'വഞ്ചകർ ഒരിക്കലും നന്നാവില്ല'; ലിപ് ലോക്ക് അടക്കമുള്ള ചിത്രങ്ങൾ പുറത്ത് വന്നു, കോളിവുഡിലെ തകർന്ന പ്രണയങ്ങൾ!

ഒരുമിച്ച് സിനിമകൾ ചെയ്ത് കഴിയുമ്പോൾ താരങ്ങൾ പ്രണയത്തിലാകുന്നതും ചിലർ അത് വിവാഹത്തിലേക്കും കുടുംബജീവിതത്തിലേക്കും വരെ എത്തിക്കുന്നതും സർവ സാധാരണമാണ്. അത്തരത്തിൽ ഒരുമിച്ച് അഭിനയിച്ചശേഷം പ്രണയത്തിലായി വിവാഹിതരായതും സിനിമയിൽ വന്നശേഷമുള്ള പരിചയത്തിലൂടെ പ്രണയത്തിലായതുമായ നിരവധി താരങ്ങൾ ഇന്ത്യൻ സിനിമയിലുണ്ട്. ചിലർ പക്ഷെ ഒരുമിച്ച് ജീവിക്കാൻ വേണ്ടി പ്രണയിച്ചുവെങ്കിലും പലതും പാതിവഴിയിൽ തകർന്നു. അത്തരത്തിൽ പ്രണയിച്ചിട്ടും ഒന്നിക്കാൻ സാധിക്കാതെ പോയ ചില താരങ്ങളെ പരിചയപ്പെടാം.

തമിഴിലെ രണ്ട് സൂപ്പർതാരങ്ങളാണ് സിലംമ്പരസനെന്ന സിമ്പുവും ലേഡി സൂപ്പർസ്റ്റാർ നയൻതാരയും. ഇരുവരുടെയും പ്രണയം ഒരു കാലത്ത് തെന്നിന്ത്യയിൽ വലിയ ചർച്ചയായിരുന്നു. ലവ്, ബ്രേക്ക് അപ്പ് എന്ന വാക്ക് സിനിമാക്കാരിൽ നിന്ന് കേൾക്കുമ്പോൾ ആദ്യം സിനിമാപ്രേമികൾക്ക് മനസിൽ വരുന്ന താരമാണ് സിമ്പു.

Simbu, Nayanthara, Samantha, Hansika

വല്ലവൻ എന്ന സിനിമയിൽ അഭിനയിക്കുമ്പോഴാണ് നയൻതാരയുമായി സിമ്പു പ്രണയത്തിലായത്. ഇരുവരും ഒരുമിച്ച് നിരവധി ഇന്റിമേറ്റ് രം​ഗങ്ങൾ വല്ലവനിലുണ്ടായിരുന്നു. മാത്രമല്ല ഇരുവരും ഒരുമിച്ച് ഒരു വിദേശയാത്ര നടത്തിയപ്പോൾ പകർത്തിയ ചില ഇന്റിമേറ്റ് ഫോട്ടോകളും സോഷ്യൽമീഡിയയിൽ ലീക്കായിരുന്നു. പക്ഷെ താരങ്ങളുടെ പ്രണയത്തിന് വലിയ ആയുസുണ്ടായിരുന്നില്ല.

മാസങ്ങൾക്കുള്ളിൽ ഇരുവരും വേർപിരിഞ്ഞു. എന്നിരുന്നാലും ഇരുവരും ഇപ്പോഴും നല്ല സുഹൃത്തുക്കളാണ്. നയൻതാര ഒരു വർഷം മുമ്പ് സംവിധായകൻ വിഘ്നേഷ് ശിവനെ വിവാ​ഹം ചെയ്തു. ആ ബന്ധത്തിൽ രണ്ട് കുഞ്ഞുങ്ങളും നയൻതാരയ്ക്കുണ്ട്. നയൻതാരയുമായുള്ള പ്രണയം തകർന്നശേഷം സിമ്പു ഹൻസികയുമായി പ്രണയത്തിലായിരുന്നു.

വാലു സിനിമയിൽ ഒരുമിച്ച് അഭിനയിച്ചപ്പോഴാണ് ഇരുവരും പ്രണയത്തിലായത്. പാർട്ടി... ഡേറ്റിങ്... എല്ലാമായി താരജോഡികൾ ജീവിതം ആസ്വദിച്ചു. പക്ഷെ ആ പ്രണയത്തിനും വലിയ ആയുസുണ്ടായിരുന്നില്ല. സിനിമാ മേഖലയിൽ നിന്ന് അടക്കം സിമ്പു വലിയ പ്രതിസന്ധി നേരിടുന്ന സമയത്ത് ഇരുവരുടെ പ്രണയവും തകർന്നു.

ഉടൻ വിവാഹിതരാകും എന്നുവരെ സിമ്പുവും ഹൻസികയും പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രണയത്തകർച്ച ഉണ്ടായത്. ശേഷം കഴിഞ്ഞ വർഷമാണ് ഹൻസിക തന്റെ കാമുകൻ സൊഹൈലിനെ പ്രണയിച്ച് വിവാഹം കഴിച്ചത്. പ്രണയം തകർന്നുവെങ്കിലും സിമ്പുവുമായുള്ള സൗഹൃദം ഇപ്പോഴും പവിത്രമായി സൂക്ഷിക്കുന്നുണ്ട് ഹൻസിക. സിമ്പു ഇപ്പോഴും അവിവാഹിതനായി തുടരുകയാണ്.

Simbu, Nayanthara, Samantha, Hansika

എങ്കെയും എപ്പോതും, ബലൂൺ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചശേഷമാണ് അഞ്ജലിയും നടൻ ജെയിയും പ്രണയത്തിലായത്. ഇരുവരും ഏറെനാൾ ലിവിംഗ് ടു ഗെദർ ജീവിതം ജീവിച്ചു എന്നാണ് പറയപ്പെടുന്നത്. എന്നാൽ ഇപ്പോഴും ഇരുവരുടെയും പ്രണയം തകർന്നതായും റിപ്പോർട്ടുണ്ട്.

സിമ്പു-നയൻതാര പ്രണയം പോലെ തന്നെ ഒരു കാലത്ത് തമിഴ് സിനിമാ മേഖലയിൽ വലിയ കോളിളക്കം സൃഷ്ടിച്ച പ്രണയമായിരുന്നു അനിരുദ്ധ് രവിചന്ദറിന്റെയും ആൻഡ്രിയ ജെറമിയയുടെയും. അനിരുദ്ധിനേക്കാൾ അഞ്ച് വയസിന് മൂത്തതാണ് ആൻഡ്രിയ.

ഇരുവരും തമ്മിൽ വൈരുദ്ധ്യങ്ങൾ ഏറെയുണ്ടായിരുന്നുവെങ്കിലും താരങ്ങൾ പ്രണയത്തിൽ നിന്നും പിന്മാറിയിരുന്നില്ല. ഇരുവരുടെയും ഇന്റിമേറ്റ് ചിത്രങ്ങൾ നിരവധി സോഷ്യൽമീഡിയയിൽ വൈറലായിരുന്നു. ചിത്രങ്ങൾ ചർച്ചയായതോടെയാണ് താരങ്ങൾ പ്രണയം അവസാനിപ്പിച്ചത്.

2013ൽ തെലുങ്ക് ചിത്രമായ ജബർദസ്തിൽ ഒരുമിച്ച് അഭിനയിച്ചപ്പോൾ മുതൽ സാമന്തയും സിദ്ധാർത്ഥും പ്രണയത്തിലായിരുന്നു. പിന്നീട് ഇരുവരും ഒരു സോപ്പ് പരസ്യത്തിലും ഒരുമിച്ച് അഭിനയിച്ചിരുന്നു. എന്നാൽ ആ പ്രണയത്തിന് വലിയ ആയുസുണ്ടായിരുന്നില്ല. ഒരു വർഷത്തിനുള്ളിൽ ഇരുവരും വേർപിരിഞ്ഞു.

ചില സമയങ്ങളിൽ സിദ്ധാർത്ഥിനെ പരോക്ഷമായി വിമർശിച്ച് സാമന്തയും സാമന്തയെ വിമർശിച്ച് സിദ്ധാർത്ഥും പോസ്റ്റുകൾ സോഷ്യൽമീഡിയയിൽ പങ്കിട്ടിട്ടുണ്ട്. സാമന്ത പിന്നീട് നാ​ഗചൈതന്യയെ പ്രണയിച്ച് വിവാഹം ചെയ്തു. രണ്ട് വർഷം മുമ്പാണ് ഇരുവരും വേർപിരി‍ഞ്ഞത്. വഞ്ചകർ ഒരിക്കലും നന്നാവില്ലെന്ന് സാമന്ത വിവാഹമോചനം പ്രഖ്യാപിച്ച സമയത്ത് സിദ്ധാർത്ഥ് സോഷ്യൽമീഡിയയിൽ കുറിച്ചത് വലിയ രീതിയിൽ ചർച്ചയായിരുന്നു.

അതുപോലെ തന്നെ തന്നെക്കാൾ 23 വയസിന് താഴെയുള്ള ശീതളുമായി ബബ്ലു പൃഥ്വിരാജ് പ്രണയത്തിലാവുകയും കഴിഞ്ഞ വർഷം സെപ്റ്റംബറിൽ വിവാഹം കഴിക്കുകയും ചെയ്തിരുന്നു. എന്നാൽ വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങൾക്കുള്ളിൽ ഇരുവരും ബന്ധം അവസാനിപ്പിച്ചു.

More from Filmibeat

Read more about: simbu nayanthara samantha hansika
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X