വിശാലിന്‍റെ വിവാഹം വൈകുന്നതിന് കാരണം ആ വാശി! അനിഷയെ ഉപേക്ഷിച്ചിട്ടില്ലെന്ന് താരപിതാവ്!
തമിഴകത്തിന്റെ സ്വന്തം താരങ്ങളിലൊരാളായ വിശാലിന്റെ വിവാഹത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയിലൂടെ നടക്കുന്നുണ്ട്. അഭിനേത്രിയായ അനിഷ അല്ല റെഡ്ഡിയെയാണ് താരം ജീവിതസഖിയാക്കുന്നതെന്ന വിവരം വളരെ മുന്‍പേ പുറത്തുവന്നിരുന്നു. മാര്‍ച്ച് 16ന് ഹൈദരാബാദില്‍ വെച്ച് ഇവരുടെ വിവാഹനിശ്ചയവും നടത്തിയിരുന്നു. വിവാഹനിശ്ചയത്തിനിടയിലെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. അനിഷയെ കണ്ടുമുട്ടിയതിനെക്കുറിച്ചും ആ ബന്ധം പ്രണയമായി മാറിയതിനെക്കുറിച്ചുമൊക്കെ തുറന്നുപറഞ്ഞ് വിശാലും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ക്ഷണനേരം കൊണ്ടായിരുന്നു ഇവരുടെ വിശേഷങ്ങള്‍ വൈറലായി മാറിയത്.
ഈ വിവാഹം നടക്കില്ലെന്നും അനിഷ വിശാലിനെ വേണ്ടെന്ന് വെച്ചെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു പിന്നീട് പ്രചരിച്ചത്. സോഷ്യല്‍ മീഡിയയില്‍ നിന്നും വിശാലിനൊപ്പമുള്ള ചിത്രങ്ങളെല്ലാം അനിഷ മാറ്റിയതോടെയായിരുന്നു ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ സജീവമായത്. താരത്തിന്റെ വിവാഹം മുടങ്ങിയോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. വിവാഹത്തില്‍ നിന്നും അനിഷ പിന്‍മാറിയിട്ടില്ലെന്നും വിശാലിന്റെ പിടിവാശി കാരണമാണ് വിവാഹം വൈകുന്നതെന്നും വ്യക്തമാക്കി എത്തിയിരിക്കുകയാണ് അദ്ദേഹത്തിന്റെ പിതാവായ ജികെ റെഡ്ഡി.

നടികര്‍ സംഘത്തിന്റെ അമരക്കാരനാണ് വിശാല്‍. അടുത്തിടെയായിരുന്നു സംഘടനയില്‍ തിരഞ്ഞെടുപ്പ് നടന്നത്. സ്ഥാനമേറ്റെടുത്തപ്പോള്‍ മുതല്‍ വിശാല്‍ സംഘടനയുടെ കാര്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയിരുന്നു. തിരക്കുകള്‍ക്കിടയില്‍ നിരവധി സിനിമകളാണ് താരം വേണ്ടെന്ന് വെച്ചത്. നടികര്‍ സംഘത്തിന്‍രെ പുതിയ കെട്ടിടം ഉദ്ഘാടനം കഴിഞ്ഞതിന് ശേഷം മാത്രമേ താന്‍ വിവാഹിതനാവുകയുള്ളൂ താരം നേരത്തെ പറഞ്ഞിരുന്നു. അങ്ങനെയെങ്കില്‍ മൂക്കില്‍ പല്ല് വന്നായിരിക്കും കല്യാണമെന്നായിരുന്നു വലരക്ഷ്മി പരിഹസിച്ചത്. വിശാലും വരലക്ഷ്മിയും തമ്മില്‍ പ്രണയത്തിലാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒരിടയ്ക്ക് പ്രചരിച്ചത്.

നടികര്‍ സംഘത്തില്‍ പുതിയ തിരഞ്ഞെടുപ്പ് നടന്നിരുന്നുവെങ്കിലും ആ വിഷയം കോടതിയുടെ പരിഗണനയിലാണ് ഇപ്പോള്‍. വിശാലിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് കടുത്ത വിമര്‍ശനങ്ങളായിരുന്നു ഉയര്‍ന്നുവന്നത്. തിരഞ്ഞെടുപ്പ് കാര്യം കോടതിയുടെ പരിഗണനയിലായതിനാല്‍ പെട്ടെന്ന് വിവാഹം നടത്താനാവില്ലെന്നും വിശാലിന്‍രെ പിതാവ് വ്യക്തമാക്കിയിട്ടുണ്ട്. ഇതുവരെ വിവാഹത്തീയതി തീരുമാനിച്ചിട്ടില്ല, അധികം വൈകാതെ തന്നെ അത് നടത്താനുള്ള പ്ലാനിലാണ് തങ്ങളെന്നും അദ്ദേഹം പറയുന്നു.

വിവാഹത്തെക്കുറിച്ചുള്ള വിശദീകരണവുമായി താരപിതാവ് എത്തിയെങ്കിലും വിശാലോ അനിഷയോ ഇക്കാര്യത്തെക്കുറിച്ച് പ്രതികരിച്ചിരുന്നില്ല. ഒക്ടോബറിലായിരിക്കും ഇവരുടെ വിവാഹമെന്ന തരത്തിലുള്ള വിവരങ്ങളായിരുന്നു നേരത്തെ പുറത്തുവന്നത്. വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങള്‍ ഉള്‍പ്പടെ നിരവധി ചിത്രങ്ങളായിരുന്നു അനിഷ നീക്കം ചെയ്തത്. ഇതോടെയാണ് ഇരുവരും വേര്‍പിരിയുകയാണെന്നും വിവാഹത്തില്‍ നിന്നും പിന്‍മാറിയെന്ന തരത്തിലുമുള്ള കാര്യങ്ങള്‍ പ്രചരിച്ചത്.

അര്‍ജ്ജുന്‍ റെഡ്ഡിയില്‍ അനിഷയും അഭിനയിച്ചിരുന്നു. വിശാഖപട്ടണത്ത് തന്റെ സിനിമയുടെ ചിത്രീകരണം നടക്കുന്ന സ്ഥലത്തേക്ക് അനിഷയും സുഹൃത്തുക്കളും കാണാനെത്തിയതായിരുന്നുവെന്നും സുഹൃത്തുക്കളുടെ നേതൃത്വത്തില്‍ അനിഷ നായികയായി അഭിനയിക്കുന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട കാര്യത്തെക്കുറിച്ച് സംസാരിക്കാനായിരുന്നു ആ കൂടിക്കാഴ്ച. വനിതാകൂട്ടായ്മയുടെ നേതൃത്വത്തിലായിരുന്നു ആ സിനിമ ഇറക്കുന്നത്. അവര്‍ക്ക് വേണ്ട പിന്തുണ നല്‍കുമെന്ന് അന്ന് താന്‍ ഉറപ്പ് നല്‍കിയിരുന്നതായും അങ്ങനെയാണ് തങ്ങള്‍ ആദ്യമായി കണ്ടതെന്നും വിശാല്‍ പറഞ്ഞിരുന്നു.

കൃഷിയുമായി ബന്ധപ്പെട്ടുള്ള സിനിമയായിരുന്നു അത്. പിന്നണിയില്‍ കര്‍ഷകരും അണിനിരക്കുന്നുണ്ടായിരുന്നു. ആ സിനിമ റിലീസ് ചെയ്യാനുള്ള അനുമതി നല്‍കിയിരുന്നു. ആ കൂടിക്കാഴ്ചയില്‍ തനിക്ക് അനിഷയോട് പ്രണയം തോന്നിയിരുന്നു. ആദ്യകാഴ്ചയിലേ തന്നെ മനസ്സില്‍ പ്രയം തോന്നുകയായിരുന്നു
പിന്നീടും സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സംസാരിക്കാനായി അനിഷയെത്തിയിരുന്നു. ആ ഇഷ്ടത്തെക്കുറിച്ച് അപ്പോഴാണ് തുറന്നുപറഞ്ഞത്. പ്രണയാഭ്യര്‍ത്ഥന നടത്തിയപ്പോള്‍ അനിഷയും സമ്മതം മൂളുകയായിരുന്നുവെന്നും വിശാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

വിവാഹത്തിന് ശേഷവും അനിഷയ്ക്ക് അഭിനയിക്കാം. ആഗ്രഹമുണ്ടെങ്കില്‍ സിനിമയില്‍ തുടരാമെന്നും വിശാല്‍ വ്യക്തമാക്കിയിട്ടുണ്ട്. പതിവില്‍ നിന്നും വ്യത്യസ്തമായ സമീപനവുമായാണ് അദ്ദേഹമെത്തിയത്. വിവാഹ ശേഷം അഭിനയത്തോട് ബൈ പറയുന്ന നായികമാരുടെ ലിസ്റ്റിലേക്ക് അനിഷ ഇടംപിടിക്കുമോയെന്നറിയാനായി ഇനിയും കാത്തിരിക്കണം.


Click it and Unblock the Notifications











