»   » രാജകുമാരി മുതല്‍ ലൈംഗിക തൊഴിലാളി വരെ ആയ നടി; ഇനിയോ...?

രാജകുമാരി മുതല്‍ ലൈംഗിക തൊഴിലാളി വരെ ആയ നടി; ഇനിയോ...?

Posted By: Rohini
Subscribe to Filmibeat Malayalam

തെന്നിന്ത്യന്‍ നടി അനൈക സോതി വളരെ സന്തോഷവതിയാണ്. കരിയറിന്റെ തുടക്കത്തില്‍ തന്നെ വളരെ വ്യത്യസ്തമായ വേഷങ്ങളാണ് നടിയെ തേടിയെത്തുന്നത്. രാജകുമാരി മുതല്‍ ലൈംഗിക തൊഴിലാളി വരെ ആയി അഭിനയിച്ചു. അടുത്ത ചിത്രത്തില്‍ അതിലും വ്യത്യസ്തമായ വേഷമാണ് അനെെകയെ തേടിയെത്തിയിരിയ്ക്കുന്നത്.

അഭിസാരികമാരുടെ റോളിലെത്തിയ താരങ്ങള്‍; സില്‍ക് സ്മിത മുതല്‍ സൃന്ദ വരെ

നവാഗതനായ കാലീസ് സംവിധാനം ചെയ്യുന്ന കീ എന്ന പുതിയ ചിത്രത്തില്‍ ഒരു പത്രപ്രവര്‍ത്തകയാണ് അനൈക. ജീവയാണ് നായകന്‍. ഒരുപാട് ആഗ്രഹങ്ങളും ലക്ഷ്യങ്ങളുമുള്ള പെണ്‍കുട്ടിയാണ് ചിത്രത്തിലെ നായിക എന്ന് അനൈക പറയുന്നു. തുടര്‍ന്ന് വായിക്കാം

രാജകുമാരിയായി തമിഴ് സിനിമയില്‍ എത്തി

രാം ഗോപാല്‍ വര്‍മ സംവിധാനം ചെയ്ത സത്യ2 എന്ന ചിത്രത്തിലൂടെയാണ് അനൈകയുടെ അഭിനയാരങ്ങേറ്റം. വസന്തബാലന്‍ സംവിധാനം ചെയ്ത കാവ്യതലൈവ എന്ന ചിത്രത്തിലൂടെ തമിഴ് സിനിമയില്‍ എത്തി. ഒരു രാജകുമാരിയുടെ വേഷമായിരുന്നു ചിത്രത്തില്‍

ലൈംഗിക തൊഴിലാളിയായി അടുത്ത ചിത്രം

രാജകുമാരിയായി കാവ്യ തലൈവയില്‍ അഭിനയിച്ച അനൈകയ്ക്ക് തൊട്ടടുത്ത ചിത്രത്തില്‍ കിട്ടിയ വേഷം ലൈംഗിക തൊഴിലാളിയുടേതാണ്. അതര്‍വ നായകനായി എത്തുന്ന ചിത്രത്തിന്റെ പേര് സെമ്മ ബോധയാകത് എന്നാണ്. ചിത്രം റിലീസിങ് ഘട്ടത്തിലാണ്.

മാധ്യമപ്രവര്‍ത്തകയായി മൂന്നാമത്തെ ചിത്രം

തമിഴില്‍ അനൈക ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് കീ. മുന്നെ ചെയ്ത മറ്റ് രണ്ട് ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമായി ഒരു മാധ്യമപ്രവര്‍ത്തകയായിട്ടാണ് അനൈക ചിത്രത്തിലെത്തുന്നത്. കരിയറിന്റെ തുടക്കത്തില്‍ ഇത്തരം വ്യത്യസ്ത വേഷങ്ങള്‍ ലഭിയ്ക്കുന്നതില്‍ സന്തോഷമുണ്ടെന്ന് നടി പറയുന്നു.

എനിക്ക് ലഭിയ്ക്കുന്ന സുന്ദരന്മാരായ നായകന്മാര്‍

ലഭിയ്ക്കുന്ന നായകന്മാരുടെ കാര്യത്തിലും താന്‍ ഭാഗ്യവതിയാണെന്ന് അനൈക പറയുന്നു. സുന്ദരന്മാരായ നായകന്മാരെയാണ് എനിക്ക് ലഭിയ്ക്കുന്നത്. ആദ്യ ചിത്രത്തില്‍ സിദ്ധാര്‍ത്ഥായിരുന്നു നായകന്‍. പിന്നെ അതര്‍വ, ഇപ്പോള്‍ ജീവ. എല്ലാവരും ഒന്നിനൊന്ന് മെച്ചമാണെന്നും നടി പറഞ്ഞു.

English summary
Anaika Soti, who debuted with Kaaviya Thalaivan, was in the news recently for taking up the role of a sex worker in Badri Venkatesh's yet-to-be-released Atharvaa-starrer Semma Botha Aagatha. She will now be seen as a journalist in Kee which has Jiiva playing the lead.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam