'ശരത്ത് കുമാറുമായി ലിവിങ് ടു​ഗെതർ, ​ഗാം​ഗുലിയുമായി വിവാ​ഹം വരെ എത്തിയ പ്രണയം'; ന​ഗ്മയ്ക്ക് സംഭവിച്ചത്!

ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ തരം​ഗമായിരുന്ന സുന്ദരിയാണ് നടി ​ന​ഗ്മ. അ‍ഞ്ഞൂറ് സിനിമയൊന്നും ചെയ്യേണ്ടതില്ല കുറിക്കുകൊള്ളുന്ന ഒരുപിടി ചിത്രങ്ങൾ മതി ആരാധകരെ സ്വന്തമാക്കാനെന്ന് തെളിയിച്ച നടിയാണ് ന​ഗ്മ. നോർത്ത് ഇന്ത്യക്കാരിയാണെങ്കിലും ന​ഗ്മ ക്ലിക്കായത് തെന്നിന്ത്യൻ സിനിമകൾ ചെയ്ത് തുടങ്ങിയതോടെയാണ്. ഇപ്പോഴും ന​ഗ്മയെന്ന പേരുകേട്ടാൽ മുക്കാല മുക്കബില അറിയാതെ മൂളിപ്പോകും സിനിമാപ്രേമികൾ. നാൽപ്പത്തൊമ്പതുകാരിയായ ന​ഗ്മ കഴിഞ്ഞ കുറച്ച് കാലങ്ങളായി അഭിനത്തിൽ നിന്നും വിട്ടുനിൽക്കുകയാണ്.

സഹോദരി ജ്യോതിക അടക്കം മനോ​ഹരമായ ദാമ്പത്യം നയിക്കുമ്പോഴും നല്ലൊരു പങ്കാളിയെ കണ്ടെത്താനോ കുടുംബജീവിതം ആരംഭിക്കാനോ ന​ഗ്മയ്ക്ക് ഇതുവരെ സാധിച്ചിട്ടില്ല. എന്ന് കരുതി താരം ഒരു പ്രണയ വിരോധിയൊന്നുമല്ല. നിരവധി പ്രണയങ്ങൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഒന്നും വിവാഹ​ത്തിലേക്ക് എത്തിയില്ലെന്ന് മാത്രം.

Nagma

1990ൽ ഇന്ത്യൻ സിനിമയിൽ അഭിനേത്രിയായി അരങ്ങേറ്റം കുറിച്ച നഗ്മ ഏകദേശം 18 വർഷത്തോളം ഇന്ത്യൻ ഭാഷകളിൽ നായികയായി അഭിനയിച്ചിട്ടുണ്ട്. ഒരു ചൈനീസ് ഭാഷാ ചിത്രത്തിലും നഗ്മ അഭിനയിച്ചിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ഒരു കാലത്ത് ചെറുപ്പക്കാരുടെ സെലിബ്രിറ്റി ക്രഷായിരുന്ന ന​ഗ്മയുടെ പേരിനൊപ്പം എപ്പോഴും ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്ന ചില സെലിബ്രിറ്റികൾ ആരൊക്കെയെന്ന് നോക്കാം... ന​ഗ്മയെന്ന് ടൈപ്പ് ചെയ്താൽ ഒപ്പം ഒട്ടിവരുന്ന ചിത്രം നടൻ ശരത്ത് കുമാറിന്റെതാണ്.

ഒരു കാലത്ത് ഇരുവരും കടുത്ത പ്രണയത്തിലായിരുന്നുവത്രെ. വിവാഹിതനായിരുന്നിട്ടും ശരത്ത് കുമാർ ന​ഗ്മയുമായി അടുക്കുകയായിരുന്നു. മാത്രമല്ല ഇരുവരും ഏറെക്കാലം ലിവിങ് ടു​ഗൈതർ ജീവിതം നയിച്ചതായും പറയപ്പെടുന്നു.

മാത്രമല്ല ന​ഗ്മയുമായുള്ള സൗഹൃദം ശരത്ത് കുമാറിന്റെ ദാമ്പത്യ ജീവിതത്തെയും വല്ലാതെ ബാധിച്ചു. 1984ല്‍ ​ആ​യി​രു​ന്നു ശ​ര​ത്ത് കു​മാ​റി​ന്റെ ആ​ദ്യ വി​വാ​ഹം. ഛായ​യാ​യി​രു​ന്നു ഭാ​ര്യ. ഇ​രു​വ​രും 2000ത്തി​ല്‍ വി​വാ​ഹ​മോ​ചി​ത​രാ​വു​ക​യും ചെ​യ്തു. വി​വാ​ഹ​മോ​ച​ന​ത്തി​നു​ള്ള കാ​ര​ണ​മാ​യ​ത് ശ​രത്ത് കു​മാ​റി​ന്റെ വി​വാ​ഹേ​ത​ര ബ​ന്ധ​മാ​യി​രു​ന്നു​വെ​ന്നാ​ണ് അ​ന്ന് വ​ന്ന വാ​ര്‍​ത്ത​ക​ള്‍. അതുകൊണ്ട് തന്നെ അന്ന് മുതൽ ന​ഗ്മ ​ഗോസിപ്പ് കോളങ്ങളിൽ ശരത്തിനൊപ്പം നിറഞ്ഞ് നിന്നു.

ഇ​ക്കാ​ര്യം പി​ന്നീ​ട് താ​രം തു​റ​ന്ന് ​സ​മ്മ​തി​ച്ചി​രു​ന്നു. ശ​ര​ത്ത് കു​മാ​റി​ന് ന​ഗ്മ​യു​മാ​യി വ​ള​രെ ആ​ഴ​ത്തി​ലു​ള്ള പ്ര​ണ​യ​മാ​യി​രു​ന്നു. ആ​ദ്യ വി​വാ​ഹ​ബ​ന്ധം വേ​ര്‍​പ്പെ​ടു​ത്തി​യ​തി​ന് ശേ​ഷ​വും ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ വി​വാ​ഹം ക​ഴി​ക്കാ​ന്‍ ആ​ഗ്ര​ഹി​ച്ചി​രു​ന്നു​വെ​ന്നും എ​ന്നാ​ല്‍ അ​ധി​കം വൈ​കാ​തെ ഈ ​പ്ര​ണ​യ ബ​ന്ധം ത​ക​ര്‍​ന്നു​വെ​ന്നും ഇ​തോ​ടെ ശ​ര​ത്കു​മാ​ര്‍ ന​ഗ്മ​യെ നി​ര​ന്ത​രം ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും അന്ന് റി​പ്പോ​ര്‍​ട്ടു​കൾ വന്നിരുന്നു.

Nagma

ആ ബന്ധം തകർന്നശേഷം ശരത്ത് കുമാർ വീണ്ടും വിവാഹിതനായി. മുതിർന്ന നടി രാധികയെയാണ് ശരത്ത് കുമാർ വിവാഹം ചെയ്തത്. 2001ലാണ് രാ​ധി​ക​യും ശ​രത്ത് കു​മാ​റും വി​വാ​ഹി​ത​രാ​കു​ന്ന​ത്. രാ​ധി​ക​യു​ടെ മൂ​ന്നാം വി​വാ​ഹമായിരുന്നു. ശരത്ത് കുമാറിനുശേഷം പ്രഭുദേവയുടെ പേരിനൊപ്പമാണ് ന​ഗ്മയുടെ പേര് കേട്ടത്. കാതലൻ എന്ന തമിഴ് ചിത്രത്തിൽ നടൻ പ്രഭുദേവയും ന​ഗ്മയും ഒരുമിച്ച് അഭിനയിച്ചിരുന്നു. അന്ന് മുതൽ ഇവർക്കിടയിൽ പ്രണയം പൂത്തുലഞ്ഞതായി ചില റിപ്പോർട്ടുകൾ വന്നിരുന്നു.

അഭിപ്രായവ്യത്യാസത്തെ തുടർന്നാണ് ഇരുവരും വേർപിരിഞ്ഞതെന്നും പറയപ്പെടുന്നു. പ്രഭുദേവ പിന്നീട് ഏറെക്കാലം നടി നയൻതാരയുമായി പ്രണയത്തിലായിരുന്നു. എന്നാൽ അതും പാതി വഴിയിൽ അവസാനിച്ചു. പിന്നീട് പ്രഭുദേവ വീണ്ടും വിവാഹിതനായി. ന​ഗ്മയ്ക്കൊപ്പം ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞിരുന്ന മറ്റൊരാൾ ക്രിക്കറ്റ് ഇതിഹാസം സൗര​വ് ​ഗാം​ഗുലിയായിരുന്നു.

ഗാംഗുലിയും നടി നഗ്മയും വിവാഹിതരാകാൻ പോകുന്നുവെന്ന് വരെ വാർത്തകൾ വന്നിരുന്നു. പക്ഷം അതും ഒരു ഗോസിപ്പായി അവസാനിച്ചു. മരണം വരെ അവിവാഹിതയായി ജീവിക്കാമെന്ന് ആർക്കും വാക്ക് കൊടുത്തിട്ടില്ലെന്നും വിവാഹം കഴിക്കാനും കുട്ടികളുണ്ടാകാനും ആഗ്രഹമുണ്ടെന്നും ന​ഗ്മ അടുത്തിടെ പറഞ്ഞത് വൈറലായിരുന്നു.

More from Filmibeat

Read more about: nagma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X