Don't Miss!
- News
വ്യാഴത്തിന്റെ ശുഭഭാവം; മുന്നിലെ പ്രതിസന്ധികൾ തീർന്നു; ഏപ്രിൽ വരെ ഈ രാശിക്കാർക്ക് ധനലാഭത്തിനുള്ള സമയം
- Sports
ബുംറയുടെ ആസ്തി അറിയാമോ? വീടിന്റെ വില ഞെട്ടിക്കും! കാര്‍ കളക്ഷനും നിരവധി-അറിയാം
- Lifestyle
Horoscope Today, 5 February 2023: സമ്പത്തും ഭാഗ്യവും ഒറ്റയടിക്ക്, കൈനിറയ നേട്ടങ്ങളുള്ള ദിനം; രാശിഫലം
- Automobiles
റെയിൽ പാളങ്ങൾ എന്തുകൊണ്ട് സ്റ്റെയിൻലെസ് സ്റ്റീലിൽ നിർമ്മിച്ചുകൂടാ? ഇന്നും ഇരുമ്പിൽ തന്നെ തുടരുന്നതെന്ത്?
- Technology
കൊവിഡ് മഹാമാരിക്ക് പിന്നിലെ സൂത്രധാരൻ..? ബിൽ ഗേറ്റ്സിന് പറയാനുള്ളതും അറിഞ്ഞിരിക്കണം
- Finance
9/10 ഓപ്ഷന് ട്രേഡര്‍മാരും നഷ്ടത്തില്‍, എന്തുകൊണ്ട് ഭൂരിപക്ഷം പേര്‍ക്കും പണം നഷ്ടപ്പെടുന്നു? 3 കാരണങ്ങള്‍
- Travel
വാലന്റൈൻ ദിനം: ഇഷ്ടം നോക്കി യാത്ര പോകാം.. ബാലിയിൽ തുടങ്ങി മൂന്നാർ കടന്ന് ഋഷികേശ് വരെ
രജനികാന്തിനോടൊപ്പം സൂര്യയും ധനുഷും നയൻസും, 2020ൽ കോളിവുഡ് പിടിച്ചടക്കിയ ചിത്രങ്ങൾ...
കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയായിരുന്നു സിനിമ. ലോക്ക് ഡൗണോട് കൂടി സിനിമ ചിത്രീകരണം നിർത്തി വയ്ക്കുകയും തിയേറ്ററുകൾ അടച്ചു പൂട്ടി ഇടുകയും ചെയ്തിരുന്നു. വൻ സാമ്പത്തിക പ്രതിസന്ധിയായിരുന്നു ലോക്ക് ഡൗൺകാലം സിനിമ മേഖലയ്ക്ക് നൽകിയത്. ഇപ്പോൾ തിരിച്ച് വരവിന്റെ പാതയിലാണ് സിനിമാ ലോകം. നിയന്ത്രണങ്ങളോടെ സിനിമ ചിത്രീകരണങ്ങൾ ആരംഭിച്ചിട്ടുണ്ട്. താരങ്ങൾ ചെറിയ ഇടവേളയ്ക്ക് ശേഷം സിനിമാഷൂട്ടിങ്ങ് തിരക്കിലാണ്.
ഈ വർഷം തുടക്കത്തിൽ നിരവധി ബിഗ് ബജറ്റ് ചിത്രങ്ങളായിരുന്നു പ്രഖ്യാപിച്ചത്. എന്നാൽ വളരെ കുറച്ച് ചിത്രങ്ങൾ മാത്രമായിരുന്നു ഈ വർഷം തിയേറ്ററുകളിൽ എത്തിയത്. തിയേറ്ററുകളിൽ മാത്രമല്ല ഒ ടി ടി ഫ്‌ളാറ്റ്‌ഫോമിലൂടെയും മികച്ച ചിത്രങ്ങൾ എത്തിയിരുന്നു 2020 ൽ പുറത്തിറങ്ങിയ മികച്ച തമിഴ് ചിത്രങ്ങൾ ഇവയാണ്.

ദർബാർ
2020 ന്റെ തുടക്കത്തിൽ പ്രദർശനത്തിനെത്തിയ ചിത്രമായിരുന്നു ദർബാർ. നയൻതാര, രജനികാന്ത് തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളാക്കി എആർ മുരുകദോസ് സംവിധാനം ചെയ്ത ചിത്രം ജനുവരി 9 നായിരുന്നു പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ പോലീസ് ഉദ്യോഗസ്ഥനായിട്ടായിരുന്നു രജനി എത്തിയത്. ലൈക്ക പ്രൊഡക്ഷൻസാണ് ചിത്രം നിർമ്മിച്ചത്. ഏറെ നാളുകൾക്ക് ശേഷം രജനി പോലീസ് ഗെറ്റപ്പിൽ എത്തിയ ചിത്രമായിരുന്നു ഇത്. പുതുവർഷത്തിൽ വൻ വിജയം നേടാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു

പട്ടാസ്
തമിഴ് സിനിമ ലോകം ആഘോഷമാക്കിയ ധനുഷ് ചിത്രമായിരുന്നു പട്ടാസ്. ജനുവരി 15നായിരുന്നു ചിത്രം പ്രദർശനത്തിനെത്തിയത്. സ്നേഹയായിരുന്നു ചിത്രത്തിൽ നായികയായി എത്തിയത്. ചിത്രത്തിൽ ധനുഷ് ഇരട്ട വേഷത്തിലായിരുന്നു ചിത്രത്തിലെത്തിയത്. കൊടി എന്ന ചിത്രത്തിന് ശേഷം ധനുഷും സെന്തിൽ കുമാറും ഒന്നിച്ച ചിത്രം സത്യാ ജ്യോതി ഫിലിംസാണ് നിർമ്മിച്ചിരിക്കുന്നത്. തിയേറ്ററുകളിൽ മികച്ച വിജയം സ്വന്തമാക്കാൻ ചിത്രത്തിന് കഴിഞ്ഞിരുന്നു.

സൂരറൈ പോട്ര്
തിയേറ്ററുകളുടെ നഷ്ടമെന്നാണ് സൂര്യ ചിത്രം സൂരറൈ പോട്രിനെ സിനിമാ ലോകം വിശേഷിപ്പിക്കുന്നത്. ലോക്ക് ഡൗൺ കാലത്ത് പുറത്തു വന്ന മികച്ച ചിത്രങ്ങളിലൊന്നായിരുന്നു ഇത്. സുധാ കൊങ്കര സംവിധാനം ചെയ്ത ചിത്രം സൂര്യയുടെ തലവരതന്നെ മാറ്റി മറിക്കുകയായിരുന്നു. ആഭ്യന്തര വിമാന സർവ്വീസായ എയർ ഡെക്കാൻ സ്ഥാപകനായ ആർ ഗോപിനാഥന്റെ ജീവിത കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സൂര്യയ്ക്കൊപ്പം അപർണ്ണ ബാല മുരളി, ഉർവശി തുടങ്ങിയവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയിരുന്നു. സൂര്യയുടെ മടങ്ങി വരവ് ചിത്രം കൂടിയായിരുന്നു ഇത്. ആമസോൺ പ്രൈമിലൂടെയാണ് ചിത്രം പ്രദർശനത്തിനെത്തിയത്.
Recommended Video

മൂക്കുത്തി അമ്മന്‍
ലോക്ക് ഡൗൺ കാലത്ത് പുറത്തിറങ്ങിയ മറ്റൊരു മികച്ച ചിത്രമാണ് മൂക്കുത്തി അമ്മന്‍. നയൻതാര പ്രധാന വേഷത്തിലെത്തിയ ചിത്രം പ്രേക്ഷകരുടെ ഇടയിൽ ഏറെ ചർച്ചയായിരുന്നു, ആമസോൺ പ്രൈമിലൂടെയാണ് നയൻസിന്റെ മൂക്കൂത്തി അമ്മനും പ്രദർശനത്തിനെത്തിയത്. ആര്‍.ജെ.ബാലാജിയും എന്‍.ജെ ശരവണനും ചേർന്നാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. നയൻസിനോടൊപ്പം സംവിധായകൻ ആര്‍.ജെ.ബാലാജിയും ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. മൂക്കൂത്തി അമ്മനിലും ഉർവശി ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
-
എന്തിനാണ് ഇവനെയൊക്കെ ഇങ്ങനെ താങ്ങുന്നത്? ദുല്‍ഖറിനെ അപമാനിച്ചയാള്‍ക്ക് സൈജുവിന്റെ മറുപടി
-
അന്നേ എല്ലാ പുസ്തകങ്ങളും വരുത്തിച്ച് വായിക്കും; 'ഇന്ദ്രൻസ് സീരിയസായ ആളാണെന്ന് അന്ന് ആരും മനസ്സിലാക്കിയില്ല'
-
'കുട്ടികൾ കാർട്ടൂൺ കാണുന്നത് പോലെയാണ് അച്ഛനെന്റെ ഇന്റർവ്യൂ കാണുന്നത്; എന്നോടുള്ള നിലപാടിൽ മാറ്റമുണ്ട്': ധ്യാൻ