സൂര്യയുമായി ഒന്നിച്ചുപോകാന്‍ കഴിയില്ല: ഗൗതം മേനോന്‍
വാരണം ആയിരം, കാക്ക കാക്ക എന്നീ ചിത്രങ്ങളിലൂടെ തമിഴ് സിനിമാ ലോകത്തിന് മാത്രമല്ല, സൂര്യയ്ക്കും ബ്രേക്ക് നല്‍കിയ സംവിധായകനാണ് ഗൗതം മേനോന്‍. എന്നാല്‍ ഇനി സൂര്യയുമായി തനിക്ക് യാതൊരു ബന്ധവുമില്ലെന്നാണ് ഗൗതം മേനോന്‍ പറയുന്നത്. സൂര്യയ്‌ക്കൊപ്പം ചേര്‍ന്ന് ഇനിയൊരു സിനിമ ഒരുക്കില്ലെന്ന് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ഗൗതം മേനോന്‍ പറഞ്ഞു.
'ധ്രുവ് നച്ചിത്തരം' എന്ന ചിത്രത്തിന്റെ തിരക്കഥയുമായി ബന്ധപ്പെട്ടാണ് ഇരുവരും തമ്മില്‍ പിണക്കം തുടങ്ങിയത്. മറ്റെല്ലാ ജോലികളും മാറ്റിവച്ച് താന്‍ ധ്രുവ് നച്ചിത്തിരത്തിന് വേണ്ടി തയ്യാറെടുപ്പുകള്‍ നടത്തിയിട്ടും ഗൗതം മേനോന്‍ ചിത്രത്തിന്റെ തിരക്കഥ പൂര്‍ത്തിയാക്കിയില്ല, തന്നില്ല എന്നൊക്കെയാണ് സൂര്യയുടെ പരാതി.

എന്നാല്‍ താന്‍ തിരക്കഥ പൂര്‍ത്തിയാക്കാത്തതാണോ, സൂര്യയ്ക്ക് വേണ്ടപ്പെട്ടവര്‍ക്ക് കഥ വായിക്കാന്‍ കൊടുക്കാത്തതാണോ പ്രശ്‌നമെന്നാണ് ഗൗതം മേനോന്‍ ചോദിക്കുന്നത്. സൂര്യ ആഗ്രഹിക്കുന്നതരത്തില്‍ കഥ വായിക്കാത്തതുകൊണ്ടാണത്രെ താരം ചിത്രത്തില്‍ നിന്ന് പിന്മാറിയത്. സൂര്യയുമായി ഇനി സിനിമ ചെയ്യുമോ എന്ന ചോദ്യത്തിന് ഒത്തുപോകാന്‍ സാധിക്കുമെന്ന് തോന്നുന്നില്ലെന്നായിരുന്നു പ്രതികരണം.
സിനിമയില്‍ നിന്ന് സൂര്യ പിന്മാറിയപ്പോള്‍ ഒരുപാട് വിഷമം തോന്നി. എന്നാല്‍ മൂന്ന് നാല് മണിക്കൂറുകള്‍ മാത്രമേ ആ വിഷമം ഉണ്ടായിരുന്നുള്ളൂ. അന്ന് രാത്രി തന്നെ ചിമ്പുവുമായി ഒന്നിക്കുന്ന ചിത്രത്തിലേക്ക് കടന്നു. അടുത്ത ചിത്രം അജിത്തിനൊപ്പമാണ്. നല്ലൊരു തിരക്കഥയെഴുതുമ്പോള്‍ മനസ്സില്‍ ആദ്യം തെളിയുന്ന നായികയുടെ മുഖം തൃഷയുടേതാണ്. അതവരുമായുള്ള നല്ല ബന്ധം കൊണ്ടാണ്. അതുപോലെ തന്നെയാണ് അജിത്തും ചിമ്പുവും. എന്നാല്‍ സൂര്യയ്‌ക്കൊപ്പം ഇനി സാധ്യമല്ല- ഗൗതം മേനോന്‍ പറഞ്ഞു.


Click it and Unblock the Notifications