»   » പബ്ലിസിറ്റിക്ക് വേണ്ടിയോ?, അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി, ഇറങ്ങിപ്പോകുന്ന വീഡിയോ വൈറലാകുന്നു

പബ്ലിസിറ്റിക്ക് വേണ്ടിയോ?, അഭിമുഖത്തിനിടെ പൊട്ടിത്തെറിച്ച് ഗൗതമി, ഇറങ്ങിപ്പോകുന്ന വീഡിയോ വൈറലാകുന്നു

Posted By: Rohini
Subscribe to Filmibeat Malayalam

ഇത് സിനിമാ ലോകത്തെ ആദ്യത്തെ സംഭവമല്ല, അഭിമുഖത്തിനിടെ താരങ്ങള്‍ അപമാനിയ്ക്കുന്ന തരത്തില്‍ ചോദ്യം ചെയ്യപ്പെടുമ്പോള്‍ ഇങ്ങനെ അല്ലാതെ എങ്ങിനെ പ്രതികരിക്കാന്‍ കഴിയും.

എന്റെ മകള്‍ക്ക് ഞാനേ ഉള്ളൂ എന്ന് അപ്പോള്‍ മനസ്സിലായി; കമലുമായുള്ള വേര്‍പിരിയലിനെ കുറിച്ച് ഗൗതമി

ഇപ്പോഴിതാ നടി ഗൗതമിയും. ഒരു റേഡിയോ അഭിമുഖത്തിലാണ് ഗൗതമി ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുന്നത്. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു.

എന്തായിരുന്നു ചോദ്യം

ഇപ്പോള്‍ ഗൗതമി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുകയാണ്. ജീവിതത്തില്‍ സംഭവിച്ച പുതിയ കാര്യങ്ങള്‍, പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ച, ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിയ്ക്ക് കത്തയച്ചത്.. ഇങ്ങനെ പല തരത്തില്‍ ഗൗതമി വാര്‍ത്തകളില്‍ നിറയുന്നു. ഇതൊക്കെ പബ്ലിസിറ്റിയ്ക്ക് വേണ്ടി ചെയ്യുന്നതാണോ എന്നായിരുന്നു ആര്‍ ജെ യുടെ ചോദ്യം.

വീണ്ടും വീണ്ടും ചോദിച്ചോ?

ചോദ്യം ഇഷ്ടപ്പെട്ടില്ല എന്ന് മനസ്സിലായപ്പോള്‍ ആര്‍ ജെ ക്ഷമ ചോദിച്ചുവത്രെ. ഇതില്‍ കൂടുതല്‍ തനിക്കെന്ത് ചെയ്യാന്‍ കഴിയും എന്നായിരുന്നു ആര്‍ ജെയുടെ ചോദ്യം. പറയേണ്ടതെല്ലാം പറഞ്ഞിട്ട് ക്ഷമ പറഞ്ഞാല്‍ എല്ലാം ശരിയാകില്ല എന്ന് ഗൗതമി പറയുന്നു. എന്റെ സ്ഥാനത്ത് ഏത് സ്ത്രീ ആയിരുന്നാലും ഇങ്ങനെ മാത്രമേ പ്രതികരിക്കുകയുള്ളൂ

ആദ്യത്തെ സംഭവം

എന്റെ ജീവിതത്തില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒരു സംഭവമുണ്ടാവുന്നതും ഇറങ്ങി പോകുന്നതും എന്ന് ഗൗതമി പറയുന്നുണ്ട്. താങ്കളുടെ ഭാഗത്ത് നിന്ന് ഇങ്ങനെ ഒരു അനുഭവം ഞാന്‍ പ്രതീക്ഷിച്ചില്ല. താങ്കളുടെ ഷോയെ പറ്റി ഞാന്‍ ഒരുപാട് കേട്ടിരുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ഗൗതമി ഇറങ്ങിപ്പോകുന്നത്

വീഡിയോ കാണൂ

പ്രമുഖ സിനിമാ ഓണ്‍ലൈനായ ഇന്ത്യഗ്ലിഡ്‌സ് പുറത്തുവിട്ട വീഡിയോ കാണൂ

English summary
Gautami Gets Angry And WALKS OUT Of A Radio Interview

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam