അജിത്തിന്‌റെ നായികാവേഷം ഈ നടിമാര്‍ വേണ്ടെന്ന് വെച്ചു, ഒടുവില്‍ എത്തിയത് സിമ്രാന്‍

By Midhun Raj

തല അജിത്ത്-സിമ്രാന്‍ കൂട്ടുകെട്ടില്‍ 1999ല്‍ പുറത്തിറങ്ങിയ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമായിരുന്നു വാലി. അജിത്ത് ഇരട്ട വേഷത്തില്‍ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ വലിയ വിജയമാണ് നേടിയത്. നടനും സംവിധായകനുമായ എസ്‌ജെ സൂര്യയുടെ ആദ്യ സംവിധാന സംരംഭം കൂടിയായിരുന്നു വാലി. അജിത്തിനും സിമ്രാനുമൊപ്പം ജ്യോതികയും സിനിമയില്‍ പ്രധാന വേഷത്തില്‍ എത്തിയിരുന്നു. അതേസമയം വാലിയിലെ നായികയായി ആദ്യം പരിഗണിച്ചത് സിമ്രാനെ ആയിരുന്നില്ല. കീര്‍ത്തി റെഡ്ഡി എന്ന താരത്തെയായിരുന്നു അജിത്ത് ചിത്രത്തിലെ നായികാ വേഷത്തിലേക്ക് സംവിധായകന്‍ തീരുമാനിച്ചത്.

ajith

എന്നാല്‍ ചില കാരണങ്ങളാല്‍ അജിത്ത് ചിത്രത്തില്‍ നിന്നും നടി പിന്മാറുകയായിരുന്നു. പിന്നീട് നടിമാരായ റോജയെയും മീനയെയും വാലിയിലെ വേഷത്തിലേക്ക് സംവിധായകന്‍ സമീപിച്ചിരുന്നു. എന്നാല്‍ ഇവരും മറ്റു സിനിമകളുടെ തിരക്കുകള്‍ കാരണം അജിത്ത് ചിത്രത്തില്‍ അഭിനയിക്കാന്‍ തയ്യാറായില്ല. തുടര്‍ന്നാണ് സിമ്രാന്‍ അജിത്തിന്‌റെ നായികയായി വാലിയില്‍ എത്തുന്നത്,.

സാരിയില്‍ ഗ്ലാമറസായി തെലുങ്ക് താരം, ചിത്രങ്ങള്‍ കാണാം

തമിഴ് സിനിമയില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട കൂട്ടുകെട്ടായിരുന്നു അജിത്ത്-സിമ്രാന്‍ ജോഡി. അവള്‍ വരുവാള, വാലി, ഉന്നെ കൊട് എന്നൈ തരുവേ എന്നീ സിനിമകളില്ലെലാം ഇരുവരും ഒന്നിച്ചഭിനയിച്ചിരുന്നു. അതേസമയം സെന്‍സര്‍ ബോര്‍ഡിന്‌റെ എ സര്‍ട്ടിഫിക്കറ്റ് ലഭിച്ച അജിത്ത് ചിത്രമായിരുന്നു വാലി. ദേവയാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയത്. വൈരമുത്തു ഗാനരചന നിര്‍വ്വഹിച്ചു.

Recommended Video

വൈറല്‍ ചിത്രത്തിന് പിന്നിലെ സത്യം എന്ത് | FilmiBeat Malayalam

അജിത്തിന്റെ വാലി പിന്നീട് ഇതേപേരില്‍ കന്നഡത്തില്‍ റീമേക്ക് ചെയ്യപ്പെട്ടിരുന്നു. സുദീപാണ് ചിത്രത്തില്‍ അജിത്തിന്‌റെ റോളിലെത്തിയത്. സിനിമ പിന്നീട് ഹിന്ദിയില്‍ ശീഷ എന്ന പേരിലും റീമേക്ക് ചെയ്തു. തല അജിത്തിന് ആദ്യമായി മികച്ച നടനുളള ഫിലിംഫെയര്‍ പുരസ്‌കാരം നേടിക്കൊടുത്ത സിനിമ കൂടിയായിരുന്നു വാലി.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X