ബിഗ് ബോസിലേക്ക് റായി ലക്ഷ്മിയും പൂനം ബജ്വയും? ആകാംക്ഷകളോടെ ആരാധകര്‍
മറ്റ് ഭാഷകളില്‍ വലിയ വിജയമായതിന് പിന്നാലെയാണ് ബിഗ് ബോസ് മലയാളത്തിലും എത്തിയത്. ഹിന്ദിയിലായിരുന്നു ബിഗ് ബോസിന്‌റെ ഒരു സീസണ്‍ ആദ്യമായി എത്തിയത്. സല്‍മാന്‍ ഖാന്‍ അവതാരകനായി എത്തുന്ന ഷോ ഇപ്പോള്‍ പതിലധികം സീസണുകള്‍ കഴിഞ്ഞ് മുന്നേറുകയാണ്. ഹിന്ദിക്ക് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിലും ബിഗ് ബോസ് പതിപ്പുകള്‍ വന്നിരുന്നു. മലയാളത്തില്‍ ആദ്യ രണ്ട് സീസണുകള്‍ക്ക് ശേഷം മൂന്നാം സീസണും ഇപ്പോള്‍ വിജയകരമായി മുന്നേറികൊണ്ടിരിക്കുകയാണ്.
ഗ്ലാമറസായി താരപുത്രി, പുത്തന്‍ ചിത്രങ്ങള്‍ വൈറല്‍
മോഹന്‍ലാല്‍ തന്നെ അവതാരകനായി എത്തുന്ന ഷോയ്ക്ക് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിക്കുന്നത്. അതേസമയം കമല്‍ഹാസന്‍ അവതരിപ്പിക്കുന്ന തമിഴ് ബിഗ് ബോസ് ഇതുവരെ നാല് സീസണുകളാണ് പൂര്‍ത്തിയാക്കിയത്. ബിഗ് ബോസ് തമിഴിന്റെ മൂന്ന് സീസണുകളും ജൂണ്‍ മാസത്തില്‍ ആരംഭിച്ച് സെപ്റ്റംബറില്‍ അവസാനിക്കുന്ന രീതിയിലാണ് വന്നത്.

നാലാം സീസണ്‍ മാത്രമാണ് കോവിഡ് വ്യാപനം കാരണം അല്‍പ്പം വൈകി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ തുടങ്ങിയത്. തുടര്‍ന്ന് ജനുവരിയിലായിരുന്നു തമിഴ് ബിഗ് ബോസ് 4ന്‌റെ ഫിനാലെ നടന്നത്. ആരി ആണ് നാലം സീസണില്‍ വിജയി ആയത്. ബാലാജി മുരുകദോസ് റണ്ണറപ്പ് ആവുകയും ചെയ്തു.

അതേസമയം ബിഗ് ബോസ് 4ന് പിന്നാലെ അഞ്ചാം സീസണും തമിഴില്‍ ഉടന്‍ ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ജൂണ്‍ മാസത്തില്‍ തന്നെ ഷോ എത്തുമെന്ന് അറിയുന്നു. ഒപ്പം പുതിയ സീസണില്‍ മല്‍സരാര്‍ത്ഥികളായി എത്താന്‍ സാധ്യതയുളളവരുടെ ലിസ്റ്റും പുറത്തുവന്നിട്ടുണ്ട്. നടി റായ് ലക്ഷ്മി, പൂനം ബജ്വ എന്നിവരുടെ പേരുകളും ബിഗ് ബോസ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്.

ഒപ്പം വിവാദ നായിക ശ്രീറെഡ്ഡി, കിരണ്‍, രാധാ രവി എന്നിവരും സാധ്യത ലിസ്റ്റിലുണ്ട്. തമിഴിലെ ജനപ്രിയ സീരിയലായ പാണ്ഡ്യന്‍ സ്റ്റോറീസിലെ ഹേമയും മല്‍സരാര്‍ത്ഥിയായി എത്തുമെന്നാണ് സൂചന. പഴയകാല നടി രാധ, സിദ്ധാര്‍ത്ഥ് എന്നിവരുടെ പേരും ബിഗ് ബോസ് അഞ്ചാം സീസണുമായി ബന്ധപ്പെട്ട് പറഞ്ഞുകേള്‍ക്കുന്നുണ്ട്.
Recommended Video

വിജയ് ടിവിയിലെ കുക്ക് വിത്ത് കോമാളി മല്‍സരാര്‍ത്ഥികളായ ദര്‍ശ ഗുപ്ത, പവിത്ര ലക്ഷ്മി, ശിവാനി, അശ്വിന്‍ എന്നിവരുടെ പേരുകളും തമിഴ് ബിഗ് ബോസ് സീസണ്‍ 5 സാധ്യത പട്ടികയിലുണ്ട്. തിരഞ്ഞെടുപ്പ് ഫലം അനുസരിച്ചായിരിക്കും കമല്‍ഹാസന്‍ ബിഗ് ബോസിലേക്ക് എത്തുമോ ഇല്ലയോ എന്ന് അറിയാന്‍ കഴിയുക. കമലിന് പകരം മറ്റ് ഏതെങ്കിലും താരം ബിഗ് ബോസ് സീസണ്‍ 5 അവതരിപ്പിക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇതുവരെയുണ്ടായിട്ടില്ല.


Click it and Unblock the Notifications











