»   » ട്രെന്റിങ് എനിക്ക് വളരെ ഇഷ്ടമാണ്; വിവാഹ മോചന വാര്‍ത്തയോട് നടിയുടെ പ്രതികരണം

ട്രെന്റിങ് എനിക്ക് വളരെ ഇഷ്ടമാണ്; വിവാഹ മോചന വാര്‍ത്തയോട് നടിയുടെ പ്രതികരണം

By: Rohini
Subscribe to Filmibeat Malayalam

ഇപ്പോള്‍ സിനിമാ ലോകത്ത് വിവാഹ മോചനം ഒരു ട്രെന്റായി മാറിയിരിയ്ക്കുകയാണല്ലോ. അതിനിടയില്‍ ചില സെലിബ്രിറ്റി താര ജോഡികളെ ഗോസിപ്പുകോളങ്ങളില്‍ പാപ്പരാസികള്‍ മനപൂര്‍വ്വം വേര്‍പിരിയ്ക്കുകയും ചെയ്യുന്നു.

അവരുടെ രഹസ്യബന്ധത്തെ കുറിച്ചൊന്നും ചോദിക്കരുത്, ദിലീപിന് കാവ്യയെ പണ്ടേ ഇഷ്ടമായിരുന്നു; കെപിഎസി ലളിത

ഗോസിപ്പു കോളങ്ങളില്‍ വ്യാജ വിവാഹ മോചന കഥകള്‍ക്ക് ഇരയായ ഒടുവിലത്തെ താരമാണ് ആര്‍തി. തമിഴ് സിനിമയിലും ടെലിവിഷനിലും ഒഴിച്ചുകൂടാനാകാത്ത ഹാസ്യ കഥാപാത്രമാണ് ആര്‍തി.

ആര്‍തി ഗണേഷ്

ആര്‍തിയും തമിഴ് ഹാസ്യ നടന്‍ ഗണേഷും 2009 ന് ഗുരുവായൂര്‍ അമ്പലത്തില്‍ വച്ചാണ് വിവാഹിതരായത്. തുടര്‍ന്ന് ചെന്നൈയില്‍ വിവാഹ സത്കാരം നല്‍കി. ഇരുവരും സന്തോഷമായ കുടുംബ ജീവിതം നയിച്ചുവരികയായിരുന്നു.

വിവാഹ മോചന വാര്‍ത്തകള്‍

വിവാഹ ശേഷവും ആര്‍തി ടെലിവിഷനിലും സിനിമയിലും സജീവമായി തന്നെ നിന്നു. പിന്നാലെ എത്തി ഗോസിപ്പുകള്‍. ആര്‍തിയ്ക്കും ഗണേഷിനും ഇടയില്‍ പ്രശ്‌നങ്ങള്‍ ഉടലെടുത്തു എന്നും വിവാഹ മോചനത്തിന് തയ്യാറാകുകയാണ് എന്നുമൊക്കെയായിരുന്നു വാര്‍ത്തകള്‍.

പലരും ചോദിയ്ക്കുന്നു

കഴിഞ്ഞ ദിവസമാണ് ഞാനും ഗണേഷും ഒരുമിച്ച് അമ്പലത്തില്‍ പോയത്. ഒറ്റയ്ക്ക് ഒറ്റയ്ക്ക് കാണുമ്പോഴാണ് ആളുകള്‍ വിവാഹ മോചനത്തെ കുറിച്ച് ചോദിയ്ക്കുന്നത് എന്ന് നടി പറയുന്നു

ആര്‍തിയുടെ പ്രതികരണം

വിവാഹ മോചിതയാകുകയാണോ എന്ന് എന്നോട് ചോദിക്കുന്നവരോട് അതെ എന്നാണ് ഞാന്‍ പറയാറുള്ളത്. എനിക്ക് പുതിയ പുതിയ ട്രെന്റുകള്‍ ഇഷ്ടമാണ്. അതുകൊണ്ട് ആരെങ്കിലും വിവാഹ മോചനത്തെ കുറിച്ച് ചോദിക്കുമ്പോള്‍ അവരെ സന്തോഷിപ്പിയ്ക്കാന്‍ ഞാന്‍ വിവാഹ മോചിതയായി എന്ന് പറയും. പക്ഷെ ഇപ്പോള്‍ ഗണേഷിനെ പിരിയാന്‍ ഒരു ഉദ്ദേശവുമില്ല എന്ന് നടി വ്യക്തമാക്കി

English summary
Ganesh I can not Escape From Punishment, Actress Aarti About Divorce
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam