത്.

  വാഹനാപകടത്തിൽ മരിച്ച് പോയതായിരുന്നു അദ്ദേഹത്തിന്റെ സുഹൃത്ത്. സിനിമാ രം​ഗത്തേക്ക് പുതിയതായി കടന്ന് വരുന്നവരോട് നല്ല രീതിയിലാണ് നടൻ പെരുമാറാറെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നിരുന്നു. ഇവരുടെ കഥ കേൾക്കാനും ഇഷ്ടപ്പെട്ടാൽ സിനിമ ചെയ്യാനും വിജയ് സേതുപതി തയ്യാറാവുന്നു.

  പ്രതിഫലത്തിലും വലിയ കടുംപിടുത്തം നടനില്ലത്രെ. ഒരു സിനിമയ്ക്ക് മൂന്ന് കോടി രൂപയോളമാണ് വിജയ് സേതുപതി വാങ്ങുന്ന തുക. തമിഴിലെ മറ്റ് താരങ്ങളെ അപേക്ഷിച്ച് നോക്കുമ്പോൾ കുറവാണിത്.

  അതേസമയം സമ്പത്തിന്റെ കാര്യത്തിൽ നടൻ പിന്നിലല്ല, റിപ്പോർട്ടുകൾ പ്രകാരം 110 കോടി രൂപയാണ് വിജയ് സേതുപതിയുടെ സമ്പാദ്യം. സിനിമയ്ക്ക് പുറമെ പരസ്യങ്ങളിൽ നിന്നുള്ള വരുമാനവും നടനുണ്ട്.

  കാർ പ്രേമിയായ നടന്റെ പക്കൽ ആഡംബര വാ​ഹനങ്ങളുടെ ചെറിയൊരു ശേഖരം ഉണ്ട്. ടൊയോട്ട ഫോർച്യൂണർ, ബിഎംഡബ്ല്യു 7 സീരീസ്, ഹ്യുണ്ടായി ​ഗ്രാന്റ് ഐ 10, മിനി കൂപ്പർ, ടൊയോട്ട ഇന്നോവ തുടങ്ങിയ വാഹനങ്ങൾ വിജയ് സേതുപതിക്കുണ്ട്.

  അടുത്ത കാലത്തായി വില്ലൻ വേഷങ്ങളിലാണ് നടൻ കൂടുതൽ ശ്രദ്ധിക്കപ്പെടുന്നത്. തുടരെ പരാജയ സിനിമകൾ വന്നതോടെയാണ് നായകനിൽ നിന്നും വില്ലൻ വേഷങ്ങളിലേക്ക് വിജയ് സേതുപതി ഒരു പരീക്ഷണം നടത്തിയത്. ഇത് വിജയിക്കുകയും ചെയ്തു.

  മാസ്റ്റർ, വിക്രം തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷം വിജയ് സേതുപതിക്ക് ലഭിച്ചു. വരാനിരിക്കുന്ന ജവാൻ എന്ന സിനിമയിലും വില്ലനായാണ് നടനെത്തുന്നത്. ഷാരൂഖ് ഖാനാണ് സിനിമയിലെ നായകൻ.

  Read more about: tamil
  English summary
  From An Ordinary Man To Makkal Selvan; Vijay Sethupati's Life Story Goes Viral
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X